പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പൗരന്മാർ തങ്ങളുടെ ശബ്ദത്തിൽ വിവരണം നൽകിയ പുതിയ പാർലമെന്റിന്റെ വീഡിയോ പ്രധാനമന്ത്രി പങ്കിട്ടു

Posted On: 27 MAY 2023 1:46PM by PIB Thiruvananthpuram

പ്രധാനമന്ത്രിയുടെ അഭ്യർത്ഥന പ്രകാരം പൗരന്മാർ അവരുടെ ചിന്തകൾ ഉൾപ്പെടുത്തിക്കൊണ്ട് നൽകിയ  വിവരണത്തോട്  കൂടിയ  പുതിയ പാർലമെന്റിന്റെ വീഡിയോ പ്രധാനമന്ത്രി പങ്കിട്ടു.

കേന്ദ്രമന്ത്രി ശ്രീ ഹർദീപ് സിങ് പുരിയുടെ വോയ്‌സ്‌ഓവർ വീഡിയോയും അദ്ദേഹം പങ്കുവച്ചു.

തന്റെ ട്വിറ്റർ ഹാൻഡിൽ വഴി വീഡിയോകൾ റീട്വീറ്റ് ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു : 

"#MyParliamentMyPride-ൽ നിരവധി ആളുകൾ സന്തോഷം പ്രകടിപ്പിക്കുന്നുണ്ട്. വളരെ വൈകാരികമായ വോയ്‌സ് ഓവറിലൂടെ,  കൂടുതൽ ഊർജ്ജസ്വലതയോടെ ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി പ്രവർത്തിക്കുന്ന  ഒരു പുതിയ പാർലമെന്റ്  നമ്മുടെ രാജ്യത്തിന്  ലഭിക്കുന്നു എന്ന സ്വാഭിമാനത്തോടെ   അവർ അറിയിക്കുന്നു, .

“ഈ ജനാധിപത്യ ക്ഷേത്രം ഇന്ത്യയുടെ വികസന പാതയെ ശക്തിപ്പെടുത്തുന്നതും ദശലക്ഷക്കണക്കിന് ആളുകളെ ശാക്തീകരിക്കുന്നതും തുടരട്ടെ.

-ND-

(Release ID: 1927701) Visitor Counter : 153