പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗ്രീസ് പ്രധാനമന്ത്രിയുമായി സംസാരിച്ചു
തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധത ഇരു നേതാക്കളും ആവർത്തിച്ചു
പ്രധാനമന്ത്രി മിറ്റ്സോട്ടാക്കിസിന്റെ ഇന്ത്യാ സന്ദർശനത്തിന്റെ തുടർച്ചയായി ഉഭയകക്ഷി വ്യാപാരം, പ്രതിരോധം, ഷിപ്പിംഗ്, കണക്റ്റിവിറ്റി എന്നിവയിലെ പുരോഗതി അവർ അവലോകനം ചെയ്തു
ഐഎംഇഇസി ഉൾപ്പെടെയുള്ള പ്രാദേശികവും ആഗോളവുമായ വിഷയങ്ങളിൽ അവർ കാഴ്ചപ്പാടുകൾ കൈമാറി
Posted On:
02 NOV 2024 8:22AM by PIB Thiruvananthpuram
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗ്രീസ് പ്രധാനമന്ത്രി കിരിയാക്കോസ് മിറ്റ്സോട്ടാക്കിസ് ടെലിഫോണിൽ വിളിച്ചു.
ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം വീണ്ടും തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി മോദിയെ പ്രധാനമന്ത്രി മിറ്റ്സോട്ടാക്കിസ് ഊഷ്മളമായി അഭിനന്ദിച്ചു.
സമീപകാലത്തെ ഉന്നതതല വിനിമയങ്ങളിലൂടെ ഉഭയകക്ഷി ബന്ധത്തിൽ ഉണ്ടായ ചലനാത്മകതയെ ഇരു നേതാക്കളും അഭിനന്ദിക്കുകയും ഇന്ത്യ-ഗ്രീസ് തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ഉറച്ച പ്രതിബദ്ധത ആവർത്തിക്കുകയും ചെയ്തു.
വ്യാപാരം, പ്രതിരോധം, ഷിപ്പിംഗ്, കണക്റ്റിവിറ്റി എന്നിവയുൾപ്പെടെ ഉഭയകക്ഷി സഹകരണത്തിന്റെ നിരവധി മേഖലകളിലെ പുരോഗതി അവർ അവലോകനം ചെയ്തു.
വിവിധ മേഖലകളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും ഇരു നേതാക്കളും കൈമാറി.
-NK-
(Release ID: 2070265)
Visitor Counter : 38
Read this release in:
Odia
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada