പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പാലിക്കു ശ്രേഷ്ഠഭാഷാപദവി നൽകാനുള്ള ഇന്ത്യാഗവണ്മെന്റിന്റെ തീരുമാനം ഭഗവാൻ ബുദ്ധന്റെ ആശയങ്ങളിൽ വിശ്വസിക്കുന്നവരിൽ ആഹ്ലാദത്തിന്റെ ചൈതന്യം ജ്വലിപ്പിച്ചു: പ്രധാനമന്ത്രി

Posted On: 24 OCT 2024 10:43AM by PIB Thiruvananthpuram

പാലിക്കു ശ്രേഷ്ഠഭാഷാപദവി നൽകാനുള്ള ഇന്ത്യാഗവണ്മെന്റിന്റെ തീരുമാനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. ഭഗവാൻ ബുദ്ധന്റെ ആശയങ്ങളിൽ വിശ്വസിക്കുന്നവരിൽ ഇത് ആഹ്ലാദത്തിന്റെ ചൈതന്യം ജ്വലിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊളംബോയിൽ ഐസിസിആർ സംഘടിപ്പിച്ച ‘പാലി: ഒരു ശ്രേഷ്ഠഭാഷ’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ പങ്കെടുത്ത വിവിധ രാജ്യങ്ങളിൽനിന്നുള്ള പണ്ഡിതർക്കും സന്ന്യാസിമാർക്കും ശ്രീ മോദി നന്ദി പറഞ്ഞു.

“പാലിക്കു ശ്രേഷ്ഠഭാഷാപദവി നൽകാനുള്ള ഇന്ത്യാഗവണ്മെന്റിന്റെ തീരുമാനം ഭഗവാൻ ബുദ്ധന്റെ ആശയങ്ങളിൽ വിശ്വസിക്കുന്നവരിൽ ആഹ്ലാദത്തിന്റെ ചൈതന്യം ജ്വലിപ്പിച്ചതിൽ സന്തോഷമുണ്ട്. കൊളംബോയിലെ ഈ പരിപാടിയിൽ പങ്കെടുത്ത വിവിധ രാജ്യങ്ങളിൽനിന്നുള്ള പണ്ഡിതർക്കും സന്ന്യാസിമാർക്കും നന്ദി” - ‘ഇന്ത്യ ഇൻ ശ്രീലങ്ക’ എന്ന എക്സ് ഹാൻഡിലിലെ പോസ്റ്റിനു മറുപടിയായി ശ്രീ മോദി കുറിച്ചു.

 

***

NK


(Release ID: 2067601) Visitor Counter : 44