പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യൻ പാരാലിമ്പിക്സ് സംഘം എക്കാലത്തെയും ഉയർന്ന മെഡലുകൾ എന്ന റെക്കോർഡ് നേട്ടത്തിലെത്തിയതിൽ അഭിമാനവും സന്തോഷവും പ്രകടിപ്പിച്ച് പ്രധാനമന്ത്രി
प्रविष्टि तिथि:
04 SEP 2024 4:33PM by PIB Thiruvananthpuram
ഇന്ത്യൻ സംഘം പാരാലിമ്പിക്സുകളിൽ രാജ്യത്തിനായി എക്കാലത്തെയും ഉയർന്ന മെഡൽ നേട്ടം എന്ന റെക്കോർഡ് സ്വന്തമാക്കിയതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വളരെയധികം അഭിമാനവും സന്തോഷവും പ്രകടിപ്പിച്ചു. കായികതാരങ്ങളുടെ അർപ്പണബോധത്തെയും ഉത്സാഹത്തെയും പ്രശംസിച്ച ശ്രീ മോദി, ശ്രദ്ധേയമായ നേട്ടങ്ങൾക്ക് ഓരോ കളിക്കാരനെയും അഭിനന്ദിച്ചു.
പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:
“ഇന്ത്യ അഭിമാനിക്കുന്നു, സന്തോഷിക്കുന്നു!
ഏതൊരു പാരാലിമ്പിക്സിലും നമ്മുടെ രാജ്യത്തിനായി എക്കാലത്തെയും ഉയർന്ന മെഡലുകൾ എന്ന റെക്കോർഡ് സവിശേഷതയാർന്ന നമ്മുടെ പാരാലിമ്പിക് സംഘം സ്വന്തമാക്കി. ഇതു നമ്മുടെ കായികതാരങ്ങളുടെ അർപ്പണബോധവും ഉത്സാഹവും നിശ്ചയദാർഢ്യവുമാണു വെളിപ്പെടുത്തുന്നത്. ഓരോ താരത്തിനും അഭിനന്ദനങ്ങൾ. #Cheer4Bharat”.
***
NS
(रिलीज़ आईडी: 2051818)
आगंतुक पटल : 66
इस विज्ञप्ति को इन भाषाओं में पढ़ें:
Odia
,
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Manipuri
,
Bengali-TR
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada