പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സാൻ മാർറ്റീൻ സ്മാരകത്തിൽ പ്രധാനമന്ത്രി പുഷ്പചക്രമർപ്പിച്ചു

Posted On: 06 JUL 2025 12:52AM by PIB Thiruvananthpuram

അർജന്റീനയുടെ രാഷ്ട്രപിതാവായ ജനറൽ ജനറൽ ഹോസേ ഡേ സാൻ മാർറ്റീനു ശ്രദ്ധാഞ്ജലി അർപ്പിച്ച്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അർജന്റീനയിലേക്കുള്ള ഔദ്യോഗിക സന്ദർശനം ആരംഭിച്ചു.

പ്ലാസ സാൻ മാർറ്റീൻ സന്ദർശിച്ച പ്രധാനമന്ത്രി, സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു. അർജന്റീനയുടെയും മറ്റു നിരവധി തെക്കേ അമേരിക്കൻ രാജ്യങ്ങളുടെയും വിമോചകൻ എന്ന നിലയിൽ ജനറൽ ഹോസേ ഡേ സാൻ മാർറ്റീന്റെ ശാശ്വത പാരമ്പര്യം എടുത്തുകാട്ടി, പ്രധാനമന്ത്രി അദ്ദേഹത്തിനു ശ്രദ്ധാഞ്ജലിയർപ്പിച്ചു. അദ്ദേഹത്തിന്റെ സംഭാവനകളെയും അദ്ദേഹം ഉയർത്തിപ്പിടിച്ച മൂല്യങ്ങളെയും ഇന്ത്യ വിലമതിക്കുന്നു. അർജന്റീനിയൻ ജനനായകന്റെ പേരിലുള്ള ന്യൂഡൽഹിയിലെ റോഡ് അദ്ദേഹത്തിന്റെ പൈതൃകം ഓർമിപ്പിക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഊഷ്മളവും സൗഹൃദപരവുമായ ബന്ധത്തിന്റെ ദീപ്തമായ പ്രതീകമായി ഇതു നിലകൊള്ളുന്നു.

-SK-
 


(Release ID: 2142591)