പ്രധാനമന്ത്രിയുടെ ഓഫീസ്
മോണ്ടെ കാസിനോ യുദ്ധസ്മാരകത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി
Posted On:
21 AUG 2024 11:55PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വാർസോയിലെ മോണ്ടെ കാസിനോ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം സമർപ്പിക്കുകയും ശ്രദ്ധാഞ്ജലിയർപ്പിക്കുകയും ചെയ്തു.
രണ്ടാം ലോകമഹായുദ്ധകാലത്ത് ഇറ്റലിയിലെ പ്രസിദ്ധമായ മോണ്ടെ കാസിനോ യുദ്ധത്തിൽ ഒന്നിച്ചു പോരാടിയ പോളണ്ടിലെയും ഇന്ത്യയിലെയും മറ്റു രാജ്യങ്ങളിലെയും സൈനികരുടെ ത്യാഗത്തെയും വീര്യത്തെയും അനുസ്മരിപ്പിക്കുന്നതാണ് ഈ സ്മാരകം. ഇന്ത്യയും പോളണ്ടും തമ്മിലുള്ള പൊതുവായ ചരിത്രത്തിനും ആഴത്തിൽ വേരൂന്നിയ ബന്ധത്തിനും അടിവരയിടുന്നതാണു സ്മാരകത്തിലേക്കുള്ള പ്രധാനമന്ത്രിയുടെ സന്ദർശനം. സ്മാരകം ഇന്നും നിരവധിപേർക്കു പ്രചോദനമായി തുടരുന്നു.
-NS-
(Release ID: 2047483)
Visitor Counter : 58
Read this release in:
English
,
Urdu
,
Hindi
,
Hindi_MP
,
Marathi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada