പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

'വികസിത് ഭാരത് @ 2047: വോയ്സ് ഓഫ് യൂത്ത്'-ൽ ചേരാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു



‘വികസിത് ഭാരത് @ 2047: വോയ്സ് ഓഫ് യൂത്ത്' നെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

प्रविष्टि तिथि: 11 DEC 2023 10:05AM by PIB Thiruvananthpuram

വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിനായി യുവാക്കളെ സമന്വയിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ‘വികസിത് ഭാരത് @ 2047: വോയ്സ് ഓഫ് യൂത്ത്’ സംരംഭത്തിൽ അണിചേരാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. വികസിത ഭാരതം എന്ന നമ്മുടെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ ഇന്ത്യയുടെ യുവശക്തിക്ക് സാധിക്കുമെന്ന് തനിക്ക് വലിയ വിശ്വാസമുണ്ടെന്ന് ശ്രീ മോദി പറഞ്ഞു.

ഇന്ന് രാവിലെ 10.30ന് അദ്ദേഹം ഈ സംരംഭത്തെ അഭിസംബോധന ചെയ്യും. എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു; “നമ്മുടെ വികസിത ഭാരതം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ ഇന്ത്യയുടെ യുവശക്തിക്ക് സാധിക്കുമെന്ന് എനിക്ക് വലിയ വിശ്വാസമുണ്ട്. ഒരു വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിനായി നമ്മുടെ യുവാക്കളെ സമന്വയിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള 'വികസിത് ഭാരത് @ 2047: വോയ്‌സ് ഓഫ് യൂത്ത്' സംരംഭത്തെ ഇന്ന് രാവിലെ 10:30 ന് ഞാൻ അഭിസംബോധന ചെയ്യും. പരിപാടിയിൽ പങ്കുചേരാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു."

 

SK

(रिलीज़ आईडी: 1984875) आगंतुक पटल : 164
इस विज्ञप्ति को इन भाषाओं में पढ़ें: Marathi , Telugu , Kannada , English , Urdu , हिन्दी , Bengali , Manipuri , Assamese , Punjabi , Gujarati , Odia , Tamil