തൊഴില്‍, ഉദ്യോഗ മന്ത്രാലയം
azadi ka amrit mahotsav

തൊഴിൽ നിയമങ്ങളെ ലളിതവും കാര്യക്ഷമവുമാക്കുന്ന നാല് തൊഴിൽ കോഡുകൾ സർക്കാർ പ്രാബല്യത്തിൽ കൊണ്ടുവന്നു.

Posted On: 21 NOV 2025 3:00PM by PIB Thiruvananthpuram

ചരിത്രപരമായ ഒരു തീരുമാനമെന്നനിലയിൽ, കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച നാല് പുതിയ തൊഴിൽ കോഡുകൾ 2025 നവംബർ 21 മുതൽ —വേതന കോഡ്, 2019; വ്യവസായ ബന്ധ കോഡ്, 2020; സാമൂഹിക സുരക്ഷാ കോഡ്, 2020; തൊഴിൽ സുരക്ഷ, ആരോഗ്യം, പ്രവർത്തന സാഹചര്യം എന്നിവ സംബന്ധിച്ച കോഡ്, 2020—പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. ഇതിലൂടെ നിലവിലുള്ള 29 തൊഴിൽ നിയമങ്ങളെ ഏകീകരിക്കുകയും യുക്തിസഹമാക്കുകയും ചെയ്തു. തൊഴിൽ നിയന്ത്രണങ്ങളിൽ ആധുനികീകരണം സാധ്യമാക്കുകയും, തൊഴിലാളിക്ഷേമം ശക്തിപ്പെടുത്തുകയും, പരിവർത്തനാത്മകമായ തൊഴിൽ ലോകവുമായി സമകാലിക തൊഴിലവസരങ്ങളെ സമന്വയിപ്പിക്കുകയും ചെയ്യുന്നതിലൂടെ ‘ആത്മനിർഭർ ഭാരത്’ ലക്ഷ്യങ്ങളെ മുന്നോട്ടു നയിക്കുന്ന ഭാവിസജ്ജമായ തൊഴിൽ വ്യവസ്ഥയ്ക്കും ശക്തമായ വ്യാവസായിക പരിതസ്ഥിതിക്കും സുദൃഢമായ അടിത്തറ പാകുന്നവയാണ് നാഴികക്കല്ലായി മാറാനിടയുള്ള ഈ പരിഷ്‌ക്കാരങ്ങൾ.

സമ്പദ്‌വ്യവസ്ഥയും തൊഴിൽ വിപണിയും ഇന്നത്തേതിനെക്കാൾ അടിസ്ഥാനപരമായി വ്യത്യസ്തമായിരുന്ന ഒരു കാലഘട്ടത്തിൽ, അതായത് സ്വാതന്ത്ര്യത്തിന് മുമ്പും സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൻ്റെ ആദ്യ ദശകങ്ങളിലും (1930–1950) രൂപീകരിക്കപ്പെട്ടതാണ് ഇന്ത്യയിലെ സിംഹഭാഗം തൊഴിൽ നിയമങ്ങളും. ഇക്കാലഘട്ടത്തിൽ, ലോകത്തെ മിക്ക പ്രധാന സമ്പദ്‌വ്യവസ്ഥകളും സ്വന്തം തൊഴിൽ നിയമങ്ങളെ ആധുനിക ആവശ്യങ്ങൾക്കനുസരിച്ച് നവീകരിക്കുകയും ഏകീകകരിക്കുകയും ചെയ്തപ്പോൾ, ഇന്ത്യ 29 വ്യത്യസ്ത കേന്ദ്ര തൊഴിൽ നിയമങ്ങളുടെ കീഴിൽ പ്രവർത്തിക്കുകയായിരുന്നു. അതിലെ വ്യവസ്ഥകൾ പലപ്പോഴും അപൂർണ്ണവും സങ്കീർണ്ണവും കുറച്ചധികം മേഖലകളിലെങ്കിലും കാലഹരണപ്പെട്ടതുമായിരുന്നുവെന്ന് ഇതിനോടകം തെളിഞ്ഞിട്ടുണ്ട്. ഈ അപൂർണ്ണവും സങ്കീർണ്ണവുമായ നിയമ ഘടനകൾ മാറിക്കൊണ്ടിരിക്കുന്ന സാമ്പത്തിക യാഥാർത്ഥ്യങ്ങളെയും നൂതന തൊഴിൽ മാതൃകകളെയും പിന്തുണയ്ക്കാൻ ബുദ്ധിമുട്ടുക  മാത്രമല്ല, തൊഴിലാളികളുടേയും വ്യവസായങ്ങളുടേയും മേൽ അനിശ്ചിതത്വവും അനുവർത്തന ഭാരവും അടിച്ചേൽപ്പിക്കുകയും ചെയ്തു. കൊളോണിയൽ കാലഘട്ടത്തിൽ നിന്നുള്ള പഴയ ഘടനകളിൽ നിന്ന് വ്യതിചലിച്ച് തൊഴിൽ ലോകത്തിൻ്റെ ആധുനിക ആവശ്യങ്ങളുമായും ആഗോള പ്രവണതകളുമായും പൊരുത്തപ്പെടുകയെന്ന ദീർഘകാല ആവശ്യകത  നാല് തൊഴിൽ കോഡുകൾ അഭിസംബോധന ചെയ്യുന്നു. ഈ കോഡുകൾ സംയുക്തമായി ഇന്ത്യയിലെ തൊഴിൽ നിയമങ്ങളെ ഏകീകരിക്കുകയും ലളിതമാക്കുകയും ആധുനികീകരിക്കുകയും ചെയ്യുന്നതോടൊപ്പം തൊഴിലാളികളെയും സംരംഭങ്ങളെയും ശാക്തീകരിക്കുന്നു. സുരക്ഷിതവും ഉത്പാദനക്ഷമവും ഭാവിസജ്ജവുമായ തൊഴിൽ ശക്തി വളർത്തിയെടുത്ത് മത്സരാധിഷ്ഠിതവും പ്രതിരോധശേഷിയുള്ളതും, അക്ഷരാർത്ഥത്തിൽ സ്വാശ്രയവുമായ ഒരു രാഷ്ട്രത്തിന് ഈ പരിഷ്‌കാരങ്ങൾ വഴിയൊരുക്കുന്നു.


തൊഴിൽ കോഡുകൾ നടപ്പിലാക്കുന്നതിന് മുമ്പും ശേഷവുമുള്ള തൊഴിൽ ആവാസവ്യവസ്ഥയുടെ താരതമ്യം ഇപ്രകാരമാണ്:

  തൊഴിൽ പരിഷ്‌ക്കാരങ്ങൾക്ക് മുമ്പുള്ള കാലഘട്ടം
 
തൊഴിൽ പരിഷ്‌ക്കാരങ്ങൾക്ക് ശേഷമുള്ള കാലഘട്ടം
തൊഴിൽ ഔപചാരികമാക്കൽ നിർബന്ധിത നിയമന കത്തുകൾ ഇല്ല എല്ലാ തൊഴിലാളികൾക്കും നിർബന്ധിത നിയമന കത്തുകൾ.

രേഖാമൂലമുള്ള തെളിവ് സുതാര്യത, തൊഴിൽ സുരക്ഷ, സ്ഥിരമായ തൊഴിൽ എന്നിവ ഉറപ്പാക്കും.
സാമൂഹിക സുരക്ഷാ പരിരക്ഷ പരിമിതമായ സാമൂഹിക സുരക്ഷാ പരിരക്ഷ സാമൂഹിക സുരക്ഷാ കോഡ്, 2020 പ്രകാരം ഗിഗ്- പ്ലാറ്റ്‌ഫോം തൊഴിലാളികൾ ഉൾപ്പെടെയുള്ള എല്ലാ തൊഴിലാളികൾക്കും സാമൂഹിക സുരക്ഷാ പരിരക്ഷ ലഭിക്കും.

എല്ലാ തൊഴിലാളികൾക്കും PF, ESIC, ഇൻഷുറൻസ്, മറ്റ് സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ അടക്കം ലഭിക്കും
മിനിമം (കുറഞ്ഞ) വേതനം ഷെഡ്യൂൾ ചെയ്ത വ്യവസായങ്ങൾ/തൊഴിലുകൾക്ക് മാത്രമേ മിനിമം (കുറഞ്ഞ) വേതനം  ബാധകമായിരുന്നുള്ളൂ; വലിയൊരു വിഭാഗം തൊഴിലാളികൾക്ക് വേതന പരിരക്ഷ നിലവിലുണ്ടായിരുന്നില്ല

2019 ലെ വേതന കോഡ് പ്രകാരം, എല്ലാ തൊഴിലാളികൾക്കും നിയമപരമായ മിനിമം (കുറഞ്ഞ) വേതനം  നല്കണം.


മിനിമം വേതനവും സമയബന്ധിതമായ ശമ്പളവും സാമ്പത്തിക സുരക്ഷ ഉറപ്പാക്കും.
 

പ്രതിരോധ ആരോഗ്യ സംരക്ഷണം തൊഴിലാളികൾക്ക് സൗജന്യ വാർഷിക ആരോഗ്യ പരിശോധനകൾ ലഭ്യമാക്കുന്നതിൽ തൊഴിലുടമകൾക്ക് നിയമപരമായ നിബന്ധനയില്ല 40 വയസ്സിന് മുകളിലുള്ള എല്ലാ തൊഴിലാളികൾക്കും തൊഴിലുടമകൾ സൗജന്യ വാർഷിക ആരോഗ്യ പരിശോധന ലഭ്യമാക്കണം.

സമയബന്ധിതമായ പ്രതിരോധ ആരോഗ്യ സംരക്ഷണ സംസ്‌ക്കാരം പ്രോത്സാഹിപ്പിക്കുക
സമയബന്ധിതമായ വേതനം വേതനം നൽകുന്നതിന് തൊഴിലുടമകൾക്ക് നിർബന്ധിത ഉത്തരവാദിത്തം ഇല്ല സമയബന്ധിതമായ വേതനം നൽകാൻ തൊഴിലുടമകൾ നിർബന്ധിതം,

സാമ്പത്തിക സ്ഥിരത ഉറപ്പാക്കുക, ജോലി സമ്മർദ്ദം കുറയ്ക്കുക, തൊഴിലാളികളുടെ മൊത്തത്തിലുള്ള മനോവീര്യം വർദ്ധിപ്പിക്കുക.
തൊഴിൽ സേനയിലെ വനിതാ പങ്കാളിത്തം രാത്രി ഷിഫ്റ്റുകളിലും ചില പ്രത്യേക തൊഴിലുകളിലും വനിതാ പങ്കാളിത്തം പരിമിതപ്പെടുത്തിയിരുന്നു. വനിതകൾക്ക് രാത്രിയുൾപ്പെടെ എല്ലാ സ്ഥാപനങ്ങളിലും എല്ലാത്തരം ജോലികളിലും ഏർപ്പെടാൻ അനുവാദമുണ്ട്, അവരുടെ സമ്മതത്തിനും ആവശ്യമായ സുരക്ഷാ നടപടികൾക്കും ഇത് വിധേയമായിരിക്കും.

ഉയർന്ന വരുമാനം നേടുന്നതിന് വനിതകൾക്ക് തുല്യ അവസരങ്ങൾ ലഭിക്കും - വിശിഷ്യാ ഉയർന്ന ശമ്പളമുള്ള ജോലികളിൽ.
ESIC പരിരക്ഷ ESIC പരിരക്ഷ വിജ്ഞാപനം ചെയ്ത മേഖലകളിലും പ്രത്യേക വ്യവസായങ്ങളിലും മാത്രമായി പരിമിതപ്പെടുത്തിയിരുന്നു; 10 ൽ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങളെ പൊതുവെ ഒഴിവാക്കിയിരുന്നു. കൂടാതെ അപകടകരമായ പ്രക്രിയകൾ അടങ്ങിയ യൂണിറ്റുകൾക്ക് ഇന്ത്യയിലുടനീളം ഏകീകൃതമായ  നിർബന്ധിത ESIC പരിരക്ഷ ഉണ്ടായിരുന്നില്ല. ESIC പരിരക്ഷയും ആനുകൂല്യങ്ങളും ഇന്ത്യയിലുടനീളം വ്യാപിപ്പിച്ചിരിക്കുന്നു - പത്തിൽ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് സ്വമേധയായും, അപകടകരമായ പ്രക്രിയകളിൽ ഏർപ്പെടുന്ന ഒരു ജീവനക്കാരനെങ്കിലും ഉള്ള സ്ഥാപനങ്ങൾക്ക് നിർബന്ധതവുമാണ്.

സാമൂഹിക സംരക്ഷണ പരിരക്ഷ എല്ലാ തൊഴിലാളികൾക്കുമായി വ്യാപിപ്പിക്കും.
അനുവർത്തന ബാധ്യത വിവിധ തൊഴിൽ നിയമങ്ങളിലുടനീളം ഒന്നിലധികം രജിസ്ട്രേഷനുകൾ, ലൈസൻസുകൾ, റിട്ടേണുകൾ. ഒറ്റ രജിസ്ട്രേഷൻ, അഖിലേന്ത്യാടിസ്ഥാനത്തിൽ  ഒറ്റ ലൈസൻസ്, ഒറ്റ റിട്ടേൺ.

ലളിതമാക്കിയ പ്രക്രിയകളും അനുവർത്തന ബാധ്യതയുടെ ലഘൂകരണവും.


പ്രധാന മേഖലകളിലുടനീളം ദൃശ്യമാകുന്ന തൊഴിൽ പരിഷ്‌ക്കാരങ്ങളുടെ നേട്ടങ്ങൾ:

1. നിശ്ചിതകാല ജീവനക്കാർ (Fixed-Term Employees -FTE):

നിശ്ചിതകാല ജീവനക്കാർക്ക് (Fixed-Term Employees -FTE) സ്ഥിരം തൊഴിലാളികൾക്ക് തുല്യമായ എല്ലാ ആനുകൂല്യങ്ങളും ലഭിക്കും, അതിൽ അവധി, ആരോഗ്യ, സാമൂഹിക സുരക്ഷ ആനുകൂല്യങ്ങൾ ഉൾപ്പെടുന്നു.

അഞ്ച് വർഷമെന്നതിന് പകരം ഒരു വർഷത്തിനുശേഷം ഗ്രാറ്റുവിറ്റി യോഗ്യത.

സ്ഥിരം ജീവനക്കാർ എന്ന നിലയിലുള്ള തുല്യ വേതനവും വരുമാനവും പരിരക്ഷയും .

നേരിട്ടുള്ള നിയമനം പ്രോത്സാഹിപ്പിക്കുകയും അമിതമായ കരാർവത്ക്കരണം കുറയ്ക്കുകയും ചെയ്യുന്നു.


2. ഗിഗ്- പ്ലാറ്റ്‌ഫോം തൊഴിലാളികൾ:

‘ഗിഗ് വർക്ക്’, ‘പ്ലാറ്റ്‌ഫോം വർക്ക്’, ‘അഗ്രഗേറ്ററുകൾ’ എന്നിവ ഇദംപ്രഥമമായി നിർവചിക്കപ്പെട്ടിട്ടുണ്ട്.

അഗ്രഗേറ്റർമാർ വാർഷിക വിറ്റുവരവിൻ്റെ 1–2% സംഭാവന ചെയ്യണം, ഇത് ഗിഗ്- പ്ലാറ്റ്‌ഫോം തൊഴിലാളികൾക്ക് നൽകുന്ന/നൽകേണ്ട തുകയുടെ 5% ആയി പരിമിതപ്പെടുത്തണം.


ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള സാർവത്രിക അക്കൗണ്ട് നമ്പർ കൊണ്ടുവരുന്നതിലൂടെ ക്ഷേമ ആനുകൂല്യങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കാനും, അവയെ പൂർണ്ണമായും പോർട്ടബിളാക്കി, കുടിയേറ്റം പരിഗണിക്കാതെ രാജ്യത്തെ ഏതൊരു സംസ്ഥാനത്തിലും ലഭ്യമാക്കാനും കഴിയും.
 

3. കരാർ തൊഴിലാളികൾ:

നിശ്ചിതകാല ജീവനക്കാർ (FTE)ക്ക് തൊഴിൽക്ഷമത വർദ്ധിപ്പിക്കുകയും സ്ഥിരം ജീവനക്കാർക്ക് തുല്യമായ ആനുകൂല്യങ്ങളും സാമൂഹിക സുരക്ഷയും നിയമപരമായ പരിരക്ഷയും അവർക്ക് ഉറപ്പാക്കുകയും ചെയ്യും.

ഒരു വർഷത്തെ തുടർ സേവനത്തിന് ശേഷം നിശ്ചിതകാല ജീവനക്കാർ ഗ്രാറ്റുവിറ്റിക്ക് അർഹരാകും.

കരാർ തൊഴിലാളികൾക്ക് ആരോഗ്യ ആനുകൂല്യങ്ങളും സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളും പ്രധാന തൊഴിലുടമ നല്കണം.

തൊഴിലാളികൾക്ക് സൗജന്യ വാർഷിക ആരോഗ്യ പരിശോധന ഉറപ്പാക്കും.


4. വനിതാ തൊഴിലാളികൾ:


ലിംഗ വിവേചനം നിയമപരമായി നിരോധിച്ചിരിക്കുന്നു.

തുല്യ ജോലിക്ക് തുല്യ വേതനം ഉറപ്പാക്കിയിരിക്കുന്നു.

വനിതകൾക്ക് രാത്രിയിലടക്കം എല്ലാത്തരം ഷിഫ്റ്റുകളിലും ജോലികളിലും (ഭൂഗർഭ ഖനനം, ഹെവി മെഷിനറികൾ ഉൾപ്പെടെ) അവരുടെ സമ്മതത്തിനും നിർബന്ധിത സുരക്ഷാ നടപടികൾക്കും വിധേയമായി ജോലി ചെയ്യാൻ അനുവാദമുണ്ട്.

പരാതി പരിഹാര സമിതികളിൽ നിർബന്ധിത വനിതാ പ്രാതിനിധ്യം

ജീവനക്കാരുടെ കുടുംബ നിർവ്വചനത്തിൽ ഭർത്തൃപിതാവിനേയും മാതാവിനെയും  ഉൾപ്പെടുത്താനുള്ള വ്യവസ്ഥ, ആശ്രിത പരിരക്ഷ വിപുലീകരിക്കുകയും സർവ്വാശ്ലേഷിത്വം ഉറപ്പാക്കുകയും ചെയ്യുന്നു.

5. യുവ തൊഴിലാളികൾ:

എല്ലാ തൊഴിലാളികൾക്കും കുറഞ്ഞ വേതനം ഉറപ്പുനൽകുന്നു.

എല്ലാ തൊഴിലാളികൾക്കും നിയമന കത്തുകൾ ലഭിക്കണം - സാമൂഹിക സുരക്ഷ, തൊഴിൽ ചരിത്രം, ഔപചാരിക തൊഴിൽ എന്നിവ പ്രോത്സാഹിപ്പിക്കുന്നു.

തൊഴിലുടമകൾ തൊഴിലാളിയെ ചൂഷണം ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു - അവധിക്കാലത്ത് വേതനം നൽകുന്നത് നിർബന്ധമാക്കിയിട്ടുണ്ട്.

മാന്യമായ ജീവിത നിലവാരം ഉറപ്പാക്കുന്നതിനായി,  കേന്ദ്ര സർക്കാർ നിശ്ചയിച്ച കുറഞ്ഞ/അടിസ്ഥാന വേതനം  തൊഴിലാളികൾക്ക് നല്കണം.

6. MSME തൊഴിലാളികൾ:

എല്ലാ MSME തൊഴിലാളികൾക്കും 2020 ലെ സാമൂഹിക സുരക്ഷാ കോഡിൽ ഉൾപ്പെട്ട ആനുകൂല്യങ്ങൾക്ക് അർഹതയുണ്ട്, ജീവനക്കാരുടെ എണ്ണത്തെ അടിസ്ഥാനമാക്കിയായിരിക്കും അർഹത.

എല്ലാ തൊഴിലാളികൾക്കും കുറഞ്ഞ വേതനം ഉറപ്പുനൽകുന്നു.

കാൻ്റീനുകൾ, കുടിവെള്ളം, വിശ്രമ കേന്ദ്രങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ തൊഴിലാളികൾക്ക് ലഭ്യമാകും.


അടിസ്ഥാന ജോലി സമയം, ഓവർടൈമിന്  ഇരട്ടി വേതനം, ശമ്പളത്തോടുകൂടിയ അവധി എന്നിവയ്ക്കുള്ള വ്യവസ്ഥകൾ.

സമയബന്ധിതമായ വേതനം ഉറപ്പാക്കുന്നു.

7. ബീഡി, സിഗരറ്റ് തൊഴിലാളികൾ:

എല്ലാവർക്കും കുറഞ്ഞ വേതനം ഉറപ്പുനൽകുന്നു.

പ്രതിദിനം 8-12 മണിക്കൂർ, ആഴ്ചയിൽ 48 മണിക്കൂർ ആയി ജോലി സമയം പരിമിതപ്പെടുത്തിയിരിക്കുന്നു.

ഓവർടൈം അഥവാ നിശ്ചിത സമയത്തിനപ്പുറമുള്ള ജോലി, സമ്മതത്തെ അടിസ്ഥാനമാക്കിയായിരിക്കണം, സാധാരണ വേതന നിരക്കിൻ്റെ ഇരട്ടിയെങ്കിലും നൽകണം.


സമയബന്ധിതമായ വേതനം ഉറപ്പാക്കുന്നു.

ഒരു വർഷത്തിൽ 30 ദിവസത്തെ ജോലി പൂർത്തിയാക്കിയ തൊഴിലാളികൾക്ക് ബോണസിന് അർഹതയുണ്ട്.


8. തോട്ടം തൊഴിലാളികൾ:
 

തോട്ടം തൊഴിലാളികളെ OSHWC കോഡിൻ്റെയും സാമൂഹിക സുരക്ഷാ കോഡിൻ്റെയും പരിധിയിൽ കൊണ്ടുവന്നു.


10 ൽ കൂടുതൽ തൊഴിലാളികളോ 5 ഹെക്ടറോ അതിൽ കൂടുതലോ ഉള്ള തോട്ടങ്ങൾക്ക് തൊഴിൽ കോഡുകൾ ബാധകമാണ്.

രാസവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിലും സംഭരിക്കുന്നതിലും ഉപയോഗിക്കുന്നതിലും നിർബന്ധിത സുരക്ഷാ പരിശീലനം.

അപകടങ്ങളും രാസവസ്തുക്കളുമായുള്ള സമ്പർക്കവും തടയുന്നതിന് സംരക്ഷണ ഉപകരണങ്ങൾ നിർബന്ധമാണ്.

തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും പൂർണ്ണ ESI മെഡിക്കൽ ആനുകൂല്യങ്ങൾ ലഭിക്കണം; കുട്ടികൾക്കുള്ള വിദ്യാഭ്യാസ സൗകര്യങ്ങളും ഉറപ്പുനൽകുന്നു.


9. ഓഡിയോ-വിഷ്വൽ ആൻഡ് ഡിജിറ്റൽ മീഡിയ തൊഴിലാളികൾ:
 

ഇലക്ട്രോണിക് മീഡിയയിലെ പത്രപ്രവർത്തകർ, ഡബ്ബിംഗ് ആർട്ടിസ്റ്റുകൾ, സ്റ്റണ്ട് താരങ്ങൾ എന്നിവരുൾപ്പെടെയുള്ള ഡിജിറ്റൽ, ഓഡിയോ-വിഷ്വൽ തൊഴിലാളികൾക്ക് ഇപ്പോൾ പൂർണ്ണ ആനുകൂല്യങ്ങൾ ലഭിക്കും.

എല്ലാ തൊഴിലാളികൾക്കും നിർബന്ധിത നിയമന കത്ത് - ചുമതല, വേതനം, സാമൂഹിക സുരക്ഷാ അവകാശങ്ങൾ എന്നിവ വ്യക്തമായി പ്രസ്താവിക്കുന്നു.

വേതനം സമയബന്ധിതമായി നൽകുന്നത് ഉറപ്പാക്കുന്നു.

ഓവർടൈമും നിശ്ചിത സമയത്തിനപ്പുറമുള്ള ജോലികളും, സമ്മതത്തെ അടിസ്ഥാനമാക്കിയായിരിക്കണം, സാധാരണ വേതന നിരക്കിന്റെ ഇരട്ടിയെങ്കിലും നൽകണം.

10. ഖനിത്തൊഴിലാളികൾ:
 

യാത്രാ വേളയിലുള്ള നിശ്ചിത അപകടങ്ങളെ സാമൂഹിക സുരക്ഷാ കോഡ് തൊഴിൽ സംബന്ധമായി കണക്കാക്കുന്നു, അവ സമയത്തിൻ്റെയും ജോലിസ്ഥലത്തിൻ്റെയും വ്യവസ്ഥകൾക്ക് വിധേയമായിരിക്കും.


ജോലിസ്ഥലത്തെ തൊഴിൽ സുരക്ഷയും ആരോഗ്യ സാഹചര്യങ്ങളും വിലയിരുത്തുന്നതിനുള്ള മാനദണ്ഡങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തു.

എല്ലാ തൊഴിലാളികൾക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കും. സൗജന്യ വാർഷിക ആരോഗ്യ പരിശോധന ഉറപ്പാക്കും.

ആരോഗ്യ-തൊഴിൽ-ജീവിത സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതിന് ജോലി സമയം പ്രതിദിനം 8 മുതൽ 12 മണിക്കൂർ വരെയും ആഴ്ചയിൽ 48 മണിക്കൂർ വരെയും ആയി നിജപ്പെടുത്തിയിട്ടുണ്ട്.

11. അപകടകരമായ വ്യവസായങ്ങളിൽ ജോലി നോക്കുന്ന തൊഴിലാളികൾ:
 

എല്ലാ തൊഴിലാളികൾക്കും സൗജന്യ വാർഷിക ആരോഗ്യ പരിശോധനകൾ ഉറപ്പാക്കും.

തൊഴിലാളികളുടെ മെച്ചപ്പെട്ട സുരക്ഷയ്ക്കായി കേന്ദ്ര സർക്കാർ ദേശീയ മാനദണ്ഡങ്ങൾ രൂപപ്പെടുത്തും.

അണ്ടർഗ്രൗണ്ട് മൈനിംഗ്, ഹെവി മെഷിനറികൾ, അപകടകരമായ ജോലികൾ എന്നിവയുൾപ്പെടെ എല്ലാ വിഭാഗങ്ങളിലും വനിതകൾക്ക്  ജോലി ചെയ്യാൻ കഴിയും, എല്ലാവർക്കും തുല്യ തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നു.

ഓരോ ജോലിസ്ഥലത്തും സുരക്ഷാ നിരീക്ഷണത്തിനും അപകടകരമായ രാസവസ്തുക്കൾ സുരക്ഷിതമായി  കൈകാര്യം ചെയ്യുന്നതിനും നിർബന്ധിത സുരക്ഷാ സമിതി.

12. ടെക്സ്റ്റൈൽ തൊഴിലാളികൾ:
 

എല്ലാ കുടിയേറ്റ തൊഴിലാളികൾക്കും (നേരിട്ടുള്ള നിയമിതർ, കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർ, സ്വയം കുടിയേറ്റം നടത്തിയവർ) സമാന വേതനം, ക്ഷേമ ആനുകൂല്യങ്ങൾ, പൊതു വിതരണ സമ്പ്രദായത്തിൻ്റെ (PDS) പോർട്ടബിലിറ്റി എന്നിവ ഉറപ്പാക്കും.


കുടിശ്ശിക തീർപ്പാക്കുന്നതിന് തൊഴിലാളികൾക്ക് 3 വർഷം വരെ ക്ലെയിമുകൾ സമർപ്പിക്കാം, ഇത് ലളിതവും സുഗമവുമായ  പരിഹാരം സാധ്യമാക്കുന്നു.

ഓവർടൈം ജോലിക്ക് തൊഴിലാളികൾക്ക് ഇരട്ടി വേതനം നൽകുന്നതിനുള്ള വ്യവസ്ഥ.


13.. IT -ITES തൊഴിലാളികൾ:
 

എല്ലാ മാസവും 7-ാം തീയതിക്കുള്ളിൽ ശമ്പള വിതരണം നിർബന്ധമാക്കും. സുതാര്യതയും വിശ്വാസ്യതയും  ഉറപ്പാക്കുന്നു.

തുല്യ ജോലിക്ക് തുല്യ വേതനം നിർബന്ധമാക്കുകയും വനിതകളുടെ പങ്കാളിത്തം ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

എല്ലാ സ്ഥാപനങ്ങളിലും വനിതകൾക്ക് രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യാനുള്ള സൗകര്യം - വനിതകൾക്ക് ഉയർന്ന വേതനം നേടാനുള്ള അവസരം ലഭിക്കുന്നു.

പീഡനം, വിവേചനം, വേതന സംബന്ധമായ തർക്കങ്ങൾ എന്നിവയ്ക്ക് സമയബന്ധിതമായ പരിഹാരം.

നിശ്ചിതകാല തൊഴിൽ, നിർബന്ധിത നിയമന കത്തുകൾ എന്നിവയിലൂടെ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ ഉറപ്പ് വരുത്തുക.

14. ഡോക്ക് തൊഴിലാളികൾ :
 

എല്ലാ ഡോക്ക് തൊഴിലാളികൾക്കും  (തുറമുഖ തൊഴിലാളികൾ) ഔപചാരിക അംഗീകാരവും നിയമ സംരക്ഷണവും ലഭിക്കണം.

സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതിന് നിർബന്ധിത നിയമന കത്തുകൾ.

കരാർ അഥവാ താത്ക്കാലിക ഡോക്ക് തൊഴിലാളികൾക്ക് പ്രൊവിഡൻ്റ് ഫണ്ട്, പെൻഷൻ, ഇൻഷുറൻസ് ആനുകൂല്യങ്ങൾ ഉറപ്പാക്കണം.


തൊഴിലുടമയുടെ ധനസഹായത്തോടെയുള്ള വാർഷിക ആരോഗ്യ പരിശോധനകൾ നിർബന്ധമാണ്.

മാന്യമായ തൊഴിൽ സാഹചര്യങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിന് ഡോക്ക് തൊഴിലാളികൾക്ക് നിർബന്ധിത മെഡിക്കൽ സൗകര്യങ്ങൾ, പ്രഥമശുശ്രൂഷ, സാനിറ്ററി, വാഷിംഗ് ഏരിയകൾ മുതലായവ ഉറപ്പാക്കണം.


15. കയറ്റുമതി മേഖലയിലെ തൊഴിലാളികൾ:
 

കയറ്റുമതി മേഖലയിലെ നിശ്ചിതകാല തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റി, പ്രൊവിഡന്റ് ഫണ്ട് (PF), മറ്റ് സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ എന്നിവ ലഭിക്കും.

ഒരു വർഷത്തിൽ 180 ദിവസത്തെ ജോലിക്ക് ശേഷം ഓരോ തൊഴിലാളിക്കും വാർഷിക അവധി ലഭിക്കാനുള്ള അവസരം ഉണ്ടായിരിക്കും.

ഓരോ തൊഴിലാളിക്കും സമയബന്ധിതമായ വേതനവിതരണത്തിനുള്ള അവകാശം ഉറപ്പാക്കുന്നതിനൊപ്പം അനധികൃതമായി വേതനം കുറയ്ക്കുക, വേതനപരിധിയിലെ നിയന്ത്രണങ്ങൾ എന്നിവ ഇല്ലെന്നും ഉറപ്പാക്കണം

 

വനിതകൾക്ക് സമ്മതത്തോടെ രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യാൻ അനുവാദമുണ്ട്, ഇത് ഉയർന്ന വരുമാനം നേടാനുള്ള അവസരം ഉറപ്പാക്കുന്നു.

സുരക്ഷാ, ക്ഷേമ നടപടികളിൽ നിർബന്ധിതമായ രേഖാമൂലമുള്ള സമ്മതം, ഓവർടൈമിന് ഇരട്ടി വേതനം, സുരക്ഷിതമായ ഗതാഗതം, സിസിടിവി നിരീക്ഷണം, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ ഉൾപ്പെടുന്നു.

ഇതിനോടകം വ്യക്തമാക്കിയ പ്രധാന ക്ഷേമ സംരംഭങ്ങൾക്ക് പുറമേ, തൊഴിലാളി സംരക്ഷണം ശക്തിപ്പെടുത്തുകയും തൊഴിലുടമകൾക്കുള്ള അനുവർത്തനം ലളിതമാക്കുകയും ചെയ്യുന്ന ഒട്ടേറെ പരിഷ്‌ക്കാരങ്ങൾ തൊഴിൽ കോഡുകൾ അവതരിപ്പിക്കുന്നു:


ഒരു തൊഴിലാളിക്കും മിനിമം ജീവിത നിലവാരത്തിന് ആവശ്യമായതിൽ താഴെയുള്ള വേതനം ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ദേശീയ തലത്തിൽ കുറഞ്ഞ/അടിസ്ഥാന വേതനം നിർബന്ധമാക്കുന്നു.

ലിംഗഭേദമില്ലാത്ത വേതനവും തൊഴിൽ അവസരങ്ങളും ഉറപ്പാക്കുന്നു, വിവേചനം വ്യക്തമായി നിരോധിക്കുന്നു - ട്രാൻസ്‌ജെൻഡർ വ്യക്തികളോടുള്ള വിവേചനം ഉൾപ്പെടെ നിരോധിക്കുന്നു.

ഇൻസ്പെക്ടർ-കം-ഫെസിലിറ്റേറ്റർ സംവിധാനം ശിക്ഷാത്മക നടപടികളിൽ നിന്ന് മാറി മാർഗനിർദ്ദേശം, അവബോധം, അനുവർത്തന പിന്തുണ എന്നിവക്ക് മുൻ‌ഗണന നൽകുന്ന രീതിയിലേക്ക് എൻഫോഴ്‌സ്‌മെന്റിനെ മാറ്റുന്നു.

രണ്ട് അംഗങ്ങളുള്ള വ്യവസായ ട്രൈബ്യൂണലുകളുടെ സ്ഥാപനം, ഒത്തുതീർപ്പ് നടപടികൾക്ക് ശേഷം നേരിട്ട് ട്രൈബ്യൂണലുകളെ സമീപിക്കാനുള്ള സൗകര്യം എന്നിവയുടെ മുഖേന വേഗത്തിലും പ്രവചനാത്മകമായും തർക്കപരിഹാരം സാധ്യമാകുന്നു.

സുരക്ഷയും ജോലി-നിബന്ധനകളും സംബന്ധിച്ച ആവശ്യങ്ങൾക്കായി ഒറ്റ രജിസ്ട്രേഷൻ, ഒറ്റ ലൈസൻസ്, ഒറ്റ റിട്ടേൺ എന്നീ സംവിധാനങ്ങൾ നടപ്പിലാക്കി, ആവർത്തിക്കുന്ന അനാവശ്യ ഫയലിംഗുകൾ ഒഴിവാക്കുന്നു.

വിവിധ മേഖലകളിലുടനീളം ഏകീകൃത സുരക്ഷയും ആരോഗ്യ മാനദണ്ഡങ്ങളും നിശ്ചയിക്കുന്നതിനായി ദേശീയ OSH ബോർഡ് സ്ഥാപിക്കുന്നു.

500-ത്തിലധികം തൊഴിലാളികളുള്ള സ്ഥാപനങ്ങളിൽ സുരക്ഷാ സമിതികളുണ്ടാകുന്നത് നിർബന്ധമാക്കി, ജോലി സ്ഥലത്തെ ഉത്തരവാദിത്വവും സുരക്ഷയും ശക്തിപ്പെടുത്തുന്നു.

ചെറു യൂണിറ്റുകളുടെ അനുവർത്തന ഭാരം ലഘൂകരിക്കുന്നതിനായി ഫാക്ടറി ആപ്ലിക്കബിലിറ്റി  ലിമിറ്റ് ഉയർത്തുകയും, തൊഴിലാളികൾക്കുള്ള എല്ലാ പരിരക്ഷയും പൂർണ്ണമായും നിലനിർത്തുകയും ചെയ്യുന്നു.

 

തൊഴിൽ നിയമങ്ങളുടെ കരട് തയ്യാറാക്കുന്ന വേളയിൽ നടത്തിയ വിപുലമായ കൂടിയാലോചനകൾക്ക് അനുസൃതമായി, കോഡുകൾക്ക് കീഴിലുള്ള അനുബന്ധ നിയമങ്ങൾ, ചട്ടങ്ങൾ, പദ്ധതികൾ മുതലായവ രൂപപ്പെടുത്തുന്നതിൽ സർക്കാർ പൊതുജനങ്ങളുടെയും വിവിധ പങ്കാളികളുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കും. പരിവർത്തന ഘട്ടത്തിൽ, നിലവിലുള്ള തൊഴിൽ നിയമങ്ങളിലെ പ്രസക്തമായ വ്യവസ്ഥകളും അവയ്ക്ക് കീഴിലുള്ള നിയമങ്ങൾ, ചട്ടങ്ങൾ, വിജ്ഞാപനങ്ങൾ, മാനദണ്ഡങ്ങൾ, പദ്ധതികൾ എന്നിവയും അനുയോജ്യമായ പരിഷ്‌കരണങ്ങൾ വരുന്നതുവരെ പ്രാബല്യത്തിൽ തുടരും.  

കഴിഞ്ഞ ദശകത്തിൽ, തനത് സാമൂഹിക സുരക്ഷാ വ്യവസ്ഥയിൽ ഇന്ത്യ വൻ പുരോഗതി കൈവരിച്ചു. 2015-ൽ കേവലം 19% ആയിരുന്ന തൊഴിലാളികളുടെ സാമൂഹിക സുരക്ഷാ പരിരക്ഷ 2025-ഓടെ 64%-ലേക്ക്   ഉയർന്നു. രാജ്യത്തിന്റെ തൊഴിൽ ശക്തിയുടെ സംരക്ഷണവും അന്തസ്സും വിപുലീകരിക്കാനുള്ള ഉദ്യമങ്ങൾ ആഗോള അംഗീകാരം നേടി. ഈ നേട്ടങ്ങളുടെ തുടർച്ചയെന്നോണം, നാല് തൊഴിൽ കോഡുകൾ പ്രാബല്യത്തിൽ വരുന്നത് സാമൂഹിക പരിരക്ഷയെ ശക്തിപ്പെടുത്തുന്ന അടുത്ത സുപ്രധാന ഘട്ടമാണ്. ഈ കോഡുകൾ സാമൂഹിക സുരക്ഷാ ശൃംഖലയെ കൂടുതൽ വിപുലീകരിക്കുകയും രാജ്യത്തിൻ്റെ വിവിധ സംസ്ഥാനങ്ങളിലെയും മേഖലകളിലെയും ആനുകൂല്യങ്ങളുടെ പോർട്ടബിലിറ്റി ഉറപ്പാക്കുകയും ചെയ്യുന്നു, ഇതിലൂടെ തൊഴിൽ ലോകത്ത് നീതിയും ലാളിത്യവും ഉറപ്പാക്കുന്നു. ശക്തമായ പരിരക്ഷയും, അധികാവകാശങ്ങളും, രാജ്യവ്യാപകമായ പോർട്ടബിലിറ്റിയും മുഖേന, ഈ പരിഷ്‌ക്കാരങ്ങൾ തൊഴിലാളികളെ—വിശിഷ്യാ വനിതകളെയും, യുവാക്കളെയും, അസംഘടിത തൊഴിലാളികളെയും, ഗിഗ് തൊഴിലാളികളെയും, കുടിയേറ്റ തൊഴിലാളികളെയും—തൊഴിൽ നയനിർമാണത്തിൻ്റെയും തൊഴിൽ ഭരണനിർവ്വഹണത്തിൻ്റെയും കേന്ദ്രത്തിൽ പ്രതിഷ്ഠിക്കുന്നു. അനുവർത്തന ഭാരം ലഘൂകരിക്കുകയും ലളിതവും ആധുനികവുമായ തൊഴിൽ ക്രമീകരണങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്യുന്നതിലൂടെ, കോഡുകൾ തൊഴിലവസരങ്ങളും നൈപുണ്യ വികസനവും വ്യാവസായിക വളർച്ചയും ത്വരിതപ്പെടുത്തുന്നു.  തൊഴിലാളികൾക്ക് അനുകൂലമായ, വനിതകൾക്ക് അനുകൂലമായ, യുവാക്കൾക്ക് അനുകൂലമായ, തൊഴിൽ അനുകൂലമായ ആവാസവ്യവസ്ഥ രൂപപ്പെടുത്താനുള്ള സർക്കാരിൻ്റെ പ്രതിബദ്ധത തദ്വാരാ ഊട്ടിയുറപ്പിക്കപ്പെടുന്നു.

 

****

 

 

 


(Release ID: 2192815) Visitor Counter : 277