പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി സിആർപിഎഫ് ജവാന്മാർക്ക് സ്ഥാപക ദിനത്തിൽ ആശംസകൾ നേർന്നു

Posted On: 27 JUL 2023 6:14PM by PIB Thiruvananthpuram

ധീരരായ എല്ലാ സിആർപിഎഫ് ജവാന്മാർക്കും സ്ഥാപക ദിനത്തിൽ ആശംസകൾ നേർന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, നമ്മുടെ രാജ്യത്തിന്റെ സുരക്ഷയോടുള്ള അവരുടെ അചഞ്ചലമായ പ്രതിബദ്ധത തീർച്ചയായും പ്രശംസനീയമാണെന്നും പറഞ്ഞു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

“എല്ലാ ധീരരായ സിആർപിഎഫ് ജവാന്മാർക്കും സ്ഥാപക ദിനത്തിൽ ആശംസകൾ! സിആർപിഎഫിന്റെ ധൈര്യത്തെയും അർപ്പണബോധത്തെയും നിസ്വാർത്ഥ സേവനത്തെയും നമ്മുടെ രാജ്യം വളരെയധികം വിലമതിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ സുരക്ഷയോടുള്ള അവരുടെ അചഞ്ചലമായ പ്രതിബദ്ധത തീർച്ചയായും പ്രശംസനീയമാണ്. "

 

Greetings to all brave CRPF personnel on their Raising Day! Our nation greatly appreciates the courage, dedication and selfless service of the CRPF. Their unwavering commitment to our nation's security is truly admirable. @crpfindia

— Narendra Modi (@narendramodi) July 27, 2023

 

***

--ND--



(Release ID: 1943438) Visitor Counter : 88