പ്രധാനമന്ത്രിയുടെ ഓഫീസ്
രാജ്യത്തെ 15 കോടിയിലധികം കുടുംബങ്ങൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കിയ 'ജൽ ജീവൻ മിഷന്റെ' ആറാം വാർഷികം അടയാളപ്പെടുത്തി പ്രധാനമന്ത്രി
Posted On:
14 AUG 2025 1:41PM by PIB Thiruvananthpuram
ഇന്ത്യയിലുടനീളമുള്ള ദശലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് വ്യക്തിഗത ഗാർഹിക പൈപ്പ് കണക്ഷനുകൾ വഴി സുരക്ഷിതവും ആവശ്യാനുസൃതവുമായ കുടിവെള്ളം ലഭ്യമാക്കുന്നതിലൂടെ അവരുടെ ജീവിതങ്ങളിൽ പരിവർത്തനാത്മക മാറ്റം കൊണ്ടുവന്ന ഒരു മുൻനിര സംരംഭമായ ജൽ ജീവൻ മിഷന്റെ ആറാം വാർഷികം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അടയാളപ്പെടുത്തി.
2019 ൽ ആരംഭിച്ച ജൽ ജീവൻ മിഷൻ, ഏതാനും വർഷങ്ങൾക്കുള്ളിൽ 15 കോടിയിലധികം കുടുംബങ്ങൾക്ക് ശുദ്ധമായ കുടിവെള്ളം എത്തിക്കുന്നതിലൂടെ ഗവൺമെൻ്റിൻ്റെ പ്രതിബദ്ധതയുടെ ഒരു അടയാളശിലയായി മാറി. ഇത് ആരോഗ്യം മെച്ചപ്പെടുത്തുകയും സമൂഹങ്ങളെ ശാക്തീകരിക്കുകയും എണ്ണമറ്റ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുകയും ചെയ്തു.
ഈ പദ്ധതി ഗ്രാമീണ ഇന്ത്യയിലെ ജീവിതങ്ങളെ മെച്ചപ്പെടുത്തുക മാത്രമല്ല, ആരോഗ്യ സംരക്ഷണ ഫലങ്ങൾ ഗണ്യമായി ശക്തിപ്പെടുത്തുകയും ചെയ്തുവെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഇത് പ്രധാനമായും 'ഇന്ത്യയുടെ നാരി ശക്തിക്ക്', അഥവാ സ്ത്രീകൾക്ക് പ്രയോജനം ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എക്സിൽ MyGovIndiaയുടെ പ്രത്യേക പോസ്റ്റുകൾക്ക് മറുപടിയായി ശ്രീ മോദി കുറിച്ചു:
“ജീവിതങ്ങളുടെ അന്തസ്സിലും പരിവർത്തനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പദ്ധതിയായ #6YearsOfJalJeevanMission നാം ആഘോഷിക്കുന്നു. ഇത് മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണവും ഉറപ്പാക്കിയിട്ടുണ്ട്, പ്രത്യേകിച്ച് നമ്മുടെ നാരി ശക്തിക്ക്.”
“ഇന്ത്യയിലുടനീളമുള്ള ജൽ ജീവൻ മിഷന്റെ നിലനിൽക്കുന്ന സ്വാധീനത്തിന്റെ ഒരു നേർക്കാഴ്ച.“
#6YearsOfJalJeevanMission”
***
SK
(Release ID: 2156364)
Read this release in:
Marathi
,
Assamese
,
Odia
,
English
,
Urdu
,
Hindi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada