പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യയിലെ കടുവകളുടെ എണ്ണം ക്രമേണ വർദ്ധിച്ചുകൊണ്ടിരിക്കുന്നു; കൂട്ടായ പരിശ്രമങ്ങൾക്ക് നന്ദി : പ്രധാനമന്ത്രി
Posted On:
03 DEC 2024 7:10PM by PIB Thiruvananthpuram
കടുവകളെ സംരക്ഷിക്കുന്നതിനുള്ള കൂട്ടായ പരിശ്രമങ്ങളെ പ്രശംസിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഇന്ത്യയിലെ കടുവകളുടെ എണ്ണം ക്രമേണ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് അഭിപ്രായപ്പെട്ടു. പ്രകൃതിയെ പരിപാലിക്കാനുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള നമ്മുടെ ധാർമ്മികതയ്ക്ക് അനുസൃതമായാണ് ഇന്ത്യയിൽ 57-ാമത് ഒരു കടുവാ സങ്കേതം കൂടി കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്രമന്ത്രി ശ്രീ ഭൂപേന്ദർ യാദവിൻ്റെ എക്സ് പോസ്റ്റിന് മറുപടിയായി ശ്രീ മോദി കുറിച്ചു:
“പ്രകൃതിയെ പരിപാലിക്കുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള നമ്മുടെ ധാർമ്മികതയ്ക്ക് അനുസൃതമായി, പരിസ്ഥിതി സ്നേഹികൾക്ക് ആശ്ചര്യജനകമായ വാർത്ത. ഇന്ത്യയിലെ കടുവകളുടെ എണ്ണം ക്രമേണ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, വരും കാലങ്ങളിലും ഈ ആവേശം തുടരുമെന്ന് എനിക്ക് ഉറപ്പുണ്ട്. കൂട്ടായ പരിശ്രമങ്ങൾക്ക് നന്ദി."
-SK-
(Release ID: 2080350)
Visitor Counter : 22