പ്രധാനമന്ത്രിയുടെ ഓഫീസ്
‘മെയ്ക്ക് ഇൻ ഇന്ത്യ’ എന്ന ആശയത്തിൻ്റെ പ്രചോദനത്തിലൂടെ വളരുന്നതും പ്രതിരോധശേഷിയുള്ളതുമായ വ്യാവസായിക അടിത്തറയെക്കുറിച്ചും തിരക്കേറിയ കിഴക്ക്-പടിഞ്ഞാറൻ വ്യാപാര പാതയിലെ തുറമുഖങ്ങളെ ആധുനികവൽക്കരിക്കുന്നതിനും യന്ത്രവൽക്കരിക്കുന്നതിനും ഡിജിറ്റൈസ് ചെയ്യുന്നതിനുമുള്ള ശ്രമങ്ങളെക്കുറിച്ചും വിശദീകരിക്കുന്ന ഒരു ലേഖനം പ്രധാനമന്ത്രി പങ്കിട്ടു.
Posted On:
23 OCT 2025 12:36PM by PIB Thiruvananthpuram
‘മെയ്ക്ക് ഇൻ ഇന്ത്യ’എന്ന ആശയത്തിൻ്റെ പ്രചോദനത്തിലൂടെ വളരുന്നതും പ്രതിരോധശേഷിയുള്ളതുമായ വ്യാവസായിക അടിത്തറയും തിരക്കേറിയ കിഴക്ക്-പടിഞ്ഞാറൻ വ്യാപാര പാതയിലെ തുറമുഖങ്ങളെ ആധുനികവൽക്കരിക്കുന്നതിനും യന്ത്രവൽക്കരിക്കുന്നതിനും ഡിജിറ്റൈസ് ചെയ്യുന്നതിനുമുള്ള ശ്രമങ്ങളും രാജ്യത്തിന് സവിശേഷമായ നേട്ടം കൊണ്ടുവന്നതെങ്ങനെ എന്ന് വിശദീകരിക്കുന്ന കേന്ദ്രമന്ത്രി ശ്രീ സർബാനന്ദ സോനോവാളിന്റെ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കിട്ടു.
കേന്ദ്രമന്ത്രി ശ്രീ സർബാനന്ദ സോനോവാളിന്റെ 'എക്സ്' ലെ ഒരു കുറിപ്പിന് മറുപടിയായി ശ്രീ മോദി കുറിച്ചു :
"നിർബന്ധമായും വായിക്കേണ്ട ഈ ലേഖനത്തിൽ, 'മെയ്ക്ക് ഇൻ ഇന്ത്യ'എന്ന ആശയത്തിൻ്റെ പ്രചോദനത്തിലൂടെ വളരുന്നതും പ്രതിരോധശേഷിയുള്ളതുമായ വ്യാവസായിക അടിത്തറയും തിരക്കേറിയ കിഴക്ക്-പടിഞ്ഞാറൻ വ്യാപാര പാതയിലെ തുറമുഖങ്ങളെ ആധുനികവൽക്കരിക്കാനും യന്ത്രവൽക്കരിക്കാനും ഡിജിറ്റൈസ് ചെയ്യാനുമുള്ള ശ്രമങ്ങളും രാജ്യത്തിന് ഒരു സവിശേഷ നേട്ടം സമ്മാനിച്ചതെങ്ങനെയെന്ന് കേന്ദ്രമന്ത്രി ശ്രീ @sarbanandsonwal വിശദീകരിക്കുന്നു.
ഇന്ത്യയുടെ കപ്പൽനിർമ്മാണ, സമുദ്ര ആവാസവ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള കേന്ദ്ര ഗവൺമെൻ്റിൻ്റെ 8 ബില്യൺ ഡോളർ പാക്കേജ് ഒരു പതിവ് ബജറ്റ് പ്രക്രിയയല്ല,മറിച്ച് അഭിലാഷത്തിന്റെ സൂചനയാണെന്ന് അദ്ദേഹം ഇതിൽ എടുത്തുകാണിക്കുന്നു."
***
NK
(Release ID: 2181766)
Visitor Counter : 22
Read this release in:
Manipuri
,
Telugu
,
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Kannada