പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ശുചിത്വ യജ്ഞത്തില്‍ പങ്കെടുത്തു
അങ്കിത് ബയാന്‍പുരിയയും ഈ സംരംഭത്തില്‍ പ്രധാനമന്ത്രിക്കൊപ്പം ചേര്‍ന്നു
Posted On:
01 OCT 2023 2:31PM by PIB Thiruvananthpuram
ന്യൂഡല്‍ഹി, 01 ഒക്ടോബര്‍ 2023:
പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ ആഹ്വാനപ്രകാരം രാജ്യം ഇന്ന് ശുചീകരണ യജ്ഞം ആചരിച്ചു. രാജ്യത്തിന്റെ ശോഭനമായ ഭാവി കെട്ടിപ്പടുക്കാന്‍ സഹായിക്കുന്ന ശുചിത്വത്തിനായി എല്ലാവരും ഒരു മണിക്കൂര്‍ നീക്കിവച്ചു.
ആരോഗ്യ പരിരക്ഷാ പ്രചാരകന്‍ അങ്കിത് ബയാന്‍പുരിയയ്ക്കൊപ്പം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ശുചിത്വ യജ്ഞത്തില്‍ പങ്കെടുത്തു. ദൈനംദിന ജീവിതത്തില്‍ ശുചിത്വത്തിന്റെയും ശാരീരികക്ഷമതയുടെയും പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ പ്രധാനമന്ത്രി എക്സ് പോസ്റ്റില്‍ പങ്കുവച്ചു. അതില്‍ സ്വന്തം ദൈനംദിന ജീവിതത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കുകയും അങ്കിതിന്റെ ഫിറ്റ്‌നസ് പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചോദിക്കുകയും ചെയ്തു.
''ഇന്ന്, രാജ്യം ശുചിത്വത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, അങ്കിത് ബയാന്‍പുരിയയും ഞാനും അതുതന്നെ ചെയ്തു. കേവലം ശുചിത്വത്തിനപ്പുറം, ആരോഗ്യ പരിരക്ഷയും ക്ഷേമവും കൂടി അതിനൊപ്പം ചേര്‍ത്തുവച്ചു; ശുചിത്വവും സമാധാനവമുള്ള ഭാരതത്തിന്റെ ഉന്മേഷത്തേക്കുറിച്ചായിരുന്നു അത്'', എക്സ് പോസ്റ്റില്‍ പ്രധാനമന്ത്രി പറഞ്ഞു.
***
--NS--
(Release ID: 1962723)
Visitor Counter : 107
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada