പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഫലങ്ങളുടെ പട്ടിക : റിപ്പബ്ലിക് ഓഫ് ദി ഫിലിപ്പീൻസ് പ്രസിഡന്റിന്റെ ഇന്ത്യയിലേക്കുള്ള ഔദ്യോഗിക സന്ദർശനം

Posted On: 05 AUG 2025 4:31PM by PIB Thiruvananthpuram

സീരിയൽ  നമ്പർ.

കരാറിന്റെ/എം.ഒ.യുവിന്റെ പേര്                                                      

1.

 ഇന്ത്യാ റിപ്പബ്ലിക്കും ഫിലിപ്പീൻസ് റിപ്പബ്ലിക്കും തമ്മിൽ തന്ത്രപരമായ പങ്കാളിത്തം സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള പ്രഖ്യാപനം

2. 

 

ഇന്ത്യാ-ഫിലിപ്പീൻസ് തന്ത്രപരമായ പങ്കാളിത്തം: പ്രവർത്തന പദ്ധതി(2025-29)

3.

വ്യോമസേനാ ചർച്ചകളിൽ ഇന്ത്യൻ വ്യോമസേനയും ഫിലിപ്പീൻസ് വ്യോമസേനയും തമ്മിലുള്ള നിബന്ധനകൾ

4.

കരസേനാ സ്റ്റാഫ് ചർച്ചകളിൽ ഇന്ത്യൻ സൈന്യവും ഫിലിപ്പീൻസ് സൈന്യവും തമ്മിലുള്ള നിബന്ധനകൾ

5.

നാവികസേനാ ചർച്ചകളിൽ ഇന്ത്യൻ നാവികസേനയും ഫിലിപ്പീൻസ് നാവികസേനയും തമ്മിലുള്ള നിബന്ധനകൾ

6.

 ഇന്ത്യൻ റിപ്പബ്ലിക് ഗവൺമെന്റും ഫിലിപ്പീൻസ് റിപ്പബ്ലിക് ഗവൺമെന്റും തമ്മിലുള്ള ക്രിമിനൽ കാര്യങ്ങളിലെ പരസ്പര നിയമ സഹായത്തെക്കുറിച്ചുള്ള ഉടമ്പടി

7.

ഇന്ത്യൻ റിപ്പബ്ലിക് ഗവൺമെന്റും ഫിലിപ്പീൻസ് റിപ്പബ്ലിക് ഗവൺമെന്റും തമ്മിലുള്ള ജയിൽ ശിക്ഷ അനുഭവിക്കുന്ന വ്യക്തികളുടെ കൈമാറ്റം സംബന്ധിച്ച ഉടമ്പടി

8.

ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പും ഫിലിപ്പീൻസ് റിപ്പബ്ലിക്കിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പും തമ്മിലുള്ള 2025-2028 കാലയളവിലേക്കുള്ള ശാസ്ത്ര സാങ്കേതിക മേഖലയിലെ സഹകരണ പരിപാടികൾ

9.

ഫിലിപ്പീൻസ് റിപ്പബ്ലിക് ഗവൺമെന്റിന്റെ ടൂറിസം വകുപ്പും ഇന്ത്യാ ഗവൺമെന്റിന്റെ ടൂറിസം മന്ത്രാലയവും തമ്മിലുള്ള ടൂറിസം സഹകരണം സംബന്ധിച്ച പരിപാടികൾ (2025-2028)

10.

ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ മേഖലയിലെ സഹകരണം സംബന്ധിച്ച് ഇന്ത്യൻ റിപ്പബ്ലിക് ഗവൺമെന്റും  ഫിലിപ്പീൻസ് റിപ്പബ്ലിക് ഗവൺമെന്റും

തമ്മിലുള്ള ധാരണാപത്രം. 

 

11.

സമാധാനപരമായ ബഹിരാകാശ ഉപയോഗങ്ങളിൽ

സഹകരണം ലക്ഷ്യമിട്ട്  ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയും ഫിലിപ്പീൻസിലെ ഫിലിപ്പീൻസ് ബഹിരാകാശ ഏജൻസിയും തമ്മിലുള്ള ധാരണകൾ. 

 

12.

ഇന്ത്യൻ തീരസംരക്ഷണ സേനയും ഫിലിപ്പീൻസ് തീരസംരക്ഷണ സേനയും തമ്മിലുള്ള മെച്ചപ്പെട്ട സമുദ്ര സഹകരണത്തിനുള്ള റഫറൻസ് നിബന്ധനകൾ

13.

ഇന്ത്യൻ റിപ്പബ്ലിക് ഗവൺമെന്റും  ഫിലിപ്പീൻസ് 

ഗവൺമെന്റും തമ്മിലുള്ള സാംസ്കാരിക വിനിമയ പരിപാടികൾ

പ്രഖ്യാപനങ്ങൾ:

1) ഫിലിപ്പീൻസിന്റെ സോവറിൻ ഡാറ്റ ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ സ്ഥാപിക്കുന്നതിനുള്ള ഒരു പൈലറ്റ് പദ്ധതിക്ക് ഇന്ത്യ പിന്തുണ നൽകും;

2) ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ഇൻഫർമേഷൻ ഫ്യൂഷൻ സെന്ററിൽ (IFC-IOR) പങ്കെടുക്കാൻ ഫിലിപ്പീൻസിന് ക്ഷണം;

3) ഫിലിപ്പീൻസ് പൗരന്മാർക്ക് ഒരു വർഷത്തേക്ക് (ഓഗസ്റ്റ് 2025 മുതൽ) സൗജന്യ ഇ-ടൂറിസ്റ്റ് വിസ സൗകര്യം നീട്ടി;

4) ഇന്ത്യ-ഫിലിപ്പീൻസ് നയതന്ത്ര ബന്ധങ്ങൾ സ്ഥാപിച്ചതിന്റെ 75-ാം വാർഷികം ആഘോഷിക്കുന്നതിനായി സംയുക്തമായി സ്മാരക സ്റ്റാമ്പ് പുറത്തിറക്കൽ;

5) റിപ്പബ്ലിക് ഓഫ് ഇന്ത്യയും റിപ്പബ്ലിക് ഓഫ് ഫിലിപ്പീൻസും തമ്മിലുള്ള ഒരു മുൻഗണനാ വ്യാപാര കരാറിനെക്കുറിച്ചുള്ള ചർച്ചകൾക്കായി റഫറൻസ് നിബന്ധനകൾ സ്വീകരിക്കൽ.

 

-NK-

 


(Release ID: 2152716)