പ്രധാനമന്ത്രിയുടെ ഓഫീസ്
ജപ്പാൻ വിദേശ-പ്രതിരോധ മന്ത്രിമാർ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി
Posted On:
19 AUG 2024 9:53PM by PIB Thiruvananthpuram
ജപ്പാൻ വിദേശകാര്യമന്ത്രി കാമികാവ യോക്കോയും പ്രതിരോധമന്ത്രി കിഹാര മിനോരുവും ഇന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. മൂന്നാമത് ഇന്ത്യ-ജപ്പാൻ 2+2 വിദേശ-പ്രതിരോധ മന്ത്രിതലയോഗത്തിനു മുന്നോടിയായി ശ്രീ മോദി ഇരുവരെയും ഇന്ത്യയിലേക്കു സ്വാഗതംചെയ്തു. ഇന്ത്യ-ജപ്പാൻ പ്രതിരോധ-സുരക്ഷ ബന്ധങ്ങളിൽ കൈവരിച്ച പുരോഗതി പ്രധാനമന്ത്രി കൂടിക്കാഴ്ചയിൽ വിലയിരുത്തി.
ശ്രീ മോദിയുടെ എക്സ് പോസ്റ്റ്:
“മൂന്നാമത് ഇന്ത്യ-ജപ്പാൻ 2+2 വിദേശ-പ്രതിരോധ മന്ത്രിതലയോഗത്തിനു മുന്നോടിയായി ജപ്പാൻ വിദേശമന്ത്രി കാമികാവ യോക്കോ @Kamikawa_Yoko, പ്രതിരോധമന്ത്രി കിഹാര മിനോരു @kihara_minoru എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതിൽ സന്തോഷമുണ്ട്. ഇന്ത്യ-ജപ്പാൻ പ്രതിരോധ-സുരക്ഷ ബന്ധങ്ങളിലെ പുരോഗതി വിലയിരുത്തി. ഇന്തോ-പസഫിക്കിലും അതിനപ്പുറവും സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ ഇന്ത്യ-ജപ്പാൻ പങ്കാളിത്തം വഹിക്കുന്ന പങ്ക് ഊട്ടിയുറപ്പിച്ചു.”
Delighted to meet Japanese Foreign Minister @Kamikawa_Yoko and Defense Minister @kihara_minoru ahead of the 3rd India-Japan 2+2 Foreign and Defense Ministerial Meeting. Took stock of the progress made in India-Japan defense and security ties. Reaffirmed the role India-Japan… pic.twitter.com/QE4euOoy0d
— Narendra Modi (@narendramodi) August 19, 2024
***
NS
(Release ID: 2046826)
Visitor Counter : 39
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada