പോസ്റ്റഡ് ഓണ്‍:
02 SEP 2023 7:31PM by PIB Thiruvananthpuram
പാർലമെന്റിന്റെയും ജനാധിപത്യത്തിന്റെയും പ്രാധാന്യത്തെ എടുത്തുകാണിക്കുന്ന ലോക്സഭാ സ്പീക്കർ ശ്രീ ഓം ബിർളയുടെ ലേഖനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.
ഒരു എക്സ് പോസ്റ്റിൽ, പ്രധാനമന്ത്രിയുടെ ഓഫീസ് പറഞ്ഞു;
“ലോക്സഭാ സ്പീക്കർ ശ്രീ ഓം ബിർള ജിയുടെ ഉൾക്കാഴ്ചയുള്ള ലേഖനം. ഭരണഘടനാ മൂല്യങ്ങൾ, ദേശീയ താൽപ്പര്യം, പൊതുനന്മ എന്നിവയ്ക്ക് വേണ്ടി നിലകൊള്ളുന്നതിനൊപ്പം എല്ലാ അഭിപ്രായങ്ങളെയും തുല്യ ബഹുമാനത്തോടെ സ്വീകരിച്ചുകൊണ്ട് പാർലമെന്റ് ഒരു "ജനാധിപത്യത്തിന്റെ സിംഫണി" സൃഷ്ടിച്ചതെങ്ങനെയെന്ന് അദ്ദേഹം എടുത്തുകാണിക്കുന്നു."
******
NS