വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
പത്രങ്ങളുടെയും ആനുകാലികങ്ങളുടെയും രജിസ്ട്രേഷന്‍ ഇനി പ്രസ് സേവാ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനില്‍
ആര്‍എന്‍ഐയെ പിആര്‍ജിഐ (പ്രസ് രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ) എന്ന് പുനര്‍നാമകരണം ചെയ്തു
2023ലെ പുതിയ പ്രസ് & രജിസ്ട്രേഷന്‍ ഓഫ് പീരിയോഡിക്കല്‍സ് നിയമം പ്രാബല്യത്തില്‍ വന്നു; 1867ലെ പഴയ പിആര്‍ബി നിയമം റദ്ദാക്കി
Posted On:
02 MAR 2024 3:30PM by PIB Thiruvananthpuram
ചരിത്രപരമായ പ്രസ് ആന്‍ഡ് രജിസ്ട്രേഷന്‍ ഓഫ് പീരിയോഡിക്കല്‍സ് ആക്റ്റ് (പിആര്‍പി ആക്റ്റ്), 2023, അതിന്റെ ചട്ടങ്ങള്‍ എന്നിവ ഇന്ത്യാ ഗവണ്‍മെന്റ് ഗസറ്റില്‍ വിജ്ഞാപനം ചെയ്തതോടെ, ഈ നിയമം 2024 മാര്‍ച്ച് 1 മുതല്‍ പ്രാബല്യത്തില്‍ വന്നു.
ഇനിമുതല്‍ ആനുകാലികങ്ങളുടെ രജിസ്ട്രേഷന്‍ നിയന്ത്രിക്കുന്നത് പ്രസ് ആന്‍ഡ് രജിസ്ട്രേഷന്‍ ഓഫ് പീരിയോഡിക്കല്‍സ് ആക്ട് (പിആര്‍പി ആക്ട്) 2023, പ്രസ് ആന്‍ഡ് രജിസ്ട്രേഷന്‍ ഓഫ് പീരിയോഡിക്കല്‍സ് റൂള്‍സ് എന്നിവയിലെ വ്യവസ്ഥകള്‍ക്കനുസരിച്ചായിരിക്കും. വിജ്ഞാപനം അനുസരിച്ച്, പ്രസ് രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ - പിആര്‍ജിഐ (മുന്‍ രജിസ്ട്രാര്‍ ഓഫ് ന്യൂസ്പേപ്പേഴ്സ് ഫോര്‍ ഇന്ത്യ - ആര്‍എന്‍ഐ) ഓഫീസ് പുതിയ നിയമത്തിന്റെ ഉദ്ദേശ്യങ്ങള്‍ നിര്‍വഹിക്കും.
ഡിജിറ്റല്‍ ഇന്ത്യയുടെ ധര്‍മചിന്തയ്ക്ക് അനുസൃതമായി, രാജ്യത്ത് പത്രങ്ങളുടെയും മറ്റ് ആനുകാലികങ്ങളുടെയും രജിസ്ട്രേഷന്‍ സുഗമമാക്കുന്നതിനായുള്ള ഓണ്‍ലൈന്‍ സംവിധാനം പുതിയ നിയമം നല്‍കുന്നു. പ്രസാധകര്‍ക്ക് അനാവശ്യ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്ന സങ്കീര്‍ണമായ പ്രക്രിയകളും വിവിധ ഘട്ടങ്ങളിലുള്ള അനുമതി നല്‍കലുകളും ഉള്‍പ്പെടുന്ന ഒന്നിലധികം തലങ്ങളുള്ള നിലവിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്കു പകരമാണ് പുതിയ സംവിധാനം.
പുതിയ നിയമപ്രകാരം വിവിധ അപേക്ഷകള്‍ സ്വീകരിക്കുന്നതിനായി പ്രസ് രജിസ്ട്രാര്‍ ജനറലിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലായ പ്രസ് സേവാ പോര്‍ട്ടല്‍ (presssewa.prgi.gov.in) വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അനുരാഗ് സിങ് ഠാക്കുര്‍ നേരത്തെ ഉദ്ഘാടനം ചെയ്തിരുന്നു. ഒരു ആനുകാലികം അച്ചടിക്കുന്നയാള്‍ നല്‍കുന്ന അറിയിപ്പ്, വിദേശ ആനുകാലികത്തിന്റെ ഫാക്‌സിമൈല്‍ പതിപ്പ് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അപേക്ഷ, ആനുകാലിക രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള പ്രസാധകന്റെ അപേക്ഷ, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പുനഃപരിശോധിക്കുന്നതിനുള്ള അപേക്ഷ, ആനുകാലികങ്ങളുടെ ഉടമസ്ഥാവകാശം കൈമാറുന്നതിനുള്ള അപേക്ഷ, ആനുകാലിക പ്രസാധകന്റെ വാര്‍ഷിക പ്രസ്താവന നല്‍കല്‍ എന്നിവയുള്‍പ്പെടെ എല്ലാ അപേക്ഷകളും, ഒരു ആനുകാലികത്തിന്റെ പ്രചാരം പരിശോധിക്കുന്നതിനുള്ള ഡെസ്‌ക് ഓഡിറ്റിനുള്ള നടപടിക്രമങ്ങളും പ്രസ് സേവാ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനില്‍ ആയിരിക്കും.
കടലാസ് രഹിത നടപടിക്രമങ്ങള്‍ ഉറപ്പാക്കുന്ന പ്രസ് സേവ പോര്‍ട്ടല്‍ ഇ-സൈന്‍ സൗകര്യം, ഡിജിറ്റല്‍ പണമിടപാട് സംവിധാനം, തത്സമയ ഡൗണ്‍ലോഡിങ്ങിനായി ക്യൂആര്‍ കോഡ് അടിസ്ഥാനമാക്കിയുള്ള ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പ്രിന്റിങ് പ്രസുകള്‍ വഴി അറിയിപ്പു നല്‍കുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനം, ശീര്‍ഷക ലഭ്യതയ്ക്കുള്ള സാധ്യതയുടെ ശതമാനം, എല്ലാ പ്രസാധകര്‍ക്കും രജിസ്‌ട്രേഷന്‍ ഡാറ്റയിലേക്കുള്ള ഓണ്‍ലൈന്‍ പ്രവേശനം, വാര്‍ഷിക പ്രസ്താവനകള്‍ സമര്‍പ്പിക്കല്‍, എന്നിവ വാഗ്ദാനം ചെയ്യുന്നു. ചാറ്റ്‌ബോട്ട് അടിസ്ഥാനമാക്കിയുള്ള സംവേദനാത്മക പരാതി പരിഹാര സംവിധാനം ഏര്‍പ്പെടുത്താനും ഇത് ഉദ്ദേശിക്കുന്നു. പ്രസ് സേവ പോര്‍ട്ടലിനൊപ്പം ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഒരു പുതിയ വെബ്‌സൈറ്റും (prgi.gov.in) ഉപയോക്തൃ സൗഹൃദ ഇന്റര്‍ഫേസും ഉണ്ട്.
പഴയ പിആര്‍ബി നിയമപ്രകാരം ആവശ്യമായ രജിസ്ട്രേഷന്‍ പരിധിയില്‍ നിന്ന് പുസ്തകങ്ങളെയും വാര്‍ത്താപത്രികകളെയും പുതിയ പിആര്‍പി നിയമം നീക്കം ചെയ്യുന്നു; പുതിയ നിയമം ഒരു ആനുകാലികത്തെ നിര്‍വചിക്കുന്നത് ''പൊതു വാര്‍ത്തകളോ പൊതു വാര്‍ത്തകളെക്കുറിച്ചുള്ള അഭിപ്രായങ്ങളോ അടങ്ങിയ കൃത്യമായ ഇടവേളകളില്‍ പ്രസിദ്ധീകരിക്കുകയും അച്ചടിക്കുകയും ചെയ്യുന്ന ഒരു പത്രം ഉള്‍പ്പെടെയുള്ള ഏതെങ്കിലും പ്രസിദ്ധീകരണം; എന്നാല്‍ ശാസ്ത്രീയവും സാങ്കേതികവും അക്കാദമികവുമായ സ്വഭാവമുള്ള പുസ്തകമോ വാര്‍ത്താപത്രികയോ ഇതില്‍ ഉള്‍പ്പെടുന്നില്ല'' എന്നാണ്. അതിനാല്‍, 'ശാസ്ത്രീയവും സാങ്കേതികവും അക്കാദമികവുമായ സ്വഭാവം ഉള്‍പ്പെടെയുള്ള ഒരു പുസ്തകം അല്ലെങ്കില്‍ വാര്‍ത്താപത്രിക'യ്ക്ക് പിആര്‍ജിഐയില്‍ രജിസ്ട്രേഷന്‍ ആവശ്യമില്ല.
പുതിയ നിയമമനുസരിച്ച് ആനുകാലികങ്ങളുടെ രജിസ്ട്രേഷനുള്ള എല്ലാ അപേക്ഷകളും പ്രസ് സേവാ പോര്‍ട്ടല്‍ വഴി ഓണ്‍ലൈന്‍ രീതിയില്‍ മാത്രമേ നല്‍കാവൂ. അതനുസരിച്ച്, ആനുകാലികങ്ങള്‍ പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന പ്രസാധകര്‍ അത് പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് അവരുടെ ശീര്‍ഷകം രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. രജിസ്ട്രേഷന്‍ പ്രക്രിയ ഓണ്‍ലൈനിലാക്കുകയും സോഫ്റ്റ്വെയര്‍ വഴി മുന്നോട്ടുപോകുകയും ചെയ്യുന്നതിനാല്‍, അപേക്ഷയിലെ പൊരുത്തക്കേടുകള്‍ക്കുള്ള സാധ്യത ഗണ്യമായി കുറയുകയും അപേക്ഷകള്‍ വേഗത്തില്‍ നടപടിയാകുകയും ചെയ്യും. അപേക്ഷയുടെ സ്ഥിതി എല്ലാ ഘട്ടങ്ങളിലും അറിയിക്കുകയും സുതാര്യത ഉറപ്പാക്കുകയും തെറ്റായ ആശയവിനിമയം മൂലമുള്ള കാലതാമസം ഒഴിവാക്കുകയും ചെയ്ത് എസ്എംഎസ്, ഇമെയില്‍ വഴി അപേക്ഷകനെ അറിയിക്കും.
പുതിയ പ്രസ് സേവാ പോര്‍ട്ടല്‍ വഴി ആനുകാലികങ്ങളുടെ രജിസ്ട്രേഷനില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഘട്ടങ്ങള്‍ താഴെ പറയുന്നവയാണ്:
ഒരു ആനുകാലികത്തിന്റെ ഉടമ സൈന്‍ അപ്പ് ചെയ്യലും പ്രൊഫൈല്‍ സൃഷ്ടിയും: രജിസ്ട്രേഷന്‍ പ്രക്രിയ ആരംഭിക്കുന്നതിന്, നിര്‍ദ്ദിഷ്ട ആനുകാലികത്തിന്റെ ഉടമ മുന്‍ഗണനാ ക്രമത്തില്‍ 5 നിര്‍ദ്ദിഷ്ട ശീര്‍ഷകങ്ങള്‍ക്കൊപ്പം ആവശ്യമായ രേഖകള്‍ / വിശദാംശങ്ങള്‍ നല്‍കിക്കൊണ്ട് പ്രസ് സേവാ പോര്‍ട്ടലില്‍ സൈന്‍ അപ്പ് ചെയ്ത് പ്രൊഫൈല്‍ സൃഷ്ടിക്കേണ്ടതുണ്ട്. ഈ ശീര്‍ഷക ഓപ്ഷനുകള്‍ ഇന്ത്യയില്‍ എവിടെയും ഒരേ ഭാഷയിലോ അതേ സംസ്ഥാനത്തെ മറ്റേതെങ്കിലും ഭാഷയിലോ ഒരു ആനുകാലികത്തിന്റെ മറ്റേതെങ്കിലും ഉടമ ഇതിനകം കൈവശം വച്ചിരിക്കുന്ന ഒരു ശീര്‍ഷകത്തിന് തുല്യമോ സമാനമോ ആയിരിക്കരുത്. ഈ ശീര്‍ഷക ഓപ്ഷനുകള്‍ ഈ ആവശ്യത്തിനായി പ്രസ് രജിസ്ട്രാര്‍ ജനറല്‍ നല്‍കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായിരിക്കും.
ജില്ലയിലെ പ്രസ് രജിസ്ട്രാര്‍ ജനറലിനും നിര്‍ദ്ദിഷ്ട അതോറിറ്റിക്കും ഒരേസമയം സമര്‍പ്പിക്കല്‍: പ്രസ് സേവാ പോര്‍ട്ടല്‍ വഴി സമര്‍പ്പിക്കുന്ന അപേക്ഷകള്‍ പ്രസ് രജിസ്ട്രാര്‍ ജനറലിനും ജില്ലയിലെ നിര്‍ദ്ദിഷ്ട അതോറിറ്റിക്കും ഒരേസമയം പരിശോധിക്കാവുന്നതോ ലഭ്യമാകുന്നതോ ആണ്. അതിനാല്‍, മറ്റേതെങ്കിലും ഓഫീസിലേക്കോ/പോര്‍ട്ടലിലേക്കോ പ്രത്യേകം അപേക്ഷ സമര്‍പ്പിക്കേണ്ട ആവശ്യമില്ല.
ഉടമ പ്രസാധകനെ ക്ഷണിക്കല്‍: പ്രൊഫൈല്‍ സൃഷ്ടിച്ച ശേഷം, ഉടമ അവരുടെ ആനുകാലികങ്ങളുമായി ബന്ധപ്പെട്ട നിയുക്ത പ്രസാധകരെ പോര്‍ട്ടല്‍ വഴി ക്ഷണിക്കേണ്ടതാണ്.
പ്രിന്റര്‍ (പ്രിന്റിംഗ് പ്രസ്സിന്റെ ഉടമസ്ഥന്‍/ സൂക്ഷിപ്പുകാരന്‍) സൈന്‍ അപ്പ് ചെയ്യുകയും ഓണ്‍ലൈന്‍ അറിയിപ്പ് നല്‍കുകയും ചെയ്യുക: പോര്‍ട്ടലില്‍ ആവശ്യമായ പ്രസക്തമായ വിശദാംശങ്ങള്‍ നല്‍കി പ്രസ് സേവാ പോര്‍ട്ടലില്‍ ഒരു ഓണ്‍ലൈന്‍ അക്കൗണ്ട് സൃഷ്ടിക്കാന്‍ പ്രിന്റര്‍ (പ്രിന്റിംഗ് പ്രസ് ഉടമ/ സൂക്ഷിപ്പുകാരന്‍) ആവശ്യമാണ്.
പ്രസാധകന്റെ സൈന്‍ അപ്പും പ്രൊഫൈല്‍ സൃഷ്ടിക്കലും: അത്തരം ക്ഷണിക്കപ്പെട്ട / നിയമിക്കപ്പെട്ട പ്രസാധകര്‍ പ്രസക്തമായ രേഖകള്‍ / വിശദാംശങ്ങള്‍ നല്‍കി പോര്‍ട്ടലില്‍ അവരുടെ പ്രൊഫൈല്‍ സൃഷ്ടിക്കേണ്ടതുണ്ട്.
പ്രസാധകന്‍ പ്രിന്റര്‍ തിരഞ്ഞെടുക്കല്‍ / നാമനിര്‍ദ്ദേശം ചെയ്യല്‍: രജിസ്ട്രേഷന്‍ പ്രക്രിയയുടെ ഭാഗമായി, പ്രിന്റിംഗ് പ്രസ് അക്കൗണ്ട് ഇതിനകം ഡാറ്റാബേസില്‍ ലഭ്യമായ സന്ദര്‍ഭങ്ങളില്‍ പ്രസാധകര്‍ പ്രസ് സേവ ഡാറ്റാബേസില്‍ നിന്ന് അതത് പ്രിന്റിംഗ് പ്രസ്സിനെ നാമനിര്‍ദ്ദേശം ചെയ്യുകയോ തിരഞ്ഞെടുക്കുകയോ ചെയ്യേണ്ടതുണ്ട്. അല്ലെങ്കില്‍, പോര്‍ട്ടലില്‍ ഒരു ഓണ്‍ലൈന്‍ പ്രൊഫൈല്‍ സൃഷ്ടിക്കാന്‍ അവര്‍ പ്രിന്ററോട് അഭ്യര്‍ത്ഥിക്കുകയും തുടര്‍ന്ന് നിര്‍ദ്ദിഷ്ട ആനുകാലികത്തിനായി പ്രിന്ററായി തിരഞ്ഞെടുക്കുകയും ചെയ്യാം.
പ്രസാധകര്‍ സമര്‍പ്പിക്കേണ്ട ആനുകാലിക രജിസ്‌ട്രേഷന്‍ അപേക്ഷ: പ്രൊഫൈലുകള്‍ സൃഷ്ടിച്ചതിന് ശേഷം, പ്രസാധകന് എല്ലാ പ്രസക്തമായ വിശദാംശങ്ങളും/രേഖകളും പൂരിപ്പിച്ച്/സജ്ജീകരിച്ച്, അപേക്ഷയില്‍ ഇ-ഒപ്പ് ചെയ്ത്, ഭാരത്‌കോശ് വഴി നിശ്ചിത ഫീസ് അടച്ച് രജിസ്‌ട്രേഷനായി അപേക്ഷ സമര്‍പ്പിക്കാം.
അപേക്ഷ സമര്‍പ്പിച്ചതിന് ശേഷമുള്ള തിരുത്തല്‍ ജാലകം: അപേക്ഷകള്‍ സമര്‍പ്പിച്ചതിന് ശേഷം, അപേക്ഷയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുന്നതിന് പ്രസാധകര്‍ക്ക് 5 ദിവസത്തെ (120 മണിക്കൂര്‍ സമയ ജാലകം) സമയമുണ്ട്. ഈ കാലയളവിന് ശേഷം അപേക്ഷയില്‍ പരിഷ്‌കാരങ്ങളൊന്നും സാധ്യമല്ല.
ഒരു സവിശേഷ അപേക്ഷ റഫറന്‍സ് നമ്പര്‍ അടങ്ങിയ മറുപടി: അപേക്ഷ വിജയകരമായി അപ്ലോഡ് ചെയ്താല്‍, പ്രസ് സേവാ പോര്‍ട്ടല്‍ ഒരു സവിശേഷമായ പത്ത് അക്കങ്ങളും അക്ഷരങ്ങളും അടങ്ങിയിട്ടുള്ള അപേക്ഷ റഫറന്‍സ് നമ്പറിനൊപ്പം (എആര്‍എന്‍) ഒരു മറുപടി സൃഷ്ടിക്കും. പ്രസാധകനും പ്രസ് രജിസ്ട്രാര്‍ ജനറലും തമ്മില്‍ ഭാവിയിലെ എല്ലാ കത്തിടപാടുകള്‍ക്കും റഫറന്‍സുകള്‍ക്കുമായി അപേക്ഷക റഫറന്‍സ് നമ്പര്‍ ഉപയോഗിക്കാം.
അപേക്ഷയിലെ പോരായ്മകളും സമയബന്ധിതമായ പ്രതികരണവും: പ്രാരംഭ പരിശോധനയ്ക്ക് ശേഷം, പ്രസ് രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ (പിആര്‍ജിഐ) ഓഫീസ് ആവശ്യമെങ്കില്‍ വേണ്ട ആശയവിനിമയം നല്‍കും. പ്രസാധകര്‍ 30 ദിവസത്തിനുള്ളില്‍ അവരുടെ പ്രതികരണങ്ങള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. ഈ നിശ്ചിത കാലയളവ് പാലിക്കുന്നതില്‍ പരാജയപ്പെടുന്നത് അപേക്ഷ നിരസിക്കാന്‍ ഇടയാക്കും.
ഭാരത്കോശ് മുഖേന രജിസ്ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടയ്ക്കുക: എല്ലാ പ്രസാധകരും പ്രസ് സേവാ പോര്‍ട്ടലില്‍ സംയോജിപ്പിച്ച ഭാരത്കോശ് ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം വഴി രജിസ്ട്രേഷന്‍ ഫീസ് 1000 രൂപ അടയ്ക്കേണ്ടത് നിര്‍ബന്ധമാണ്.
രജിസ്ട്രേഷന്‍ വിശദാംശങ്ങളുടെ പുനരവലോകനം: രജിസ്ട്രേഷന്‍ വിശദാംശങ്ങള്‍ പുനഃപരിശോധിക്കാനുള്ള ഓണ്‍ലൈന്‍ സൗകര്യവും പ്രസ് സേവാ പോര്‍ട്ടല്‍ നല്‍കുന്നു. ആനുകാലികങ്ങളുടെ വിശദാംശങ്ങളിലെ മാറ്റങ്ങള്‍ക്കൊപ്പം രജിസ്ട്രേഷന്‍ പരിഷ്‌കരിക്കുന്നതിനുള്ള എല്ലാ അപേക്ഷകളും പോര്‍ട്ടല്‍ വഴിയാണ് നല്‍കേണ്ടത്. ഈ ഓപ്ഷനുകള്‍ ഉടമയുടെ / പ്രസാധകന്റെ പ്രൊഫൈലില്‍ ലഭ്യമാകും.
രജിസ്ട്രേഷന്‍ പ്രക്രിയകളിലേക്കുള്ള പരമ്പരാഗത സമീപനത്തില്‍ നിന്ന് ഒരു മാതൃകാ മാറ്റം അവതരിപ്പിക്കുന്നതിനും പ്രസാധകര്‍ക്ക് വ്യാപാരം സുഗമമാക്കുന്നതിന് കൂടുതല്‍ അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമുള്ള ഒരു സംരംഭമാണ് ആനുകാലികങ്ങളുടെ പ്രസ്-രജിസ്ട്രേഷന്‍ നിയമം 2023.
കാലഹരണപ്പെട്ടതും പുരാതനവുമായ വ്യവസ്ഥകള്‍ നിലവിലുള്ള ചട്ടങ്ങളില്‍ നിന്ന് നീക്കം ചെയ്യാനുള്ള ഗവണ്‍മെന്റിന്റെ ശ്രമങ്ങള്‍ക്കും പുതിയ നിയമം സാക്ഷ്യം വഹിക്കുന്നു.
വിശദമായ വിവരങ്ങള്‍ക്ക്, പ്രസാധകരും മറ്റ് പങ്കാളികളും പ്രസ്-ആനുകാലിക നിയമത്തിലെയും പിആര്‍പി നിയമങ്ങളിലെയും വ്യവസ്ഥകള്‍ ശ്രദ്ധാപൂര്‍വ്വം പരിശോധിക്കാന്‍ പ്രസാധകരോടും മറ്റ് പങ്കാളികളോടും നിര്‍ദ്ദേശിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1989267
https://pib.gov.in/PressReleasePage.aspx?PRID=2008020
ആനുകാലികങ്ങളുടെ പ്രസ്-രജിസ്ട്രേഷന്‍ നിയമം, 2023:
https://mib.gov.in/sites/default/files/Press%20and%20Registration%20of%20Periodicals%20Act%202023.pdf
NS
(Release ID: 2010958)
Visitor Counter : 167
Read this release in:
Khasi
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Bengali-TR
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada