പ്രധാനമന്ത്രിയുടെ ഓഫീസ്‌

അഞ്ച് പുതിയ ജില്ലകളുടെ സൃഷ്ടിക്ക് ലഡാക്കിലെ ജനങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി


ലഡാക്കിൽ അഞ്ച് പുതിയ ജില്ലകൾ രൂപവൽക്കരിച്ചത് മെച്ചപ്പെട്ട ഭരണത്തിലേക്കും അഭിവൃദ്ധിയിലേക്കുമുള്ള ചുവടുവയ്പ്: പ്രധാനമന്ത്രി

Posted On: 26 AUG 2024 12:54PM by PIB Thiruvananthpuram

അഞ്ച് പുതിയ ജില്ലകളുടെ സൃഷ്ടിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലഡാക്കിലെ ജനങ്ങളെ അഭിനന്ദിച്ചു. പുതിയ ജില്ലകളായ സാംസ്കർ, ദ്രാസ്, ഷാം, നുബ്ര, ചാങ്‌ഥാങ് എന്നിവയ്ക്ക് ഇപ്പോൾ കൂടുതൽ ശ്രദ്ധ ലഭിക്കുമെന്നും സേവനങ്ങളും അവസരങ്ങളും ജനങ്ങളിലേക്ക് കൂടുതൽ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

“ലഡാക്കിൽ അഞ്ച് പുതിയ ജില്ലകൾ രൂപവൽക്കരിച്ചത് മെച്ചപ്പെട്ട ഭരണത്തിലേക്കും അഭിവൃദ്ധിയിലേക്കുമുള്ള ചുവടുവയ്പാണ്. സാംസ്കർ, ദ്രാസ്, ഷാം, നുബ്ര, ചാങ്‌ഥാങ് എന്നിവയ്ക്ക് ഇപ്പോൾ കൂടുതൽ ശ്രദ്ധ ലഭിക്കും. സേവനങ്ങളും അവസരങ്ങളും ജനങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കും. അവിടങ്ങളിലെ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ”- കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷായുടെ എക്സ് പോസ്റ്റ് പങ്കുവച്ച് പ്രധാനമന്ത്രി കുറിച്ചു.

 

-NS-

(Release ID: 2048890) Visitor Counter : 13