പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ഗുജറാത്തിലെ ഗിറിൽ സഫാരി നടത്തി
കഴിഞ്ഞ നിരവധി വർഷങ്ങളായി ഏഷ്യാറ്റിക് സിംഹങ്ങളുടെ എണ്ണത്തിൽ സ്ഥിരമായ വർദ്ധനവ് ഉറപ്പാക്കിയ കൂട്ടായ ശ്രമങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു
प्रविष्टि तिथि:
03 MAR 2025 12:03PM by PIB Thiruvananthpuram
പ്രൗഢഗംഭീരരായ ഏഷ്യൻ സിംഹങ്ങളുടെ വാസസ്ഥലം എന്നറിയപ്പെടുന്ന ഗിറിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സഫാരി നടത്തി. കഴിഞ്ഞ നിരവധി വർഷങ്ങളായി ഏഷ്യാറ്റിക് സിംഹങ്ങളുടെ എണ്ണത്തിൽ സ്ഥിരമായ വർദ്ധനവ് ഉറപ്പാക്കിയ കൂട്ടായ ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു
എക്സിലെ ഒരു പോസ്റ്റിൽ അദ്ദേഹം കുറിച്ചു:
" #WorldWildlifeDay, ആയ ഇന്ന് രാവിലെ, ഞാൻ ഗിറിൽ ഒരു സഫാരിക്ക് പോയി. നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ, പ്രൗഢഗംഭീരരായ ഏഷ്യൻ സിംഹങ്ങളുടെ വാസസ്ഥലമാണിത്. ഗിറിലേക്കുള്ള സന്ദർശനം, ഞാൻ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ നമ്മൾ കൂട്ടായി ചെയ്ത പ്രവർത്തനങ്ങളുടെ നിരവധി ഓർമ്മകളും തിരികെ കൊണ്ടുവരുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി, കൂട്ടായ പരിശ്രമങ്ങളിലൂടെ ഏഷ്യാറ്റിക് സിംഹങ്ങളുടെ എണ്ണം ക്രമാനുഗതമായി വർദ്ധിക്കുന്നുവെന്ന് ഉറപ്പാക്കിയിട്ടുണ്ട്. ഏഷ്യാറ്റിക് സിംഹത്തിന്റെ ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിൽ ഗോത്ര സമൂഹങ്ങളുടെയും സമീപ പ്രദേശങ്ങളിലെ സ്ത്രീകളുടെയും പങ്ക് പ്രശംസനീയമാണ്."
"ഗിർ വനത്തിൽ നിന്നുമുള്ള ചില ദൃശ്യങ്ങൾ കൂടി ഇതാ. ഭാവിയിൽ ഗിർ സന്ദർശിക്കാൻ നിങ്ങളെല്ലാവരോടും ഞാൻ ആഹ്വാനം ചെയ്യുന്നു."
"ഗിറിലെ സിംഹങ്ങളും സിംഹിണികളും! ഇന്ന് രാവിലെ ഞാൻ ഫോട്ടോഗ്രാഫി പരീക്ഷിച്ചു നോക്കി."
***
NK
(रिलीज़ आईडी: 2107684)
आगंतुक पटल : 83
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada