പ്രധാനമന്ത്രിയുടെ ഓഫീസ്
പത്താം വർഷത്തിലെത്തിയ മുദ്ര യോജനയുടെ പരിവർത്തനാത്മക സ്വാധീനത്തെ പ്രകീർത്തിച്ച് പ്രധാനമന്ത്രി
Posted On:
08 APR 2025 9:08AM by PIB Thiruvananthpuram
രാജ്യം മുദ്ര യോജനയുടെ 10-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പ്രധാൻമന്ത്രി മുദ്ര യോജന(പിഎംഎംവൈ)യുടെ ഗുണഭോക്താക്കൾക്കു ഹൃദയംഗമമായ അഭിനന്ദനങ്ങൾ നേർന്നു.
സ്വപ്നങ്ങൾ ശാക്തീകരിക്കുന്നതിന്റെയും ഏവരെയും ഉൾക്കൊള്ളുന്ന സാമ്പത്തിക വളർച്ച കൈവരിക്കുന്നതിന്റെയും ദശകമാണ് ആഘോഷിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഇന്ത്യയിലുടനീളം പാർശ്വവൽകൃത സമൂഹങ്ങളെ ഉയർത്തിക്കൊണ്ടുവരുന്നതിലും സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിലും മുദ്ര പദ്ധതി വഹിച്ച നിർണായക പങ്ക് എടുത്തുകാട്ടി.
എക്സ് ത്രെഡുകളിൽ പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:
“ഇന്ന്, നാം മുദ്രയുടെ 10-ാം വാർഷികം ആഘോഷിക്കുമ്പോൾ, ഈ പദ്ധതിയിലൂടെ ജീവിതം പരിവർത്തനം ചെയ്യപ്പെട്ട എല്ലാവരെയും ഞാൻ അഭിനന്ദിക്കുന്നു. ഈ ദശകത്തിൽ, മുദ്ര യോജന നിരവധി സ്വപ്നങ്ങൾ യാഥാർഥ്യമാക്കി; മുമ്പ് അവഗണിക്കപ്പെട്ടിരുന്ന ജനതയെ ദീപ്തമാക്കാൻ അവരെ സാമ്പത്തിക പിന്തുണയോടെ ശാക്തീകരിച്ചു. ഇന്ത്യയിലെ ജനങ്ങൾക്ക്, ഒന്നും അസാധ്യമല്ലെന്ന് ഇതു വ്യക്തമാക്കുന്നു!”
“മുദ്ര ഗുണഭോക്താക്കളിൽ പകുതിയും എസ്‌സി, എസ്ടി, ഒബിസി സമുദായങ്ങളിൽപെട്ടവരാണെന്നതും ഗുണഭോക്താക്കളിൽ 70 ശതമാനത്തിലധികവും സ്ത്രീകളാണെന്നതും ഏറെ സന്തോഷകരമാണ്! ഓരോ മുദ്ര വായ്പയും അന്തസ്സും ആത്മാഭിമാനവും അവസരവും ഉൾക്കൊള്ളുന്നു. സാമ്പത്തിക ഉൾച്ചേർക്കലിനു പുറമേ, ഈ പദ്ധതി സാമൂഹ്യ ഉൾപ്പെടുത്തലും സാമ്പത്തിക സ്വാതന്ത്ര്യവും ഉറപ്പാക്കിയിട്ടുണ്ട്.”
“വരും കാലങ്ങളിൽ, എല്ലാ സംരംഭകർക്കും വായ്പ ലഭ്യമാകുന്ന തരത്തിൽ ആത്മവിശ്വാസവും വളരാനുള്ള അവസരവും നൽകുന്ന കരുത്തുറ്റ ആവാസവ്യവസ്ഥ ഉറപ്പാക്കുന്നതിൽ തുടർന്നും നമ്മുടെ ഗവണ്മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കും.”
***
SK
(Release ID: 2119937)
Visitor Counter : 49
Read this release in:
Assamese
,
English
,
Urdu
,
Marathi
,
Hindi
,
Nepali
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada