പ്രധാനമന്ത്രിയുടെ ഓഫീസ്‌

സിംഹങ്ങളുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കുന്നതിനായി പ്രവർത്തിക്കുന്ന എല്ലാവർക്കും ലോക സിംഹ ദിനത്തിൽ പ്രധാനമന്ത്രിയുടെ അഭിനന്ദനം

Posted On: 10 AUG 2023 10:00AM by PIB Thiruvananthpuram

സിംഹങ്ങളുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കുന്നതിനായി പ്രവർത്തിക്കുന്ന എല്ലാവരുടെയും സമർപ്പണത്തെ ലോക സിംഹ ദിനത്തിൽ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

"നമ്മുടെ ഹൃദയങ്ങളെ ആകർഷിക്കുന്ന  മഹത്വവും ശക്തിയുമുള്ള  ഗംഭീരമായ സിംഹങ്ങളെ ആഘോഷിക്കാനുള്ള അവസരമാണ് ലോക സിംഹ ദിനം. ഏഷ്യാറ്റിക് സിംഹങ്ങളുടെ ആവാസകേന്ദ്രമെന്ന നിലയിൽ ഇന്ത്യ അഭിമാനിക്കുന്നു, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിൽ സിംഹങ്ങളുടെ എണ്ണത്തിൽ ക്രമാനുഗതമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. സിംഹങ്ങളുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കുന്നതിനായി പ്രവർത്തിക്കുന്ന എല്ലാവരെയും ഞാൻ അഭിനന്ദിക്കുന്നു. വരും തലമുറകളിലേക്ക് അവ അഭിവൃദ്ധിപ്പെടുമെന്ന് ഉറപ്പാക്കിക്കൊണ്ട് നമുക്ക് അവരെ വിലമതിക്കുകയും സംരക്ഷിക്കുകയും ചെയ്യാം.


*

*****

--ND--

(Release ID: 1947293) Visitor Counter : 117