പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഇന്ത്യ ടുഡേയ്‌ക്ക് നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു

Posted On: 03 JAN 2024 3:59PM by PIB Thiruvananthpuram

ഇന്ത്യാ ടുഡേ മാഗസിന് നൽകിയ അഭിമുഖത്തിന്റെ ലിങ്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എക്സിൽ പങ്കുവച്ചു. ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റുന്നതിലേക്കുള്ള പാതയെക്കുറിച്ചും ‘മോദി ഗ്യാരണ്ടി’ എന്താണ് അർത്ഥമാക്കുന്നതെന്നതിനേക്കുറിച്ചും മറ്റ് ആഗോള പ്രശ്‌നങ്ങളെക്കുറിച്ചും അദ്ദേഹം അഭിമുഖത്തിൽ സംസാരിച്ചിട്ടുണ്ട്.

എക്‌സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു. "ഇന്ത്യ ടുഡേയുമായുള്ള എന്റെ അഭിമുഖം ഇതാ. ഇതിൽ ഞങ്ങളുടെ ഭരണ അജണ്ട, ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാക്കുന്നതിനുള്ള വഴി, 'മോദി ഗ്യാരന്റി' എന്താണ് അർത്ഥമാക്കുന്നത്, ആഗോള പ്രശ്‌നങ്ങൾ എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങളെക്കുറിച്ച് ഞാൻ സംസാരിക്കുന്നു. ."

 

SK

(Release ID: 1992758) Visitor Counter : 63