പ്രധാനമന്ത്രിയുടെ ഓഫീസ്
ഭക്ഷ്യ സംസ്കരണ മേഖലയിലെ ബിസിനസ്സ് എളുപ്പമാക്കുന്നതിൽ പുതിയ ജിഎസ്ടി പരിഷ്കാരങ്ങളുടെ സ്വാധീനം വെളിപ്പെടുത്തുന്ന ഒരു ലേഖനം പങ്കുവച്ച് പ്രധാനമന്ത്രി
Posted On:
19 SEP 2025 12:01PM by PIB Thiruvananthpuram
ഏറ്റവും പുതിയ ജിഎസ്ടി പരിഷ്കാരങ്ങൾ വെറും സാങ്കേതിക മാറ്റങ്ങൾ മാത്രമല്ല, മറിച്ച് ജീവിതം എളുപ്പമാക്കൽ, ബിസിനസ്സ് എളുപ്പമാക്കൽ, നിക്ഷേപം എളുപ്പമാക്കൽ എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള ധീരമായ നടപടികളാണെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി ശ്രീ ചിരാഗ് പസ്വാൻ എഴുതിയ ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കിട്ടു. "ദൈനംദിന ഭക്ഷ്യവസ്തുക്കളുടെയും പാക്കേജിംഗിന്റെയും നിരക്കുകൾ കുറയ്ക്കുന്നതിലൂടെ, ഈ പരിഷ്‌ക്കാരങ്ങൾ പലചരക്ക് സാധനങ്ങളുടെ വില കൂടുതൽ താങ്ങാനാവുന്നതാക്കുന്നു. അതുവഴി എംഎസ്എംഇകളെ ഉത്തേജിപ്പിക്കുന്നു, കർഷകരെ പിന്തുണയ്ക്കുന്നു, ഇന്ത്യയുടെ ആഗോള ഭക്ഷ്യ മത്സരശേഷി മെച്ചപ്പെടുത്തുന്നു", ശ്രീ മോദി പറഞ്ഞു.
കേന്ദ്രമന്ത്രി ശ്രീ ചിരാഗ് പാസ്വാൻ എക്സിൽ പങ്കുവച്ച ലേഖനത്തിന് മറുപടിയായി ശ്രീ മോദി കുറിച്ചു:
"ഏറ്റവും പുതിയ ജിഎസ്ടി പരിഷ്കാരങ്ങൾ വെറും സാങ്കേതിക മാറ്റങ്ങളല്ല, മറിച്ച് ജീവിതം എളുപ്പമാക്കൽ, ബിസിനസ്സ് എളുപ്പമാക്കൽ, നിക്ഷേപം എളുപ്പമാക്കൽ എന്നിവ വർദ്ധിപ്പിക്കുന്നതിനുള്ള ധീരമായ നടപടികളാണെന്ന് കേന്ദ്രമന്ത്രി ശ്രീ ചിരാഗ് പസ്വാൻ എഴുതുന്നു. ദൈനംദിന ഭക്ഷ്യ വസ്തുക്കളുടെയും പാക്കേജിംഗിന്റെയും നിരക്കുകൾ കുറയ്ക്കുന്നതിലൂടെ, ഈ പരിഷ്‌ക്കാരങ്ങൾ പലചരക്ക് സാധനങ്ങളുടെ വില കൂടുതൽ താങ്ങാനാവുന്നതാക്കുന്നു, എംഎസ്എംഇകളെ ഉത്തേജിപ്പിക്കുന്നു, കർഷകരെ പിന്തുണയ്ക്കുന്നു, ഇന്ത്യയുടെ ആഗോള ഭക്ഷ്യ മത്സരശേഷി മെച്ചപ്പെടുത്തുന്നു."
***
SK
(Release ID: 2168402)
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Bengali-TR
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Kannada