പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കടത്തിയ പുരാവസ്തുക്കൾ തിരികെ നൽകിയതിന് പ്രധാനമന്ത്രി അമേരിക്കയ്ക്ക് നന്ദി പറഞ്ഞു

प्रविष्टि तिथि: 19 JUL 2023 12:43PM by PIB Thiruvananthpuram

ഇന്ത്യയിലെ വിവിധ പ്രദേശങ്ങളെയും പാരമ്പര്യങ്ങളെയും പ്രതിനിധീകരിക്കുന്ന 105 കടത്തപ്പെട്ട പുരാവസ്തുക്കൾ അമേരിക്കയിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്നു.

ഇന്ത്യയുടെ വൈവിധ്യമാർന്ന പ്രദേശങ്ങളെയും പാരമ്പര്യങ്ങളെയും പ്രതിനിധീകരിക്കുന്ന 105 പുരാവസ്തുക്കൾ കടത്തിക്കൊണ്ടുപോയി, യുഎസിൽ 
നിന്ന് നാട്ടിലേക്ക് മടങ്ങിയതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അമേരിക്കയ്ക്ക് നന്ദി പറഞ്ഞു.

വാഷിംഗ്ടൺ ഡിസിയിലെ ഇന്ത്യൻ എംബസിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;

“ഇത് ഓരോ ഇന്ത്യക്കാരനെയും സന്തോഷിപ്പിക്കും. ഇതിന് അമേരിക്കയോട് നന്ദിയുണ്ട്. ഈ വിലയേറിയ കലാരൂപങ്ങൾക്ക് സാംസ്കാരികവും മതപരവുമായ പ്രാധാന്യമുണ്ട്. നമ്മുടെ പൈതൃകവും സമ്പന്നമായ ചരിത്രവും സംരക്ഷിക്കാനുള്ള നമ്മുടെ  പ്രതിബദ്ധതയുടെ തെളിവാണ്  ഈ കലാരൂപങ്ങളുടെ വീണ്ടെടുക്കൽ ."


ND


(रिलीज़ आईडी: 1940649) आगंतुक पटल : 144
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Manipuri , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada