പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഏഷ്യന്‍ പാരാ ഗെയിംസ് 2022 ല്‍ മിക്‌സഡ് 50 മീറ്റര്‍ റൈഫിള്‍സ് പ്രോണ്‍ എസ്.എച്ച്-1 ഇനത്തിലെ സിദ്ധാര്‍ത്ഥ ബാബുവിന്റെ സ്വര്‍ണമെഡല്‍ നേട്ടത്തെ പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചു

Posted On: 26 OCT 2023 11:48AM by PIB Thiruvananthpuram

ചൈനയിലെ ഹാങ്ഷൗവില്‍ നടക്കുന്നന്ന ഏഷ്യന്‍ പാരാ ഗെയിംസ് 2022ല്‍ മിക്‌സഡ് 50 മീറ്റര്‍ റൈഫിള്‍സ് പ്രോണ്‍ എസ്.എച്ച്-1 ഇനത്തില്‍ സ്വര്‍ണം നേടിയ സിദ്ധാര്‍ത്ഥ ബാബുവിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.


''മിക്‌സഡ് 50 മീറ്റര്‍ റൈഫിള്‍സ് പ്രോണ്‍ എസ്.എച്ച്-1 ഇനത്തിലെ മിന്നുന്ന പ്രകടനത്തിന് നമ്മുടെ പാരാ ഷൂട്ടര്‍ സിദ്ധാര്‍ത്ഥ ബാബുവിന് അഭിനന്ദനങ്ങള്‍!
അദ്ദേഹത്തിന്റെ കൃത്യത, ശ്രദ്ധ, അസാധാരണമായ പ്രതിഭ, അചഞ്ചല മനോഭാവം എന്നിവയുടെ തെളിവാണ് ഈ സ്വര്‍ണം. ഇന്ത്യ ആഹ്ലാദിക്കുന്നു. പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തു.
 

 

NS

(Release ID: 1971540) Visitor Counter : 54