പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

2022ലെ ഏഷ്യന്‍ ഗെയിംസിലെ വനിതാ അമ്പെയ്ത്ത് കോമ്പൗണ്ട് ടീം ഇനത്തിലെ സ്വര്‍ണമെഡല്‍ നേട്ടം ആഘോഷിച്ച് പ്രധാനമന്ത്രി

प्रविष्टि तिथि: 05 OCT 2023 11:21AM by PIB Thiruvananthpuram

ഹാങ്ഷൗവില്‍ നടക്കുന്ന 2022 ഏഷ്യന്‍ ഗെയിംസില്‍ വനിതാ അമ്പെയ്ത്ത് കോമ്പൗണ്ട് ടീം ഇനത്തില്‍ സ്വര്‍ണമെഡല്‍ നേടിയ ജ്യോതി സുരേഖ വെന്നം, പര്‍ണീത് കൗര്‍, അദിതി ഗോപിചന്ദ് എന്നിവരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

''ഇന്ത്യയുടെ വനിതാ അമ്പെയ്ത്തുകാര്‍ കോമ്പൗണ്ട് ടീം ഇനത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടി! ജ്യോതി സുരേഖ വെന്നം, പര്‍ണീത് കൗര്‍, അദിതി ഗോപിചന്ദ് എന്നിവര്‍ക്ക് അഭിനന്ദനങ്ങള്‍! അവരുടെ കുറ്റമറ്റ പ്രകടനവും ഏകാഗ്രതയും അര്‍പ്പണബോധവും നമ്മുടെ രാജ്യത്തെ അവിശ്വസനീയമാംവിധം അഭിമാനം കൊള്ളിച്ചു. ഈ വിജയം അവരുടെ അസാധാരണമായ കഴിവിന്റെയും കൂട്ടായ ശ്രമത്തിന്റേയും തെളിവാണ്.''

 

NS

(रिलीज़ आईडी: 1964592) आगंतुक पटल : 126
इस विज्ञप्ति को इन भाषाओं में पढ़ें: Punjabi , Kannada , English , Urdu , Marathi , हिन्दी , Bengali , Manipuri , Assamese , Gujarati , Odia , Tamil , Telugu