പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യയുടെ തണ്ണീർത്തട സംരക്ഷണയജ്ഞത്തിലെ നാഴികക്കല്ലുകളാണ് ബിഹാറിലെ പുതിയ റാംസർ പ്രദേശങ്ങളെന്ന് പ്രധാനമന്ത്രി
Posted On:
27 SEP 2025 6:00PM by PIB Thiruvananthpuram
ബിഹാറിലെ രണ്ടു മേഖലകൾ പുതിയ റാംസർ പ്രദേശങ്ങളായി ചേർത്തതിനെ പ്രകീർത്തിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി. ബക്സർ ജില്ലയിലെ ഗോകുൽ ജലാഷേ (448 ഹെക്ടർ), പശ്ചിമ ചമ്പാരൻ ജില്ലയിലെ ഉദയ്പുർ ഝീൽ (319 ഹെക്ടർ) എന്നിവയാണു പുതിയ റാംസർ പ്രദേശങ്ങൾ. ഇന്ത്യയുടെ പരിസ്ഥിതി സംരക്ഷണത്തിന് അഭിമാനകരമായ നിമിഷമാണിതെന്ന് ശ്രീ മോദി പറഞ്ഞു.
കേന്ദ്രമന്ത്രി ശ്രീ ഭൂപേന്ദ്ര യാദവിന്റെ എക്‌സ് പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:
“മനോഹരമായ വാർത്ത! സുസ്ഥിര വികസനത്തിന് തണ്ണീർത്തടങ്ങൾ അത്യന്താപേക്ഷിതമാണ്. പരിസ്ഥിതി സംരക്ഷണത്തിൽ മുൻനിരയിൽ നിൽക്കുന്നതെങ്ങനെയെന്ന്, ചിന്തയിലും പ്രവൃത്തിയിലും തെളിയിക്കുന്ന ബിഹാർ ജനതയ്ക്ക് പ്രത്യേക അഭിനന്ദനം.”
Wonderful news! Wetlands are vital to sustainable development. A special appreciation to the people of Bihar, who are showing in thought and action how to be at the forefront of environmental conservation. https://t.co/BXUNIjl46S
— Narendra Modi (@narendramodi) September 27, 2025
*****
NK
(Release ID: 2172238)
Visitor Counter : 11