പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

നേപ്പാൾ വിദേശകാര്യമന്ത്രി ഡോ. അർസു റാണ ദ്യൂബ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

പോസ്റ്റഡ് ഓണ്‍: 19 AUG 2024 9:48PM by PIB Thiruvananthpuram

നേപ്പാൾ വിദേശകാര്യമന്ത്രി ഡോ. അർസു റാണ ദ്യൂബ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി ഇന്നു കൂടിക്കാഴ്ച നടത്തി. ഡോ. ദ്യൂബയെ ഇന്ത്യയിലേക്കു സ്വാഗതംചെയ്ത ശ്രീ മോദി, ഇന്ത്യയും നേപ്പാളും തമ്മിലുള്ള വികസനപങ്കാളിത്തത്തിന്റെ വേഗത ഇനിയും വർധിക്കുമെന്നു പ്രതീക്ഷിക്കുന്നതായി അഭിപ്രായപ്പെട്ടു.

ശ്രീ മോദിയുടെ എക്സ് പോസ്റ്റ്:

“നേപ്പാൾ വിദേശകാര്യമന്ത്രി ഡോ. അർസു റാണ ദ്യൂബയെ @Arzuranadeuba സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ട്. ഇന്ത്യയും നേപ്പാളും വളരെയടുത്ത നാഗരിക ബന്ധവും പുരോഗമന-ബഹുമുഖ പങ്കാളിത്തവും പങ്കിടുന്നു. ഞങ്ങളുടെ വികസനപങ്കാളിത്തത്തിൽ തുടർച്ചയായ ഗതിവേഗം പ്രതീക്ഷിക്കുന്നു.”

 

***

NS

( റിലീസ് ഐ.ഡി: 2046864) സന്ദര്‍ശക കൗണ്ടര്‍ : 73