പ്രധാനമന്ത്രിയുടെ ഓഫീസ്‌

തദ്ദേശീയതയ്ക്കായി ശബ്ദമുയർത്താനും ഇന്ത്യയുടെ പുരോഗതി മുന്നോട്ട് കൊണ്ടുപോകാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു

Posted On: 10 NOV 2023 3:02PM by PIB Thiruvananthpuram

തദ്ദേശീയതയ്ക്കായി ശബ്ദമുയർത്താനും ഇന്ത്യയുടെ പുരോഗതി മുന്നോട്ട് കൊണ്ടുപോകാനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആഹ്വാനം ചെയ്തു.

140 കോടി ഇന്ത്യക്കാരുടെ കഠിനാധ്വാനത്തെ ശ്രീ മോദി പ്രശംസിച്ചു. തദ്ദേശീയതയ്ക്കു വേണ്ടി ശബ്ദമുയർത്തതാനും ഇന്ത്യയുടെ പുരോഗതി മുന്നോട്ട് കൊണ്ടുപോകാനും നമുക്ക് കഴിയുന്നത് സംരംഭകരുടെ സർഗ്ഗാത്മകതയും അശ്രാന്ത പരിശ്രമവും മൂലമാണെന്നും അദ്ദേഹം പറഞ്ഞു.


കിരൺ മജുംദാർ-ഷായുടെ എക്‌സ് പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി എക്‌സിൽ പോസ്റ്റ് ചെയ്തു; “തീർച്ചയായും, 140 കോടി ഇന്ത്യക്കാരുടെ കഠിനാധ്വാനത്തെ കുറിച്ച് ഓർത്തുകൊണ്ട് നമുക്ക് ഈ ദീപാവലി ആഘോഷിക്കാം. സംരംഭകരുടെ സർഗ്ഗാത്മകതയും അക്ഷീണമായ മനോഭാവവുമാണ് നമുക്ക് #VocalForLocal ആകാനും ഇന്ത്യയെ പുരോഗതിയിലേക്ക് നയിക്കാനും കഴിയുന്നത്. ഈ ഉത്സവം ഒരു ആത്മനിർഭർ ഭാരതത്തെ ആഘോഷിക്കട്ടെ!

 

Indeed, let’s make this Diwali about the hard work of 140 crore Indians.

It is due to the creativity and relentless spirit of entrepreneurs that we can be #VocalForLocal and further India’s progress.

May this festival herald an Aatmanirbhar Bharat! https://t.co/RgWJW6ZHGh

— Narendra Modi (@narendramodi) November 10, 2023

 *********

--NK--



(Release ID: 1976187) Visitor Counter : 69