പ്രധാനമന്ത്രിയുടെ ഓഫീസ്
പതിനഞ്ചാമത് ഏഷ്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിലെ ഇന്ത്യൻ ടീമിന്റെ മിന്നുന്ന പ്രകടനത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
02 NOV 2023 9:25PM by PIB Thiruvananthpuram
പതിനഞ്ചാമത് ഏഷ്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ 55 മെഡലുകൾ നേടിയ ഇന്ത്യൻ ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
എക്സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
'അവിശ്വസനീയമായ നേട്ടം!
15-ാമത് ഏഷ്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിലെ മികച്ച പ്രകടനത്തിന് നമ്മുടെ ഷൂട്ടർമാർക്ക് അഭിനന്ദനങ്ങൾ. 21 സ്വർണം ഉൾപ്പെടെ 55 മെഡലുകളും, ഒപ്പം 6 2024 പാരിസ് ഒളിംപിക്‌സ് ക്വാട്ടകളും അവർ കൈയടക്കിയിരിക്കുന്നു. അവരുടെ നൈപുണ്യവും നിശ്ചയദാർഢ്യവും അചഞ്ചലമായ ഉത്സാഹവും യഥാർത്ഥത്തിൽ രാജ്യത്തെ അഭിമാനം കൊള്ളിക്കുന്നു.'
******
SK
(Release ID: 1974317)
Visitor Counter : 104
Read this release in:
Marathi
,
Tamil
,
Telugu
,
Kannada
,
Manipuri
,
Odia
,
English
,
Urdu
,
Hindi
,
Assamese
,
Bengali
,
Punjabi
,
Gujarati