ധനകാര്യ മന്ത്രാലയം

ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന് ഗവണ്‍മെന്റ് 'സബ്കാ സാഥി'ലൂടെ പാവപ്പെട്ടവരെ ശാക്തീകരിക്കുന്നുവെന്ന്  കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി നിര്‍മ്മല സീതാരാമന്‍

Posted On: 01 FEB 2024 12:38PM by PIB Thiruvananthpuram

ന്യൂ ഡൽഹി: ഫെബ്രുവരി 1, 2024  

പാവപ്പെട്ടവരെ ശാക്തീകരിക്കുന്നത്തിലാണ് സര്‍ക്കാര്‍ വിശ്വസിക്കുന്നതെന്ന് കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിര്‍മ്മല സീതാരാമന്‍ പ്രസ്താവിച്ചു.

കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ ബഹുമുഖ ദാരിദ്ര്യത്തില്‍ നിന്നും 25 കോടി ജനങ്ങളുടെ മോചനത്തിനു സഹായം നല്‍കാന്‍ 'സബ്കാ സാഥ്' എന്ന ലക്ഷ്യത്തിലൂടെ സാധിച്ചുവെന്നു ഇന്ന് 2024 ലെ കേന്ദ്ര ഇടക്കാല ബജറ്റ് അവതരിപ്പിച്ചു കൊണ്ട് ശ്രീമതി നിര്‍മ്മല സീതാരാമന്‍ പ്രസ്താവിച്ചു.

ഗുണഭോക്താകൾക്ക് നേരിട്ട് ആനുകൂല്യം നല്‍കുന്ന പദ്ധതിയുടെ കീഴിൽ, പിഎം ജന്‍ ധന്‍ അക്കൗണ്ടുകളിലൂടെ ഗവണ്‍മെന്റില്‍ നിന്നുള്ള 34 ലക്ഷം കോടി രൂപ വിതരണം ചെയ്തതു വഴി 2.7 ലക്ഷം കോടി രൂപ ഗവണ്‍മെന്റിനു ലാഭിക്കാന്‍ കഴിഞ്ഞു. മുന്‍കാലങ്ങളില്‍ നിലവിലുണ്ടായിരുന്ന ചോര്‍ച്ച ഒഴിവാക്കിയതിലൂടെയാണ് ഇതു സാദ്ധ്യമായത്.

78 ലക്ഷം തെരുവുകച്ചവടക്കാര്‍ക്ക് പ്രധാനമന്ത്രി-സ്വാനിധി വായ്പാ സഹായം നല്‍കിയിട്ടുണ്ടെന്ന് പാവപ്പെട്ടവരെ ശാക്തീകരിക്കുന്ന പദ്ധതികളുടെ ഉദാഹരണങ്ങള്‍ ഉദ്ധരിച്ച് ശ്രീമതി സീതാരാമന്‍ പറഞ്ഞു. അതില്‍ നിന്ന് 2.3 ലക്ഷം പേര്‍ക്ക് മൂന്നാം തവണയും വായ്പ ലഭിച്ചു.

ശാക്തീകരണത്തിന്റെ പ്രധാന ഉദാഹരണമായി പ്രധാനമന്ത്രി-ജന്‍മന്‍ യോജനയെ ഉദ്ധരിച്ചുകൊണ്ട്, ഈ പദ്ധതി ഇതുവരെ വികസന പരിധിക്കു പുറത്തുള്ള, പ്രത്യേകിച്ച് ദുര്‍ബലരായ ആദിവാസി വിഭാഗങ്ങളിലേക്ക് എത്തിച്ചേരുന്നു, എന്ന് കേന്ദ്ര ധനമന്ത്രി പറഞ്ഞു. 

***

RRTN



(Release ID: 2001320) Visitor Counter : 62