പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

2024-ലെ പ്രിക്സ് വെർസൈൽസ് മ്യൂസിയങ്ങൾക്കായുള്ള ആഗോള തെരഞ്ഞെടുപ്പിൽ സ്മൃതിവൻ ഇടം നേടിയതിൽ സന്തോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി

Posted On: 15 JUN 2024 6:23PM by PIB Thiruvananthpuram

2001-ലെ ദാരുണമായ ഭൂകമ്പത്തിൽ ജീവൻ നഷ്ടമായവർക്ക് ശ്രദ്ധാഞ്ജലി അ‌ർപ്പിക്കുന്ന കച്ചിലെ സ്മൃതിവൻ, 2024-ലെ പ്രിക്സ് വെർസൈൽസ് മ്യൂസിയങ്ങൾക്കായുള്ള ആഗോള തെരഞ്ഞെടുപ്പിൽ ഉൾപ്പെടുത്തിയതിനെ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്ലാഘിച്ചു.

പ്രിക്സ് വെർസൈൽസ് മ്യൂസിയത്തിൻ്റെ പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:

"2001-ലെ ദാരുണമായ ഭൂകമ്പത്തിൽ നമുക്ക് നഷ്ടപ്പെട്ടവർക്കുള്ള ശ്രദ്ധാഞ്ജലിയാണ് കച്ചിലെ സ്മൃതിവൻ. ഇത് മനുഷ്യൻ്റെ പ്രതിരോധത്തിൻ്റെയും ധൈര്യത്തിൻ്റെയും ഓർമ്മപ്പെടുത്തലാണ്. 2024-ലെ പ്രിക്സ് വെർസൈൽസ് മ്യൂസിയങ്ങൾക്കായുള്ള ആഗോള തെരഞ്ഞെടുപ്പിൽ ഈ മ്യൂസിയം ഇടം നേടിയതിൽ സന്തോഷമുണ്ട്."

 

 

 

SK

(Release ID: 2025624) Visitor Counter : 58