സാംസ്‌കാരിക മന്ത്രാലയം
azadi ka amrit mahotsav

"എന്റെ മണ്ണ് എന്റെ രാജ്യം" പ്രചാരണം: രാജ്യത്തുടനീളമുള്ള 4419-ൽ അധികം ബ്ലോക്കുകളിൽ പരിപാടികൾ സംഘടിപ്പിച്ചു

Posted On: 17 OCT 2023 12:04PM by PIB Thiruvananthpuram

 


ന്യൂ ഡല്‍ഹി: ഒക്ടോബര്‍ 17, 2023

രാജ്യവ്യാപകമായി നടത്തുന്ന അമൃത് കലശ് യാത്രകളോടെ "എന്റെ മണ്ണ് എന്റെ രാജ്യം" (മേരി മാട്ടി മേരാ ദേശ്)  പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇന്ത്യയിൽ ഉടനീളമായി നടത്തപ്പടുന്ന ഈ   സംരംഭം രാജ്യത്തെ എല്ലാ വീടുകളിലും എത്താൻ ലക്ഷ്യമിടുന്നു. സുപ്രധാനമായ ഈ സംയുക്ത പ്രയത്നത്തിൽ, ഒന്നിലധികം മന്ത്രാലയങ്ങൾ, സംസ്ഥാന ഗവൺമെന്റുകൾ, നെഹ്‌റു യുവ കേന്ദ്ര സംഗതൻ, മേഖലാ-തല സാംസ്‌കാരിക കേന്ദ്രങ്ങൾ, കേന്ദ്ര സായുധ പോലീസ് സേനകൾ, തപാൽ വകുപ്പ്, ഇലക്‌ട്രോണിക്‌സ് & ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം, കൽക്കരി മന്ത്രാലയം എന്നിവ ഗ്രാമങ്ങളിലെയും ബ്ലോക്കുകളിലെയും എല്ലാ വീടുകളിൽ നിന്നും മണ്ണ് ശേഖരിക്കുന്ന ദൗത്യത്തിൽ സജീവമായി ഏർപ്പെട്ടിരിക്കുന്നു.

കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിനു കീഴിലുള്ള മേഖലാ തല സാംസ്‌കാരിക കേന്ദ്രങ്ങൾ രാജ്യത്തുടനീളമുള്ള ഗ്രാമപ്രദേശങ്ങളിൽ ഈ പ്രചാരണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും മികച്ച പങ്കാളിത്തത്തിനുമായി സാംസ്കാരിക പരിപാടികൾ സംഘടിച്ച്‌ വരുന്നു. 4419-ലധികം ബ്ലോക്കുകൾ ഇതിനകം "എന്റെ മണ്ണ് എന്റെ രാജ്യം" പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച 'വീരന്മാർ' എന്നറിയപ്പെടുന്ന ധീരരായ വ്യക്തികളെ ആദരിക്കുന്നതിനായി 2023 ഓഗസ്റ്റ് 9-നാണ് "എന്റെ മണ്ണ് എന്റെ രാജ്യം" പ്രചാരണം ആരംഭിച്ചത്. ഈ സംരംഭം 2021 മാർച്ച് 12-ന് ആരംഭിച്ച 'ആസാദി കാ അമൃത് മഹോത്സവ'ത്തിന്റെ സമാപനത്തെ അടയാളപ്പെടുത്തുന്നു. ഇന്ത്യയിലുടനീളമായി 2,00,000-ത്തിലധികം പരിപാടികൾ സംഘടിപ്പിച്ചുകൊണ്ട് വിപുലമായ പൊതുജന പങ്കാളിത്തത്തിന് (ജൻ ഭാഗിദാരി) പ്രചാരണം സാക്ഷ്യം വഹിച്ചു.

ഇന്നുവരെ, 36 സംസ്ഥാനങ്ങൾ / കേന്ദ്രഭരണ പ്രദേശങ്ങളിലായി 2,33,000 - ലധികം ശിലാഫലകങ്ങൾ നിർമ്മിച്ചിട്ടുണ്ട്. കൂടാതെ, പഞ്ച് പ്രാൺ പ്രതിജ്ഞയോടുകൂടിയ ഏകദേശം 40 ദശലക്ഷം സെൽഫികൾ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. രാജ്യവ്യാപകമായി ധീരരായ വ്യക്തികളെ ആദരിക്കുന്നതിനായി  200,000-ത്തിലധികം അഭിനന്ദന പരിപാടികൾ പ്രചാരണം സംഘടിപ്പിച്ചിട്ടുണ്ട്. വസുധ വന്ദൻ പ്രമേയത്തിന്  കീഴിൽ 236 ദശലക്ഷത്തിലധികം തദ്ദേശീയ തൈകൾ നട്ടുപിടിപ്പിക്കുകയും 2,63,000 അമൃത് വാടികകൾ സൃഷ്ടിക്കുകയും ചെയ്തു.

2023 ഒക്‌ടോബർ 30, 31 തീയതികളിൽ നടക്കുന്ന വിപുലമായ ചടങ്ങിൽ അമൃത് കലശ യാത്രകൾ കർത്തവ്യ പഥിൽ സമാപിക്കും. നമ്മുടെ രാജ്യത്തിന്റെ ഐക്യത്തിന്റെയും വൈവിധ്യത്തിന്റെയും പ്രതീകമായ ഒരു കലശം രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നും ശേഖരിക്കുന്ന മണ്ണ് മിശ്രിതമാക്കുന്നതിനായി സ്ഥാപിക്കും. അമൃത് വാടികയിലും അമൃത് മഹോത്സവ് സ്മാരകത്തിലുമാണ് ഇത് സ്ഥാപിക്കുക. ആഘോഷം സമ്പന്നമാക്കുന്നതിനായി സാംസ്‌കാരിക പരിപാടികളും ആകർഷകമായ ലൈറ്റ് ആന്റ് സൗണ്ട് ഷോകളും സംഘടിപ്പിക്കുന്നുണ്ട്. പ്രത്യേകമായി തയ്യാറാക്കിയ അനുഭവ മേഖലകൾ 
(experience zones) ഈ ചരിത്രപരമായ  പ്രചാരണത്തിന്റെ സത്തയുമായി ഇടപഴകാൻ പങ്കെടുക്കുന്നവരെ അനുവദിക്കും.

********************


(Release ID: 1968372) Visitor Counter : 117