പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ബ്രിഡ്ജ് വാട്ടർ അസോസിയേറ്റ്‌സിന്റെ സഹസ്ഥാപകനായ  റേ ഡാലിയോയുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

प्रविष्टि तिथि: 21 JUN 2023 8:28AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, അമേരിക്കൻ നിക്ഷേപകനും എഴുത്തുകാരനും ഹെഡ്ജ് ഫണ്ട് ബ്രിഡ്ജ് വാട്ടർ അസോസിയേറ്റ്സിന്റെ സഹസ്ഥാപകനുമായ  റേ ഡാലിയോയുമായി ഇന്ന്, യുഎസിലെ ന്യൂയോർക്കിൽ കൂടിക്കാഴ്ച നടത്തി.

ഡാലിയോയുമായുള്ള സംഭാഷണത്തിൽ,  അനുസരണങ്ങൾ കുറയ്ക്കുക, നിയമപരമായ വ്യവസ്ഥകളുടെ വൻതോതിലുള്ള കുറ്റവിമുക്തമാക്കൽ എന്നിവ ഉൾപ്പെടെ  സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഗവൺമെന്റ് സ്വീകരിച്ച പരിഷ്‌കാരങ്ങൾ പ്രധാനമന്ത്രി എടുത്തുപറഞ്ഞു, . ഇന്ത്യയിൽ കൂടുതൽ നിക്ഷേപം നടത്താൻ ഡാലിയോയെ പ്രധാനമന്ത്രി ക്ഷണിച്ചു.
--ND--


(रिलीज़ आईडी: 1933827) आगंतुक पटल : 163
इस विज्ञप्ति को इन भाषाओं में पढ़ें: Bengali , English , Urdu , हिन्दी , Marathi , Manipuri , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada