ധനകാര്യ മന്ത്രാലയം

'വാടക വീടുകളിലോ ചേരികളിലോ കുടിലുകളിലോ അനധികൃത കോളനികളിലോ താമസിക്കുന്ന'' സ്വന്തമായി വീട് വാങ്ങുന്നതിനോ നിര്‍മ്മിക്കുന്നതിനോ അര്‍ഹരായ മധ്യവര്‍ഗ വിഭാഗങ്ങളെ സഹായിക്കുന്നതിന് ഗവണ്‍മെന്റ് പദ്ധതി ആരംഭിക്കുന്നു


പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍)യ്ക്കു കീഴില്‍ 3 കോടി വീടുകള്‍ എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ തൊട്ടടുത്താണ് ഗവണ്‍മെന്റ്.

കുടുംബങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവനുസരിച്ചുള്ള ആവശ്യകതകള്‍ നിറവേറ്റുന്നതിനായി അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 2 കോടി വീടുകള്‍ കൂടി ഏറ്റെടുക്കും

Posted On: 01 FEB 2024 12:48PM by PIB Thiruvananthpuram


ന്യൂഡല്‍ഹി,01 ഫെബ്രുവരി 2024,


'വാടക വീടുകളിലോ ചേരികളിലോ ചാളകളിലോ അനധികൃത കോളനികളിലോ കഴിയുന്ന' മധ്യവര്‍ഗത്തിലെ അര്‍ഹരായവര്‍ക്ക് സ്വന്തമായി വീട് വാങ്ങാനോ നിര്‍മ്മിക്കാനോ സഹായിക്കുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് ഒരു പദ്ധതി ആരംഭിക്കുമെന്ന് ധന, കോര്‍പറേറ്റുകാര്യ മന്ത്രി ശ്രീമതി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. 2024-25 ലെ ഇടക്കാല ബജറ്റ് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അവര്‍.

പ്രധാനമന്ത്രി ആവാസ് യോജനയുടെ (ഗ്രാമീണം) നേട്ടം ഉയര്‍ത്തിക്കാട്ടി, കൊവിഡ് മൂലമുള്ള വെല്ലുവിളികള്‍ക്കിടയിലും പദ്ധതിയുടെ നടത്തിപ്പ് തുടര്‍ന്നുവെന്നും മൂന്ന് കോടി വീടുകള്‍ എന്ന ലക്ഷ്യം കൈവരിക്കുന്നതിലേക്കു ഗവണ്‍മെന്റ് അടുത്തുവെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു. കുടുംബങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിന്റെ ആവശ്യകത നിറവേറ്റുന്നതിനായി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രണ്ട് കോടി വീടുകള്‍ കൂടി ഏറ്റെടുക്കുമെന്നും അവര്‍ പറഞ്ഞു.

 

***

NS



(Release ID: 2001313) Visitor Counter : 67