പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രശസ്ത ചലച്ചിത്ര താരം ബി. സരോജ ദേവി ജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 14 JUL 2025 3:40PM by PIB Thiruvananthpuram

പ്രശസ്ത ചലച്ചിത്ര താരം ബി. സരോജ ദേവി ജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ഇന്ത്യൻ സിനിമയുടെയും സംസ്കാരത്തിന്റെയും മാതൃകാപരമായ ഒരു പ്രതീകമായി അവർ ഓർമ്മിക്കപ്പെടുമെന്ന് ശ്രീ മോദി പറഞ്ഞു. അവരുടെ വൈവിധ്യമാർന്ന പ്രകടനങ്ങൾ തലമുറകളിലുടനീളം മായാത്ത മുദ്ര പതിപ്പിച്ചു. വ്യത്യസ്ത ഭാഷകളിലായി വൈവിധ്യമാർന്ന വിഷയങ്ങൾ ഉൾക്കൊള്ളുന്ന അവരുടെ കൃതികൾ, അവരുടെ ബഹുമുഖ പാണ്ഡിത്യത്തെ എടുത്തുകാണിക്കുന്നുവെന്ന് ശ്രീ മോദി കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി 'എക്സ്' ഇൽ  കുറിച്ചു ;

“പ്രശസ്ത ചലച്ചിത്ര താരം ബി. സരോജ ദേവി ജിയുടെ വിയോഗത്തിൽ ദുഃഖിക്കുന്നു . ഇന്ത്യൻ സിനിമയുടെയും സംസ്കാരത്തിന്റെയും മാതൃകാപരമായ ഒരു പ്രതീകമായി അവർ ഓർമ്മിക്കപ്പെടും. തലമുറകളിലുടനീളം അവരുടെ വൈവിധ്യമാർന്ന പ്രകടനങ്ങൾ മായാത്ത മുദ്ര പതിപ്പിച്ചു. വ്യത്യസ്ത ഭാഷകളിലായി വൈവിധ്യമാർന്ന വിഷയങ്ങൾ ഉൾക്കൊള്ളുന്ന അവരുടെ കൃതികൾ, അവരുടെ ബഹുമുഖ പാണ്ഡിത്യത്തെ എടുത്തുകാണിക്കുന്നുവെന്ന് ശ്രീ മോദി കൂട്ടിച്ചേർത്തു. അവരുടെ കുടുംബത്തിനും ആരാധകർക്കും എന്റെ അനുശോചനം. ഓം ശാന്തി.”

 

***

NK


(Release ID: 2144536)