പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ലക്ഷദ്വീപിൽ കേന്ദ്ര ഗവണ്‍മെന്റ് പദ്ധതികളുടെ ഗുണഭോക്താക്കളുമായി സംവദിച്ചു

Posted On: 03 JAN 2024 1:49PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലക്ഷദ്വീപില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളുമായി നടത്തിയ ആശയവിനിമയത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചു.

എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തത് ഇങ്ങനെ:

‘‘ലക്ഷദ്വീപിലെ വിവിധ ഗവണ്‍മെന്റ് പദ്ധതികളുടെ ഗുണഭോക്താക്കളുമായി സംവദിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. റെസ്റ്റോറന്റ് ആരംഭിക്കുന്നതിന് തങ്ങളുടെ സ്വയംസഹായസംഘം എങ്ങനെ പ്രവര്‍ത്തിച്ചുവെന്നും എങ്ങനെ സ്വയംപര്യാപ്തത കൈവരിച്ചുവെന്നതിനെക്കുറിച്ചും ഒരു സംഘം സ്ത്രീകള്‍ സംസാരിച്ചു; ഹൃദ്രോഗം ചികിത്സിക്കാന്‍ ആയുഷ്മാന്‍ ഭാരത് എങ്ങനെ സഹായിച്ചുവെന്ന് ഒരു വയോധികൻ പറഞ്ഞു. പിഎം-കിസാനിലൂടെ ഒരു വനിതാ കര്‍ഷകയുടെ ജീവിതം മാറിമറിഞ്ഞു. മറ്റുള്ളവര്‍ സൗജന്യ റേഷന്‍, ദിവ്യാംഗര്‍ക്കുള്ള ആനുകൂല്യങ്ങള്‍, പിഎം-ആവാസ്, കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍, ഉജ്ജ്വല യോജന എന്നിവയെക്കുറിച്ച് സംസാരിച്ചു.

വികസനത്തിന്റെ ഫലങ്ങള്‍ കൂടുതല്‍ വിദൂര പ്രദേശങ്ങളില്‍ പോലും ഒരുവിഭാഗം ജനങ്ങളിലേക്ക് എത്തുന്നത് തീര്‍ച്ചയായും സംതൃപ്തി നല്‍കുന്നു.’’

 

NK

(Release ID: 1992731) Visitor Counter : 121