പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ഭൂട്ടാനിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിന്റെ അനന്തരഫലങ്ങളുടെ പട്ടിക

Posted On: 22 MAR 2024 3:10PM by PIB Thiruvananthpuram

ധാരണാപത്രം/കരാർ/കർമപദ്ധതി

ക്രമ

നമ്പർ

ധാരണാപത്രങ്ങളുടെ/കരാറിന്റെ/കർമപദ്ധതിയുടെ പേര്

വിവരണം

ഭൂട്ടാൻ പ്രതിനിധി

ഇന്ത്യൻ പ്രതിനിധി

1

പെട്രോളിയം, എണ്ണ, ലൂബ്രിക്കന്റുകൾ (POL), അനുബന്ധ ഉൽപ്പന്നങ്ങൾ എന്നിവ ഇന്ത്യയിൽനിന്നു ഭൂട്ടാനിലേക്കു വിതരണംചെയ്യുന്നതിനുള്ള ധാരണാപത്രം

ഈ ധാരണാപത്രം പെട്രോളിയം, എണ്ണ, ലൂബ്രിക്കന്റുകൾ എന്നിവയുമായി ബന്ധപ്പെട്ട വസ്തുക്കളുടെ പട്ടിക നൽകുന്നു. ധാരണയായിട്ടുള്ള പ്രവേശന/ബഹിർഗമന കേന്ദ്രങ്ങളിലൂടെ ഭൂട്ടാനിലേക്കുള്ള വിതരണം ഗവണ്മെന്റ് സുഗമമാക്കും.

തഷി വാങ്മോ, സെക്രട്ടറി, വ്യവസായ–വാണിജ്യ–തൊഴിൽ മന്ത്രാലയം, ഭൂട്ടാൻ

ശ്രീ സുധാകർ ദലേല, ഭൂട്ടാന‌ിലെ ഇന്ത്യൻ സ്ഥാനപതി

2

ഭൂട്ടാൻ ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയും (BFDA) ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയും (FSSAI) നടപ്പാക്കുന്ന ഔദ്യോഗിക നിയന്ത്രണം അംഗീകരിക്കുന്നതിനുള്ള കരാർ

ഈ കരാർ ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള വ്യാപാരം സുഗമമാക്കുകയും വ്യവസായനടത്തിപ്പു സുഗമമാക്കുകയും ഇരുവശത്തും നിബന്ധനകൾ പാലിക്കൽ ചെലവു കുറയ്ക്കുകയും ചെയ്യും. ഇന്ത്യയിലേക്ക് ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുമ്പോൾ, FSSAI നിർദ്ദേശിച്ചിട്ടുള്ള ആവശ്യകതകൾ പാലിക്കുന്നതിനായി BFDA നൽകുന്ന കയറ്റുമതി പരിശോധന സർട്ടിഫിക്കറ്റ് FSSAI സ്വീകാര്യമാക്കും.

പെമ്പ വാങ്ചുക്ക്, സെക്രട്ടറി, ആരോഗ്യ മന്ത്രാലയം, ഭൂട്ടാൻ

ശ്രീ സുധാകർ ദലേല, ഭൂട്ടാന‌ിലെ ഇന്ത്യൻ സ്ഥാനപതി

3

ഊർജകാര്യക്ഷമത, ഊർജസംരക്ഷണനടപടികൾ എന്നീ മേഖലകളിലെ സഹകരണം സംബന്ധിച്ച ധാരണാപത്രം

ഊർജ കാര്യക്ഷമതാ ബ്യൂറോ വികസിപ്പിച്ച സ്റ്റാർ ലേബലിങ് പരിപാടി പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഗാർഹിക മേഖലയിൽ ഊർജകാര്യക്ഷമത വർധിപ്പിക്കുന്നതിനു ഭൂട്ടാനെ സഹായിക്കാനാണ് ഈ ധാരണാപത്രം ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ അനുഭവപരിചയം അടിസ്ഥാനമാക്കി ബിൽഡിങ് കോഡുകളുടെ രൂപീകരണം, ഊർജ ഓഡിറ്റർമാരുടെ പരിശീലനം എന്നിവ സ്ഥാപനവൽക്കരിച്ച്, ഭൂട്ടാനിൽ ഊർജവി‌ദഗ്ധരുടെ സംഘത്തെ സൃഷ്ടിക്കുന്നതു ധാരണാപത്രം ഉൾക്കൊള്ളുന്നു.

കർമ ഷെറിങ്, സെക്രട്ടറി, സാമ്പത്തിക-പ്രകൃതിവിഭവ മന്ത്രാലയം, ഭൂട്ടാൻ

ശ്രീ സുധാകർ ദലേല, ഭൂട്ടാന‌ിലെ ഇന്ത്യൻ സ്ഥാനപതി

4

കായികരംഗത്തും യുവജനമേഖലയിലും സഹകരണം സംബന്ധിച്ച ധാരണാപത്രം

ഈ ധാരണാപത്രം ഇരു രാജ്യങ്ങളിലെയും കായിക സംവിധാനങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുകയും കായിക പ്രവർത്തനങ്ങൾ/പരിപാടികൾ നടത്തുകയും ചെയ്ത്, ഇന്ത്യയ‌ിലെയും ഭൂട്ടാനിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കും.

പേമ ചോഡെൻ, സെക്രട്ടറി, വിദേശകാര്യ-വിദേശ വ്യാപാര മന്ത്രാലയം, ഭൂട്ടാൻ

ശ്രീ സുധാകർ ദലേല, ഭൂട്ടാന‌ിലെ ഇന്ത്യൻ സ്ഥാനപതി

5

ഔഷധ ഉൽപ്പന്നങ്ങളുടെ പരാമർശമാനദണ്ഡം, ഔഷധശാസ്ത്രഗ്രന്ഥം, കരുതൽ, പരിശോധന എന്നിവയുമായി ബന്ധപ്പെട്ട സഹകരണം സംബന്ധിച്ച ധാരണാപത്രം

ഈ ധാരണാപത്രം ഞങ്ങളുടെ അടുത്ത സഹകരണം കൂടുതൽ വികസിപ്പിക്കുന്നതിനും ഓരോ വശത്തുമുള്ള അതതു നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി മരുന്നുകളുടെ നിയന്ത്രണമേഖലയിൽ വിവരങ്ങൾ കൈമാറുന്നതിനും സഹായിക്കും. ധാരണാപത്രം, മരുന്നുകൾക്കും ജനറിക് മരുന്നുകൾ താങ്ങാനാകുന്ന വിലയിൽ വിതരണം ചെയ്യുന്നതിനുമുള്ള മാനദണ്ഡങ്ങളുടെ പുസ്തകമായി ഇന്ത്യൻ ഫാർമക്കോപ്പിയയെ അംഗീകരിക്കാൻ ഭൂട്ടാൻ അനുവദിക്കും.

പെമ്പ വാങ്ചുക്ക്, സെക്രട്ടറി, ആരോഗ്യ മന്ത്രാലയം, ഭൂട്ടാൻ

ശ്രീ സുധാകർ ദലേല, ഭൂട്ടാന‌ിലെ ഇന്ത്യൻ സ്ഥാനപതി

6

ബഹിരാകാശ സഹകരണത്തെക്കുറിച്ചുള്ള സംയുക്ത പ്രവർത്തന പദ്ധതി (JPOA)

വിനിമയ പരിപാടികള‌‌ിലൂടെയും പരിശീലനത്തിലൂടെയും നമ്മുടെ ബഹിരാകാശ സഹകരണം കൂടുതൽ വികസിപ്പിക്കുന്നതിന് സംയുക്ത കർമപദ്ധതി കൃത്യമായ മാർഗരേഖ നൽകുന്നു.

ജിഗ്മെ ടെൻസിങ്, സെക്രട്ടറി, ഗവണ്മെന്റ് സാങ്കേതികവിദ്യ ഏജൻസി, ഭൂട്ടാൻ

ശ്രീ സുധാകർ ദലേല, ഭൂട്ടാന‌ിലെ ഇന്ത്യൻ സ്ഥാനപതി

7

നാഷണൽ നോളജ് നെറ്റ്‌വർക്ക് ഓഫ് ഇന്ത്യയും (എൻകെഎൻ) ഭൂട്ടാനിലെ ഡ്രൂക് റിസർച്ച് ആൻഡ് എജ്യുക്കേഷൻ നെറ്റ്‌വർക്കും തമ്മിലുള്ള സന്തുലിത സജ്ജീകരണത്തെക്കുറിച്ചുള്ള ധാരണാപത്രം പുതുക്കൽ

ഇന്ത്യയുടെ നാഷണൽ നോളജ് നെറ്റ്‌വർക്കും (NKN) ഭൂട്ടാന്റെ ഡ്രൂക് റിസർച്ച് ആൻഡ് എജ്യൂക്കേഷൻ നെറ്റ്‌വർക്കും (DrukREN) തമ്മിലുള്ള ധാരണാപത്രം NKN‌ഉം DrukRENഉം തമ്മിലുള്ള സന്തുലിത ക്രമീകരണങ്ങളുടെ കരാർ പുതുക്കുന്നതിനാണ്. ഈ ധാരണാപത്രം ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള ഡിജിറ്റൽ സമ്പർക്കസൗകര്യം മെച്ചപ്പെടുത്തുകയും ഇന്ത്യയിലെയും ഭൂട്ടാനിലെയും പണ്ഡിതർക്കും ഗവേഷണസ്ഥാപനങ്ങൾക്കും പ്രയോജനപ്പെടുകയും ചെയ്യും.

ജിഗ്മെ ടെൻസിങ്, സെക്രട്ടറി, ഗവണ്മെന്റ് സാങ്കേതികവിദ്യ ഏജൻസി, ഭൂട്ടാൻ

ശ്രീ സുധാകർ ദലേല, ഭൂട്ടാന‌ിലെ ഇന്ത്യൻ സ്ഥാനപതി

 

കൂടാതെ, ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള റെയിൽബന്ധം സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രത്തിന്റെ കരട് ഇരുപക്ഷവും അംഗീകരിക്കുകയും ആരംഭിക്കുകയും ചെയ്തു. കൊക്രാഝാർ-ഗെലെഫു റെയിൽപാത, ബാനർഹാട്ട്-സാംത്‌സേ പാത എന്നിവയുൾപ്പെടെ ഇന്ത്യയ്ക്കും ഭൂട്ടാനും ഇടയിൽ രണ്ടു നിർദിഷ്ട റെയിൽപാതകൾ സ്ഥാപിക്കുന്നതിനും അവയുടെ നടപ്പാക്കൽ രീതികൾക്കും ധാരണാപത്രം വ്യവസ്ഥ ചെയ്യുന്നു.

NS



(Release ID: 2016211) Visitor Counter : 44