പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഭാരത് മണ്ഡപത്തിലെ നടരാജ പ്രതിമ ഇന്ത്യയുടെ പ്രാചീന കലാവൈഭവത്തിന്റേയും പാരമ്പര്യത്തിന്റേയും തെളിവായി നിലകൊള്ളും: പ്രധാനമന്ത്രി

Posted On: 06 SEP 2023 1:29PM by PIB Thiruvananthpuram

ഭാരത് മണ്ഡപത്തിലെ അതിമനോഹരമായ നടരാജ പ്രതിമ ഇന്ത്യയുടെ സമ്പന്നമായ ചരിത്രത്തേയും സംസ്കാരത്തേയും  ജീവസുറ്റതാക്കുന്നുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.

ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ആർട്‌സിന്റെ എക്‌സിലെ പോസ്റ്റ് പങ്കുവെച്ച് കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു:

“ഭാരത് മണ്ഡപത്തിലെ ഗംഭീരമായ നടരാജ പ്രതിമ നമ്മുടെ സമ്പന്നമായ ചരിത്രത്തേയും സംസ്കാരത്തേയും  ജീവസുറ്റതാക്കുന്നു. ജി20 ഉച്ചകോടിക്കായി ലോകം ഒത്തുകൂടുമ്പോൾ, ഇന്ത്യയുടെ പ്രാചീന കലാവൈഭവത്തിന്റെയും പാരമ്പര്യത്തിന്റെയും തെളിവായി അത് നിലകൊള്ളും.

NS

(Release ID: 1955076) Visitor Counter : 181