പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യയുടെ സമുദ്രമേഖലയിലെ നവോത്ഥാനത്തെക്കുറിച്ചുള്ള ദർശനം പങ്കുവച്ചുകൊണ്ട്, പ്രധാനമന്ത്രി, ഈ മേഖലയിൽ ആഗോള നിക്ഷേപം ക്ഷണിച്ചു
प्रविष्टि तिथि:
30 OCT 2025 3:15PM by PIB Thiruvananthpuram
സമുദ്രമേഖലയിൽ നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായ ഒരു കേന്ദ്രമായി ഇന്ത്യ ഉയർന്നുവരുന്നതിനെക്കുറിച്ചുള്ള ചിന്തകൾ പങ്കുവച്ചുകൊണ്ട്, ഈ മേഖലയിലെ നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായ തുറമുഖം ഇന്ത്യയാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഊന്നിപ്പറഞ്ഞു.നമുക്ക് വളരെ നീണ്ട ഒരു തീരപ്രദേശമുണ്ട്. ലോകോത്തര തുറമുഖങ്ങളുണ്ട്. നമുക്ക് അടിസ്ഥാന സൗകര്യങ്ങളും, നൂതനാശയങ്ങളും, ലക്ഷ്യവുമുണ്ട്. വരൂ, ഇന്ത്യയിൽ നിക്ഷേപിക്കൂ, ശ്രീ മോദി കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ തന്ത്രപ്രധാനമായ സ്ഥാനം, ആധുനിക തുറമുഖ അടിസ്ഥാന സൗകര്യങ്ങൾ, നൂതനാശയങ്ങളോടുള്ള പ്രതിബദ്ധത എന്നിവ കപ്പൽ നിർമ്മാണം, തുറമുഖ പ്രവർത്തനങ്ങൾ, ലോജിസ്റ്റിക്‌സ്, തീരദേശ ഷിപ്പിംഗ്, അനുബന്ധ സേവനങ്ങൾ എന്നിവയിൽ നിക്ഷേപകർക്ക് വമ്പിച്ച അവസരങ്ങൾ തുറക്കുന്നതെങ്ങനെയെന്ന് പ്രധാനമന്ത്രി അദ്ദേഹത്തിൻ്റെ ലിങ്ക്ഡ്ഇൻ പേജിലെ വിശദമായ കുറിപ്പിൽ വിശദീകരിച്ചു.
7,500 കിലോമീറ്ററിലധികം ദൈർഘ്യമുള്ള തീരപ്രദേശവും ആഗോളതലത്തിൽ മത്സരിക്കാൻ പ്രാപ്തമായ തുറമുഖങ്ങളുടെ വികസിച്ചുകൊണ്ടിരിക്കുന്ന ശൃംഖലയും ഉള്ളതിനാൽ, കണക്റ്റിവിറ്റി മാത്രമല്ല, മൂല്യവർദ്ധിത സേവനങ്ങളും, ഹരിത ഷിപ്പിംഗ് സംരംഭങ്ങളും, വ്യവസായ സൗഹൃദ നയ ചട്ടക്കൂടുകളും വാഗ്ദാനം ചെയ്യുന്ന ഒരു പ്രധാന സമുദ്ര കേന്ദ്രമായി മാറാൻ ഇന്ത്യ ഒരുങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു.
"ഇന്ത്യയിൽ നിക്ഷേപിക്കാൻ വരൂ" എന്നും ,ശക്തമായ അടിസ്ഥാന സൗകര്യങ്ങൾ, വ്യക്തമായ ലക്‌ഷ്യം ,ഉയർന്നുവരുന്ന നൂതനാശയ ആവാസവ്യവസ്ഥ എന്നിവയാൽ പിന്തുണയ്‌ക്കപ്പെടുന്ന രാജ്യത്തിന്റെ സമുദ്ര വളർച്ചയുടെ ഭാഗമാകാനും പ്രധാനമന്ത്രി ആഭ്യന്തര, അന്തർദേശീയ നിക്ഷേപകരോട് ആഹ്വാനം ചെയ്തു.
'ലിങ്ക്ഡ്ഇൻ' ൽ കുറിച്ച ചിന്തകൾ പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി 'എക്സ്'ൽ കുറിച്ചു ;
“സമുദ്രമേഖലയിൽ നിക്ഷേപം നടത്താൻ ഇന്ത്യ ഏറ്റവും അനുയോജ്യമായ തുറമുഖമാണ്.
നമുക്ക് വളരെ നീണ്ട ഒരു തീരപ്രദേശമുണ്ട്.
നമുക്ക് ലോകോത്തര തുറമുഖങ്ങളുണ്ട്.
നമുക്ക് അടിസ്ഥാന സൗകര്യങ്ങളും, നൂതനാശയങ്ങളും,ലക്ഷ്യവുമുണ്ട്.
വരൂ, ഇന്ത്യയിൽ നിക്ഷേപിക്കുക!
@LinkedIn-ൽ കുറച്ച് ചിന്തകൾ പങ്കിട്ടു.”
-SK-
(रिलीज़ आईडी: 2184322)
आगंतुक पटल : 19
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada