പ്രധാനമന്ത്രിയുടെ ഓഫീസ്
2022 ഏഷ്യൻ പാരാ ഗെയിംസിൽ വനിതകളുടെ പാരാ കനോയിംഗ് VL2 ഫൈനലിൽ വെള്ളി മെഡൽ നേടിയ പ്രാചി യാദവിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
പോസ്റ്റഡ് ഓണ്‍:
23 OCT 2023 11:22AM by PIB Thiruvananthpuram
ചൈനയിലെ ഹാങ്‌ഷൗവിൽ നടന്ന 2022 ഏഷ്യൻ പാരാ ഗെയിംസിൽ വനിതകളുടെ പാരാ കനോയിംഗ് VL2 ഫൈനൽ മത്സരത്തിൽ വെള്ളി മെഡൽ നേടിയ പ്രാചി യാദവിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
“ഏഷ്യൻ പാരാ ഗെയിംസിൽ ആദ്യ മെഡൽ നേടി പ്രാചി യാദവ് ഇന്ത്യൻ കായിക ചരിത്രത്തിൽ തന്റെ പേര് എഴുതിച്ചേർത്തിരിക്കുന്നു. വനിതകളുടെ പാരാ കനോയിംഗ് VL2 ഫൈനലിൽ പ്രശംസാർഹമായ വെള്ളി മെഡൽ നേടിയ പ്രാചി യാദവിന് അഭിനന്ദനങ്ങൾ. പ്രാചിയുടെ അതിഗംഭീര പ്രകടനം രാജ്യത്തെ മുഴുവൻ അഭിമാനം കൊള്ളിച്ചിരിക്കുകയാണ്."
SK
( റിലീസ് ഐ.ഡി: 1969988)
സന്ദര്‍ശക കൗണ്ടര്‍ : 128
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada