വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

ദക്ഷിണ കൊറിയയിൽ നടക്കുന്ന 2025 ലെ ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഇന്ത്യയുടെ സർഗ്ഗാത്മക വൈദഗ്ദ്ധ്യം പ്രദർശിപ്പിക്കും

ബി‌.ഐ‌.എഫ്‌.എഫിലേക്കുള്ള ഇന്ത്യയിൽ നിന്നുള്ള ആദ്യ മന്ത്രിതല സംഘത്തെ കേന്ദ്ര സഹമന്ത്രി ഡോ എൽ.മുരുകൻ നയിക്കും

ബി‌.ഐ‌.എഫ്‌.എഫ് 2025 ൽ ഇന്ത്യയിലെ എക്കാലത്തേയും മികച്ച 10 ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കും;എ‌.സി‌.എഫ്‌.എം(ഏഷ്യൻ കണ്ടൻ്റ്സ് ആൻഡ് ഫിലിം മാർക്കറ്റി)ലെ സഹ-നിർമ്മാണ വിപണിയിലേക്ക് 5 ഇന്ത്യൻ ചലച്ചിത്രങ്ങൾ തിരഞ്ഞെടുക്കപ്പെട്ടു

Posted On: 16 SEP 2025 1:04PM by PIB Thiruvananthpuram

ദക്ഷിണ കൊറിയയിൽ നടക്കുന്ന 2025 ലെ ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രമേള (BIFF)യിലും ഏഷ്യൻ കണ്ടൻ്റ്സ് ആൻഡ് ഫിലിം മാർക്കറ്റി(ACFM)ലും ശ്രദ്ധേയമായ വ്യക്തിമുദ്ര പതിപ്പിക്കാൻ ഇന്ത്യ ഒരുങ്ങുന്നു. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ. മുരുകൻ്റെ നേതൃത്വത്തിലുള്ളഉന്നതതല പ്രതിനിധി സംഘം ബി‌.ഐ‌.എഫ്‌.എഫ് 2025 ൽ പങ്കെടുക്കും.സാംസ്കാരിക നയതന്ത്രം ശക്തിപ്പെടുത്തുന്നതിനും അന്താരാഷ്ട്രതലത്തിൽ സൃഷ്ടിപരമായ സഹകരണങ്ങൾ വികസിപ്പിക്കുന്നതിനും ഇന്ത്യയെ സൃഷ്ടിപരമായ സമ്പദ്‌വ്യവസ്ഥയുടെ ആഗോള കേന്ദ്രമായി സ്ഥാപിക്കുന്നതിനുമുള്ള രാജ്യത്തിൻ്റെ പ്രതിബദ്ധത അടിവരയിടുന്ന ബി.ഐ.എഫ്.എഫിലേക്കുള്ള ഇന്ത്യയിൽ നിന്നുള്ള ആദ്യ മന്ത്രിതല പ്രതിനിധി സംഘമാണിത്.

 

വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ, NFDC

FICCI, FTII , SRFTII, IIMC എന്നിവയുടെ പ്രതിനിധികൾ, വേവ്സ് ബസാർ സംരംഭത്തിൽ നിന്നുള്ള തിരഞ്ഞെടുത്ത സ്രഷ്ടാക്കൾ എന്നിവരും സംഘത്തിൽ ഉൾപ്പെടും.

 

സന്ദർശനത്തിന് മുന്നോടിയായി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ.എൽ. മുരുകൻ പറഞ്ഞു, "ഏഷ്യൻ,ആഗോള സിനിമകളിലെ ഏറ്റവും മികച്ചവയെ ഒരുമിച്ച് കൊണ്ടുവരുന്ന ബി.ഐ.എഫ്.എഫ് 2025ൽ പങ്കെടുക്കുന്നതിൽ ഇന്ത്യ അഭിമാനിക്കുന്നു.സഹ-നിർമ്മാണങ്ങൾ വിപുലീകരിക്കാനും, AVGC-യിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കാനും, ദക്ഷിണ കൊറിയയുമായുള്ള സാംസ്കാരിക ബന്ധം ശക്തിപ്പെടുത്താനുമുള്ള രാജ്യത്തിൻ്റെ ദൃഢനിശ്ചയത്തെയാണ് ഇന്ത്യയുടെ സാന്നിധ്യം പ്രതിഫലിപ്പിക്കുന്നത്. വേവ്സ് ബസാറിലൂടെയും ഭാരത് പർവ്വിലൂടെയും നാം നമ്മുടെ സൃഷ്ടിപരമായ സമ്പദ്‌വ്യവസ്ഥയെ മാത്രമല്ല,ഒപ്പം ഇന്ത്യയുടെ കാലാതീതമായ പൈതൃകവും കഴിവുകളും ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്നു ".

 

ഇന്ത്യയുടെ പങ്കാളിത്തത്തിൻ്റെ പ്രധാന സവിശേഷതകൾ

 

ബി.ഐ.എഫ്.എഫ്,എ.സി.എഫ്.എം എന്നിവയിലെ ഭാരത് പവലിയൻ 'വേവ്സ് ബസാർ' സംരംഭത്തെ ശ്രദ്ധേയമാക്കുന്നു

 

"ഇന്ത്യ - ലോകത്തിനായുള്ള സൃഷ്ടിപരമായ സമ്പദ്‌വ്യവസ്ഥ" എന്ന പ്രമേയത്തിൽ ബി‌.ഐ‌.എഫ്‌.എഫിലും എ‌.സി‌.എഫ്‌.എമ്മിലും ഭാരത് പവലിയൻ സ്ഥാപിക്കും.ബി2ബി മീറ്റിംഗുകൾ വഴി ഇന്ത്യയിലെ ഉള്ളടക്ക സ്രഷ്ടാക്കൾ,നിർമ്മാതാക്കൾ,വിതരണക്കാർ എന്നിവരെ ആഗോള വിപണികളുമായി ബന്ധിപ്പിക്കുന്നതിന് വേണ്ടി രൂപകൽപ്പന ചെയ്‌തിരിക്കുന്ന വേവ്സ് ബസാർ സംരംഭത്തെ പവലിയൻ ഉയർത്തിക്കാട്ടും. എ‌.സി‌.എഫ്‌.എമ്മിൻ്റെ ഔദ്യോഗിക പരിപാടിയുടെ ഭാഗമായി, "ഇന്ത്യ-കൊറിയ സഹകരണങ്ങൾ:

സഹ-നിർമ്മാണത്തിലെ പുതിയ ചക്രവാളങ്ങൾ" എന്ന വിഷയത്തിൽ ഇരു രാജ്യങ്ങളിലേയും പ്രമുഖ വ്യവസായ പ്രതിനിധികളും സർക്കാർ പ്രതിനിധികളും പങ്കെടുക്കുന്ന പാനൽ ചർച്ച സംഘടിപ്പിക്കും.

 

ബുസാനിൽ പ്രദർശിപ്പിക്കുന്ന ഇന്ത്യൻ ചലച്ചിത്രങ്ങൾ

 

ഈ വർഷത്തെ ഇന്ത്യയുടെ ചലച്ചിത്ര പ്രദർശനം എക്കാലത്തെയും മികച്ചതും ശക്തവുമായ ഒന്നായിരിക്കും.കഥപറച്ചിലിൻ്റെ വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്ന പത്തിലധികം ചലച്ചിത്രങ്ങൾ ഇതിൽ ഉൾപ്പെടുന്നു :

 

  • സ്‌പൈയിംഗ് സ്റ്റാർസ് (പത്മശ്രീ നീല മാധബ് പാണ്ട) - ഉദ്ഘാടന മത്സര വിഭാഗത്തിൽ മത്സരിക്കുന്നു.
  • ഈഫ് ഓൺ എ വിൻ്റർ നൈറ്റ് (സഞ്ജു സുരേന്ദ്രൻ),കോക്ക് കോക്ക് കൊക്കൂക്ക്(മഹർഷി തുഹിൻ കശ്യപ്), ഷേപ്പ് ഓഫ് മോമോ (ത്രിബേണി റായ്) - വിഷൻ ഏഷ്യ വിഭാഗത്തിൽ.
  • ബയാൻ (ബികാസ് രഞ്ജൻ മിശ്ര),ഡോണ്ട് ടെൽ മദർ(അനൂപ് ലോക്കൂർ),ഫുൾ പ്ലേറ്റ് (തനിഷ്ഠ ചാറ്റർജി), കരിഞ്ഞി (ശീതൾ എൻ.എസ്.), ഐ,പോപ്പി (വിവേക് ചൗധരി) എന്നിവയാണ് മറ്റ് ചലച്ചിത്രങ്ങൾ.

ഏഷ്യൻ പ്രോജക്ട് മാർക്കറ്റിലെ (ACFM),സഹ-നിർമ്മാണ വിപണിയിലേക്ക് അഞ്ച് ഇന്ത്യൻ ചലച്ചിത്രങ്ങൾ തിരഞ്ഞെടുക്കപ്പെട്ടു:

 

  • ഡിഫിക്കൽട്ട് ഡോട്ടേഴ്‌സ് - സംവിധാനം : സോണി റസ്ദാൻ,നിർമ്മാണം - ആലിയ ഭട്ട്, ഷഹീൻ ഭട്ട്,അലൻ മക്അലക്സ്,ഗ്രീഷ്മ ഷാ
  • ദി ലാസ്റ്റ് ഓഫ് ദേം പ്ലേഗസ് - സംവിധാനം - കുഞ്ഞില മാസ്സിലാമണി,നിർമ്മാണം - പായൽ കപാഡിയ,ജിയോ ബേബി,കനി കുസൃതി
  • ലങ്ക (ദി ഫയർ) - സംവിധാനം -സൗരവ് റായ്,നിർമ്മാണം - സുദീപ്ത സാധുഖാൻ,വിരാജ് സെലോട്ട്,അങ്കിത പുരകായസ്ഥ
  • മൂൺ - സംവിധാനം,നിർമ്മാണം - പ്രദീപ് കുർബ
  • ദി മാജിക്കൽ മെൻ - സംവിധാനം -ബിപ്ലബ് സർക്കാർ,സഹനിർമ്മാണം- ഇന്ത്യയും അന്താരാഷ്ട്ര പങ്കാളികളും

ഭാരത് പർവ് - ഇന്ത്യൻ സംസ്കാരത്തെ ആഘോഷിക്കുന്നു

 

ഇന്ത്യൻ കലകൾ,സംഗീതം,പാചകരീതി എന്നിവ ഉൾക്കൊള്ളുന്ന "ഭാരത് പർവ്" എന്ന സാംസ്കാരിക സായാഹ്നം

കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സംഘടിപ്പിക്കും.ഇന്ത്യയും കൊറിയയും തമ്മിലുള്ള ബന്ധത്തിൽ ജന ഇടപെടലുകളും സാംസ്കാരിക ബന്ധങ്ങളും കൂടുതൽ ശക്തിപ്പെടുത്താനുള്ള ഒരു വേദിയായി ഈ പരിപാടി വർത്തിക്കും.ഇന്ത്യയിലേയും കൊറിയയിലേയും മാധ്യമ,വിനോദ വ്യവസായ മേഖലയിൽ നിന്നുള്ള നേതാക്കളും ഇതിൽ പങ്കെടുക്കും.

 

നയപരമായ സംവാദങ്ങളും സഹകരണങ്ങളും

 

  • ഇന്ത്യ-കൊറിയ എ.വി.ജി.സി(AVGC) ആൻഡ് ഫിലിം കോ-പ്രൊഡക്ഷൻ ഫ്രെയിംവർക്കിനായി ഘടനാപരമായ സംഭാഷണം ആരംഭിക്കാൻ റിപ്പബ്ലിക് ഓഫ് കൊറിയയിലെ സാംസ്കാരിക,കായിക,ടൂറിസം മന്ത്രിയുമായി കേന്ദ്ര സഹമന്ത്രി ഡോ.എൽ. മുരുകൻ ഒരു G2G യോഗം ആസൂത്രണം ചെയ്തിട്ടുണ്ട്.
  • പരിശീലനം,വിനിമയ പരിപാടികൾ,ഇന്ത്യൻ ഉള്ളടക്ക വിതരണം എന്നിവയ്ക്കായി NFDC,FTII,IICT (ഇന്ത്യ), KAFA,KOFIC,KOCCA ഉൾപ്പെടെയുള്ള കൊറിയൻ സ്ഥാപനങ്ങളും കൊറിയൻ OTT പ്ലാറ്റ്‌ഫോമുകളും തമ്മിൽ ലെറ്റേഴ്സ് ഓഫ് ഇൻ്റൻ്റി(LoIs)ൽ ഒപ്പുവയ്ക്കാൻ ധാരണയായിട്ടുണ്ട്.

 

BIFF , ACFM എന്നിവയെക്കുറിച്ച്:

 

ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ(IFFI), കാൻ ഫിലിം ഫെസ്റ്റിവൽ എന്നിവയ്‌ക്കൊപ്പം FIAPF അംഗീകരിച്ച ഏഷ്യയിലെ ഏറ്റവും അഭിമാനകരമായ ചലച്ചിത്രമേളകളിൽ ഒന്നാണ് ബുസാൻ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ (BIFF). ഏഷ്യൻ കണ്ടൻ്റ്സ് ആൻഡ് ഫിലിം മാർക്കറ്റ് (ACFM) ചലച്ചിത്ര പ്രവർത്തകരെ ആഗോള നിക്ഷേപകരുമായും പങ്കാളികളുമായും ബന്ധിപ്പിക്കുന്ന ഒരു പ്രധാന സഹ-നിർമ്മാണ,ധനകാര്യ പ്ലാറ്റ്‌ഫോമായി പ്രവർത്തിക്കുന്നു.

 

*****


(Release ID: 2167267) Visitor Counter : 2