പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഒരുദശാബ്ദംമുമ്പ് ‘ദുർബലമായ അഞ്ച്’ രാജ്യങ്ങളിൽ ഒന്ന് എന്ന നിലയിൽനിന്ന് അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള ഇന്ത്യയുടെ മാറ്റം ലോകത്തിന്റെ ശ്രദ്ധയാകർഷിച്ചു: പ്രധാനമന്ത്രി

प्रविष्टि तिथि: 21 DEC 2023 8:52PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖം പങ്കുവച്ചു.

എക്സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തതിങ്ങനെ:

“ഫിനാൻഷ്യൽ ടൈംസുമായുള്ള വിപുലമായ ഈ അഭിമുഖത്തിൽ, പ്രാദേശികവും ആഗോളവുമായ നിരവധി വിഷയങ്ങളെക്കുറിച്ചു ഞാൻ സംസാരിച്ചു.

on.ft.com/3NDFBiR

ഇന്ത്യയുടെ വികസനമുന്നേറ്റങ്ങളെക്കുറിച്ചും ഇന്ത്യ റെക്കോർഡ് വേഗത്തിൽ വളരുന്നതിനെക്കുറിച്ചും സ്റ്റാർട്ടപ്പുകളുടെ ക്രമാതീതമായ വളർച്ചയെക്കുറിച്ചും ജനജീവിതം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള അതുല്യമായ ബഹുജനമുന്നേറ്റങ്ങളെക്കുറിച്ചും മറ്റും ഞാൻ സംസാരിച്ചു. ഒരു ദശാബ്ദം മുമ്പ് ‘ദുർബലമായ അഞ്ച്’ രാജ്യങ്ങളിൽ ഒന്ന് എന്ന നിലയിൽനിന്ന് അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള ഇന്ത്യയുടെ മാറ്റം ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി. അത് ഇന്ത്യയെ പ്രതീക്ഷയുടെ കിരണമായും ആഗോള അഭിവൃദ്ധി വർധിപ്പിക്കുന്നതിനുള്ള പ്രധാന പങ്കാളിയായും കാണുന്നു.”

 

 

***

--NS--

(रिलीज़ आईडी: 1989460) आगंतुक पटल : 121
इस विज्ञप्ति को इन भाषाओं में पढ़ें: Kannada , English , Urdu , हिन्दी , Marathi , Bengali , Assamese , Manipuri , Punjabi , Gujarati , Odia , Tamil , Telugu