പ്രധാനമന്ത്രിയുടെ ഓഫീസ്
വിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി
Posted On:
21 APR 2025 2:20PM by PIB Thiruvananthpuram
വിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചനം രേഖപ്പെടുത്തി. അനുകമ്പയുടെയും എളിമയുടെയും ആത്മീയ ശക്തിയുടെയും വെളിച്ചമാണ് അദ്ദേഹമെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു.
എക്സ് പോസ്റ്റിൽ പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:
“വിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അഗാധമായ ദുഃഖമുണ്ട്. വേദനയുടെയും സ്മരണകളുടെയും ഈ വേളയിൽ, ആഗോള കത്തോലിക്കാസമൂഹത്തെ എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനു ജനങ്ങൾ കാരുണ്യത്തിന്റെയും എളിമയുടെയും ആത്മീയശക്തിയുടെയും വെളിച്ചമായി ഫ്രാൻസിസ് മാർപാപ്പയെ എല്ലായ്പോഴും സ്മരിക്കും. ചെറുപ്പംമുതൽ, കർത്താവായ യേശുക്രിസ്തുവിന്റെ ആദർശങ്ങൾ സാക്ഷാത്കരിക്കുന്നതിനായി അദ്ദേഹം സ്വയം സമർപ്പിച്ചു. ദരിദ്രരെയും അടിച്ചമർത്തപ്പെട്ടവരെയും അദ്ദേഹം ഉത്സാഹത്തോടെ സേവിച്ചു. കഷ്ടപ്പെടുന്നവർക്കായി അദ്ദേഹം പ്രത്യാശയുടെ ചൈതന്യത്തിനു തിരിതെളിച്ചു.
അദ്ദേഹവുമായുള്ള കൂടിക്കാഴ്ചകൾ ഞാൻ സ്നേഹപൂർവം ഓർക്കുന്നു. സമഗ്രവും ഏവരെയും ഉൾക്കൊള്ളുന്നതുമായ വികസനത്തിനായുള്ള അദ്ദേഹത്തിന്റെ പ്രതിജ്ഞാബദ്ധതയിൽനിന്നു ഞാൻ വളരെയധികം പ്രചോദനം ഉൾക്കൊണ്ടു. ഇന്ത്യയിലെ ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ വാത്സല്യം എല്ലായ്പോഴും സ്നേഹപൂർവം സ്മരിക്കപ്പെടും. ദൈവത്തിന്റെ ആലിംഗനത്താൽ അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി ലഭിക്കട്ടെ.”
***
SK
(Release ID: 2123135)
Visitor Counter : 53
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Nepali
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada