പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ട്രിനിഡാഡ് & ടുബേഗോ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
प्रविष्टि तिथि:
04 JUL 2025 11:37PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ട്രിനിഡാഡ് & ടുബേഗോ പ്രസിഡന്റ് ക്രിസ്റ്റീൻ കാർല കംഗലൂവുമായി പോർട്ട് ഓഫ് സ്പെയിനിലെ പ്രസിഡന്റിന്റെ വസതിയിൽ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദത്തിന്റെ ഊഷ്മളതയും പുനഃസ്ഥാപിക്കലും കൂടിക്കാഴ്ചയിൽ തിളങ്ങി നിന്നു.
തനിക്കും പ്രതിനിധിസംഘത്തിനും നൽകിയ മഹത്തായ ആതിഥ്യമര്യാദയ്ക്ക് പ്രധാനമന്ത്രി ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി. ‘ഓർഡർ ഓഫ് ദ റിപ്പബ്ലിക് ഓഫ് ട്രിനിഡാഡ് & ടുബേഗോ’ നൽകിയതിന് അദ്ദേഹം ആത്മാർത്ഥമായ നന്ദി അറിയിച്ചു. ഇത് ഇന്ത്യയിലെ 140 കോടി ജനങ്ങൾക്കുള്ള ബഹുമതിയാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
ഈ വർഷത്തെ പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം നേടിയ പ്രസിഡന്റ് കംഗലൂവിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. അവരുടെ വിശിഷ്ട പൊതുസേവനത്തിന് അഗാധമായ നന്ദി രേഖപ്പെടുത്തി. പ്രധാനമന്ത്രിയുടെ നേതൃത്വത്തെയും ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാടിനെയും പ്രസിഡന്റ് കംഗലൂ അഭിനന്ദിച്ചു.
ജനങ്ങൾ തമ്മിലുള്ള കരുത്തുറ്റ ബന്ധത്താൽ ഇരുരാജ്യങ്ങളും പങ്കിടുന്ന ശാശ്വതബന്ധത്തെക്കുറിച്ച് ഇരുനേതാക്കളും ചർച്ച ചെയ്തു.
ഗ്ലോബൽ സൗത്ത് പങ്കാളിത്തം വർധിപ്പിക്കുന്നതിൽ ട്രിനിഡാഡ് & ടുബേഗോയ്ക്കും ‘കാരികോമി’നുമുള്ള ഇന്ത്യയുടെ തുടർച്ചയായ പിന്തുണ പ്രധാനമന്ത്രി ആവർത്തിച്ചു. ഇന്ത്യ സന്ദർശിക്കാൻ പ്രസിഡന്റ് കംഗലൂവിനെ പ്രധാനമന്ത്രി ക്ഷണിച്ചു.
***
NK
(रिलीज़ आईडी: 2142408)
आगंतुक पटल : 12
इस विज्ञप्ति को इन भाषाओं में पढ़ें:
Odia
,
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada