പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ കച്ഛിൽ ഇന്ത്യൻ സായുധസേനയ്‌ക്കൊപ്പം ദീപാവലി ആഘോഷിച്ചു
വാസയോഗ്യമല്ലാത്ത സ്ഥലങ്ങളിൽ അചഞ്ചലരായി നിലകൊള്ളുകയും നമ്മെ സംരക്ഷിക്കുകയും ചെയ്യുന്ന നമ്മുടെ സുരക്ഷാ ഉദ്യോഗസ്ഥരിൽ ഞങ്ങൾ അഭിമാനിക്കുന്നു: പ്രധാനമന്ത്രി
Posted On:
31 OCT 2024 7:20PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഗുജറാത്തിലെ കച്ഛിലെ ക്രീക്ക് മേഖലയിലെ ലക്കി നാലയിൽ ബിഎസ്എഫ്-കര-നാവിക-വ്യോമ സേനകളിലെ ധീരജവാന്മാർക്കൊപ്പം ദീപാവലി ആഘോഷിച്ചു.
വാസയോഗ്യമല്ലാത്ത സ്ഥലങ്ങളിൽ അചഞ്ചലായി നിലകൊള്ളുകയും നമ്മെ സംരക്ഷിക്കുകയും ചെയ്യുന്ന നമ്മുടെ സുരക്ഷാ ഉദ്യോഗസ്ഥരെ ഓർത്തു ഞങ്ങൾ അഭിമാനിക്കുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. അതികഠിനമായ താപനിലയാൽ കച്ഛിലെ ക്രീക്ക് മേഖല വെല്ലുവിളി നിറഞ്ഞതും ഒറ്റപ്പെട്ടതുമാണ്. ഈ മേഖലയ്ക്കു നിരവധി പാരിസ്ഥിതിക വെല്ലുവിളികളുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ക്രീക്ക് മേഖലയിലെ ഫ്ലോട്ടിങ് ബിഒപികളിൽ ഒന്നിലെത്തി ധീരരായ സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം മധുരം പങ്കിട്ടു.
എക്സിൽ പ്രധാനമന്ത്രിയുടെ പോസ്റ്റ്:
“ഗുജറാത്തിലെ കച്ഛിൽ നമ്മുടെ ധീരജവാൻമാർക്കൊപ്പം ദീപാവലി ആഘോഷിച്ചു.
നമ്മുടെ സുരക്ഷാ ഉദ്യോഗസ്ഥർ വാസയോഗ്യമല്ലാത്ത മേഖലകളിൽ അചഞ്ചലായി നിലകൊള്ളുകയും നമ്മെ സംരക്ഷിക്കുകയും ചെയ്യുന്നു. അവരെക്കുറിച്ചോർത്തു ഞങ്ങൾ ഏറെ അഭിമാനിക്കുന്നു.
കച്ഛിലെ ക്രീക്ക് മേഖലയിലെ ലക്കി നാലയിൽ ബിഎസ്എഫ്-കര-നാവിക-വ്യോമ സേനകളിലെ നമ്മുടെ ധീരരായ ഉദ്യോഗസ്ഥർക്കൊപ്പം ദീപാവലി ആഘോഷിക്കാനായതിൽ സന്തോഷമുണ്ട്. ഈ പ്രദേശം വെല്ലുവിളി നിറഞ്ഞതും ഒറ്റപ്പെട്ടതുമാണ്. ചുട്ടുപൊള്ളുന്ന ചൂടും അതുപോലെ കടുത്ത തണുപ്പും അനുഭവപ്പെടുന്ന മേഖലയാണിത്. ക്രീക്ക് പ്രദേശത്തിനു നിരവധി പാരിസ്ഥിതികവെല്ലുവിളികളുമുണ്ട്.
ക്രീക്ക് മേഖലയിലെ ഫ്ലോട്ടിങ് ബിഒപികളിലൊന്നിൽ പോയി നമ്മുടെ ധീരരായ സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം മധുരം പങ്കിട്ടു.”
-SK-
(Release ID: 2069916)
Visitor Counter : 40
Read this release in:
Odia
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada