പ്രധാനമന്ത്രിയുടെ ഓഫീസ്
അസമിൽ ഐ ഐ എം സ്ഥാപിക്കപ്പെട്ടതില്‍ പ്രധാനമന്ത്രി അസമിലെ ജനങ്ങളെ അഭിനന്ദിച്ചു
Posted On:
20 AUG 2025 7:48PM by PIB Thiruvananthpuram
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (IIM) സ്ഥാപിക്കപ്പെട്ടതില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അസമിലെ ജനങ്ങളെ അഭിനന്ദിച്ചു.
ഐ ഐ എം സ്ഥാപിക്കുന്നത് വിദ്യാഭ്യാസ അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കുമെന്നും രാജ്യത്തുടനീളമുള്ള വിദ്യാർഥികളെയും ഗവേഷകരെയും ആകർഷിക്കുമെന്നും ശ്രീ മോദി പറഞ്ഞു.
അസമിൽ ഐ ഐ എം സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള കേന്ദ്ര വിദ്യാഭ്യാസമന്ത്രി ശ്രീ ധർമേന്ദ്ര പ്രധാന്റെ എക്സ് പോസ്റ്റിനു മറുപടിയായി ശ്രീ മോദി കുറിച്ചതിങ്ങനെ:
“അസമിലെ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ! സംസ്ഥാനത്ത് ഐ ഐ എം സ്ഥാപിക്കുന്നത് വിദ്യാഭ്യാസ അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കുകയും ഇന്ത്യയിലുടനീളമുള്ള വിദ്യാർഥികളെയും ഗവേഷകരെയും ആകർഷിക്കുകയും ചെയ്യും.”
******
-SK-
(Release ID: 2158692)