പ്രധാനമന്ത്രിയുടെ ഓഫീസ്
വാൾട്ടർ റസ്സൽ മീഡിന്റെ നേതൃത്വത്തിലുള്ള യുഎസ് പ്രതിനിധി സംഘവുമായി സംവദിച്ച് പ്രധാനമന്ത്രി
Posted On:
07 OCT 2025 8:20PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വാൾട്ടർ റസ്സൽ മീഡിന്റെ നേതൃത്വത്തിലുള്ള, യുഎസ് ചിന്തകരും ബിസിനസ് നേതാക്കളുമടങ്ങുന്ന പ്രതിനിധി സംഘവുമായി സംവദിച്ചു.
ഇന്ത്യ-യുഎസ് ബന്ധം ശക്തിപ്പെടുത്തുന്നതിലും ആഗോള സമാധാനം, പുരോഗതി, സമൃദ്ധി എന്നിവയ്ക്കായി ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നതിലും അവർ നൽകിയ സംഭാവനകളെ പ്രധാനമന്ത്രി പ്രശംസിച്ചു.
പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു;
“വാൾട്ടർ റസ്സൽ മീഡിന്റെ നേതൃത്വത്തിലുള്ള, യുഎസ് ചിന്തകരും ബിസിനസ് നേതാക്കളുമടങ്ങുന്ന പ്രതിനിധി സംഘവുമായി സംവദിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഇന്ത്യ-യുഎസ് ബന്ധം ശക്തിപ്പെടുത്തുന്നതിലും ആഗോള സമാധാനം, പുരോഗതി, സമൃദ്ധി എന്നിവയ്ക്കായി നമ്മുടെ പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നതിലും അവർ നൽകിയ സംഭാവനകളെ ഏറെ വിലമതിക്കുന്നു.“
***
SK
(Release ID: 2176048)
Visitor Counter : 4