വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
അന്താരാഷ്‌ട്ര യോഗ ദിവസ് മാധ്യമ പുരസ്‌കാരം 2024-ലേക്കുള്ള അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2024 ജൂലൈ 15 വരെ നീട്ടി.
Posted On:
10 JUL 2024 10:52AM by PIB Thiruvananthpuram
ന്യൂഡൽഹി :ജൂലൈ 10, 2024
അന്താരാഷ്ട്ര യോഗ ദിനം 2024 പ്രചരിപ്പിക്കുന്നതിൽ മാധ്യമങ്ങളുടെ ക്രിയാത്മകമായ പങ്കും ഉത്തരവാദിത്തവും അംഗീകരിച്ചുകൊണ്ട് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം , 2024 ലെ അന്താരാഷ്ട്ര യോഗ ദിവസ് മീഡിയ സമ്മാൻ (AYDMS) ൻ്റെ മൂന്നാം പതിപ്പിനായി അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2024 ജൂലൈ, 15 (തിങ്കൾ)വരെ നീട്ടി.
മാധ്യമ സ്ഥാപനങ്ങൾക്ക്, അന്താരാഷ്ട്ര യോഗ ദിവസ് മാധ്യമ പുരസ്‌കാരത്തിനായി അവരുടെ എൻട്രികളും ഉള്ളടക്കങ്ങളും 2024 ജൂലൈ 15, നകം aydms2024.mib[at]gmail[dot]com-ലേക്ക് അയയ്ക്കാം. പങ്കെടുക്കുന്നതിനുള്ള വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിൻ്റെ വെബ്‌സൈറ്റിലും (https://mib.gov.in/) പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ വെബ്‌സൈറ്റിലും (https://pib.gov.in) ലഭ്യമാണ്
SKY
(Release ID: 2031985)
Visitor Counter : 109
Read this release in:
Telugu
,
English
,
Urdu
,
Marathi
,
Hindi
,
Hindi_MP
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada