പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

‘മൻ കീ ബാത്തു’മായി ബന്ധപ്പെട്ടു നിരവധി പേർ വിപുലമായ ഗവേഷണം നടത്തി; കണ്ടെത്തലുകൾ ജനങ്ങളുമായി പങ്കുവച്ചു: പ്രധാനമന്ത്രി

Posted On: 21 OCT 2023 5:26PM by PIB Thiruvananthpuram

പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കീ ബാത്തു’മായി ബന്ധപ്പെട്ടു നിരവധി പേർ വിപുലമായ ഗവേഷണം നടത്തുകയും അവരുടെ ഉൾക്കാഴ്ചയുള്ള കണ്ടെത്തലുകൾ ജനങ്ങളുമായി പങ്കിടുകയും ചെയ്തതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു സന്തുഷ്ടി പ്രകടിപ്പിച്ചു.

‘മൻ കീ ബാത്ത്’ എങ്ങനെയാണു സാമൂഹ്യമാറ്റത്തിനുള്ള മാർഗമായി മാറിയതെന്നു വിവരിക്കുന്ന ‘ഇഗ്നൈറ്റിങ് കലക്ടീവ് ഗുഡ്‌നെസ്’ എന്ന പുസ്തകത്തിന്റെ കാര്യം അദ്ദേഹം പരാമർശിച്ചു.

സമൂഹമാധ്യമമായ ‘എക്സി’ൽ പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:

“വർഷങ്ങളായി നിരവധി പേർ ‘മൻ കീ ബാത്തു’മായി ബന്ധപ്പെട്ടു വിപുലമായ ഗവേഷണം നടത്തുകയും അവരുടെ ഉൾക്കാഴ്ചയുള്ള കണ്ടെത്തലുകൾ ജനങ്ങളുമായി പങ്കുവയ്ക്കുകയും ചെയ്തതിൽ എനിക്കു സന്തോഷമുണ്ട്. ബ്ലൂക്രാഫ്റ്റ് ഡിജിറ്റൽ ഫൗണ്ടേഷന്റെ ‘ഇഗ്നൈറ്റിങ് കലക്റ്റീവ് ഗുഡ്‌നെസ്’ എന്ന പുസ്തകം അത്തരമൊരു ശ്രമമാണ്. സാമൂഹ്യമാറ്റത്തിനുള്ള മാർഗമായി ഈ പരിപാടി മാറിയത് എങ്ങനെയെന്ന് ഈ പുസ്തകം വിവരിക്കുന്നു. ഈ പ്രവർത്തനത്തിന് അവരെ അഭിനന്ദിക്കുന്നു. https://www.mkb100book.in/

 

 

NS

(Release ID: 1969770) Visitor Counter : 106